കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പഞ്ചാബില്‍ വിവാഹ ഡാന്‍സിനായി യുവതികളെ പ്രേരിപ്പിക്കുന്നത് ദാരിദ്ര്യം

വീട്ടിലെ ദാരിദ്ര്യമാണ് കുല്‍വിന്ദറെ നൃത്തരംഗത്തെത്തിച്ചതെന്ന് പിതാവ് പറയുന്നു.

  • By Anwar Sadath
Google Oneindia Malayalam News

ഭട്ടിണ്ട: പഞ്ചാബിലെ ഭട്ടിണ്ടയില്‍ വിവാഹ ആഘോഷത്തിനിടെ നര്‍ത്തകിയായ പെണ്‍കുട്ടി വെടിയേറ്റ് മരിച്ച സംഭവത്തോടെ ഇത്തരം ആഘോഷങ്ങള്‍ നിയന്ത്രിക്കണമെന്ന ആവശ്യം ഉയര്‍ന്നിരിക്കയാണ്. ഇരുപത്തിനാലുകാരിയായ കുല്‍വിന്ദറാണ് കഴിഞ്ഞദിവസം വേദിയില്‍ ഡാന്‍സ് ചെയ്തുകൊണ്ടിരിക്കെ ദാരുണമായി വെടിയേറ്റ് മരിച്ചത്.

വീട്ടിലെ ദാരിദ്ര്യമാണ് കുല്‍വിന്ദറെ നൃത്തരംഗത്തെത്തിച്ചതെന്ന് പിതാവ് പറയുന്നു. കുടുംബാംഗങ്ങളെ സംരക്ഷിച്ചുപോന്നത് വീട്ടുകാര്‍ ജാനു എന്നു വിളിക്കുന്ന കുല്‍വിന്ദറാണ്. സഹോദരന്‍ നേരത്തെ മരിച്ചിരുന്നതിനാല്‍ സഹോദരന്റെ മൂന്ന് കുട്ടികളെ സംരക്ഷിച്ചിരുന്നതും കുല്‍വിന്ദറാണെന്ന് തൊഴിലാളിയായ പിതാവ് ബല്‍ദേവ് സിങ് പറഞ്ഞു.

punjab

മദ്യപിച്ചെത്തിയ ഒരാളാണ് നൃത്തപരിപാടിക്കിടെ കുല്‍വിന്ദറിന് നേരെ വെടിയുതിര്‍ത്തത്. തലയ്ക്ക് വെടിയേറ്റ യുവതി തത്ക്ഷണം മരിക്കുകയും ചെയ്തു. സംഭവത്തിന്റെ വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഭട്ടിണ്ടയിലെ വിവാഹ ആഘോഷങ്ങളില്‍ ഒഴിച്ചുകൂടാനാകാത്തതാണ് നൃത്തവും വെടിവെയ്പുമെല്ലാം.

പുലര്‍ച്ചെവരെ നീളുന്ന നൃത്ത പരിപാടികള്‍ക്ക് പെണ്‍കുട്ടികള്‍ക്ക് കിട്ടുന്നത് 2,500 മുതല്‍ 5,000 രൂപവരെയാണ്. ദാരിദ്രമാണ് മിക്കവരെയും ഈ രംഗത്തെത്തിക്കുന്നത്. ഭട്ടിണ്ടയില്‍ മാത്രം 100ല്‍ അധികം ഓര്‍ക്കസ്ട്രകളുണ്ട്. ആയിരത്തോളം പെണ്‍കുട്ടികള്‍ ഇവടെ ഡാന്‍സ് ട്രൂപ്പില്‍ ജോലി ചെയ്യുന്നു. വിവാഹ ആഘോഷങ്ങള്‍ക്കിടെ വെടിവെയ്പ് നിരോധിക്കണമെന്ന ആവശ്യവും ശക്തമായിട്ടുണ്ട്. ഭട്ടിണ്ടയില്‍ 24,000 ത്തോളം തോക്കുകള്‍ക്ക് ലൈസന്‍സുണ്ട്. ദിവസവും പുതുതായി 20 പേരെങ്കിലും തോക്കിനായി അപേക്ഷിക്കുന്നു. 100ഓളം പേരാണ് ലൈസന്‍സ് ദിവസേന പുതുക്കുന്നതെന്നാണ് റിപ്പോര്‍ട്ട്.

English summary
Dancing amid guns and drunken men: Story of girl who killed in firing at a wedding in Bathinda
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X