കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കല്ലേറും പാക് പതാകയും പോലീസുമായി ഏറ്റമുട്ടലും; കാശ്മീര്‍ വീണ്ടും സംഘര്‍ഷത്തിലേക്ക്

  • By Anwar Sadath
Google Oneindia Malayalam News

ശ്രീനഗര്‍: കരസേനാ മേധാവിയുടെ പരാമര്‍ശത്തിന് പിന്നാലെ കാശ്മീരില്‍ വീണ്ടും സംഘര്‍ഷ സാധ്യത രൂപംകൊള്ളതായി റിപ്പോര്‍ട്ട്. വെള്ളിയാഴ്ച ജുമാ നമസ്‌കാരത്തിനുശേഷം ശ്രീനഗര്‍ സിറ്റിയിലെ പള്ളി പരസരത്തെ ചിലയിടങ്ങളിലാണ് സംഘര്‍ഷത്തിന് തുടക്കമായത്. യുവാക്കള്‍ പാക്കിസ്ഥാന്‍ പതാക വീശുകയും സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് നേരെ കല്ലെറിയുകയും ചെയ്തു.

കല്ലെറിഞ്ഞവരില്‍ ഭൂരിപക്ഷവും മുഖം മറച്ചായിരുന്നു ആക്രമണം. നേരത്തെ കല്ലെറിഞ്ഞവരെ വീഡിയോ വഴി തിരിച്ചറിഞ്ഞതിനെ തുടര്‍ന്നാണ് മുഖം മറച്ചതെന്നാണ് സൂചന. പ്രതിഷേധക്കാരെ പിരിച്ചുവിടാന്‍ പോലീസ് ടിയര്‍ ഗ്യാസും ലാത്തിച്ചാര്‍ജും നടത്തി. സംഘര്‍ഷം പലയിടത്തും തുടരുകയാണെന്നാണ് ഒടുവില്‍ ലഭിക്കുന്ന റിപ്പോര്‍ട്ട്.

jk-police1

നൗഹട്ട ഏരിയയിലാണ് പ്രധാനമായും അക്രമമുണ്ടായതെന്ന് പോലീസ് അറിയിച്ചു. സംഭവത്തില്‍ ആര്‍ക്കെങ്കിലും പരിക്കേറ്റതായി റിപ്പോര്‍ട്ടില്ല. നോര്‍ത്ത് സൗത്ത് കാശ്മീരിലും സമാനരീതിയിലുള്ള കല്ലേറുണ്ടായിട്ടുണ്ട്. രാജ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ ശക്തമായ നടപടിയുണ്ടാകുമെന്ന് കഴിഞ്ഞിവസം കരസേനാ മേധാവി അറിയിച്ചിരുന്നു. ഇതിന് പിന്നാലെ ഇക്കര്യം സ്ഥിരീകരിച്ച് പ്രതിരോധ മന്ത്രി മനോഹര്‍ പരീക്കറും പ്രതികരിച്ചിരുന്നു.


English summary
Stone-pelting, Pak flag-waving youths clash with security forces in Kashmir
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X