കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഹാന്‍ഡ് ബാഗുകള്‍ക്ക് സ്റ്റാമ്പിംഗും ടാഗിംഗുമില്ല!! എയര്‍പോര്‍ട്ടിലെ കാത്തിരിപ്പിന് വിട

Google Oneindia Malayalam News

ദില്ലി: രാജ്യത്തെ വിമാനത്താവളങ്ങളിലെ ഹാന്‍ഡ് ബാഗുകളിലെ ടാഗില്‍ സീല്‍ പതിയ്ക്കുന്നത് നിര്‍ത്തലാക്കുന്നുവെന്ന് ലിഐഎസ്എഫ്. ഇന്ത്യയിലെ ഏഴ് വിമാനത്താവളങ്ങളിലെ ടാഗിംഗും സ്റ്റാമ്പിംഗുമാണ് ഇതോടെ ഇല്ലാതാവുക. സുരക്ഷാ പരിശോധനയുടെ ഭാഗമായി നടത്തിവന്നിരുന്ന ഈ നടപടികളാണ് ഇപ്പോള്‍ റദ്ദാക്കിയിട്ടുള്ളത് എന്നാല്‍ മറ്റ് സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കും. സിഐഎസ്എഫ് വ്യാഴാഴ്ചയാണ് ഇക്കാര്യം അറിയിച്ചിട്ടുള്ളത്. ദില്ലി, മുംബൈ. ഹൈദരാബാദ്, ബെംഗളൂരു, കൊല്‍ക്കത്ത, കൊച്ചി, അഹമ്മദാബാദ് എന്നീ ഏഴ് വിമാനത്താവളങ്ങളിലാണ് സിഐഎസ്എഫിന്റെ നിര്‍ദേശം പ്രാബല്യത്തില്‍ വരുന്നത്.

സുരക്ഷ ഉറപ്പുവരുന്നതിന് വേണ്ടിയുള്ള മാര്‍ഗ്ഗങ്ങള്‍ സ്വീകരിച്ചിട്ടുണ്ടെന്നും പാസഞ്ചര്‍ ഫ്രണ്ട്‌ലി സംവിധാനങ്ങള്‍ നടപ്പിലാക്കുന്നതിന്റെ ഭാഗമാണിതെന്നും സിഐഎസ്എഫ് ഡയറക്ടര്‍ ചൂണ്ടിക്കാണിക്കുന്നു. സുരക്ഷാ പരിശോധനകള്‍ യാത്രക്കാര്‍ക്ക് ബുദ്ധിമുട്ടും സമയനഷ്ടവും സൃഷ്ടിക്കുന്നത് കണക്കിലെടുത്താണ് ഈ നീക്കമെന്നും സിഐഎസ്എഫ് ചൂണ്ടിക്കാണിക്കുന്നു. എന്നാല്‍ ബാഗേജ് സ്‌കാന്‍ ചെയ്യുന്നതുള്‍പ്പെടെയുള്ള സുരക്ഷാ പരിശോധനകള്‍ പതിവുപോലെ തുടരും.

airport

ഈ സംവിധാനം നേരത്തെ ബ്യൂറോ ഓഫ് സിവില്‍ ഏവിയേഷന്‍ സെക്യൂരിറ്റി പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ സുരക്ഷാ കാര്യത്തില്‍ വിട്ടുവീഴ്ച ചെയ്യാനാവില്ലെന്നും ഇതിന് മുമ്പായി അനുയോജ്യമായ സുരക്ഷാ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്താനാണ് സിഐഎസ്എഫ് മുന്നോട്ടുവച്ച ആവശ്യം. ഡിസംബറില്‍ ഈ സംവിധാനം പരീക്ഷണാര്‍ത്ഥം നടപ്പിലാക്കിയിരുന്നുവെങ്കിലും പിന്നീട് നിര്‍ത്തിവയ്ക്കുകയായിരുന്നു.

English summary
Stamping and tagging of the hand baggage of fliers at seven major airports, including Delhi and Mumbai, will be done away with from April 1, the CISF said on Thursday.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X