കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആര്‍ത്തവമായിട്ടും അടിവസ്ത്രവും സാനിറ്ററി പാഡും അഴിപ്പിച്ചു,എസ്എഫ്‌ഐക്കാരിയോട് പോലീസുകാര്‍ ചെയ്തത്...

എന്‍ഡിടിവിയിലെ അഭിപ്രായ കോളത്തിലാണ് വൃന്ദ കാരാട്ട് ബംഗാളിലെ വിദ്യാര്‍ത്ഥിനികള്‍ക്ക് നേരിടേണ്ടി വന്ന അനുഭവം വ്യക്തമാക്കിയിരിക്കുന്നത്.

Google Oneindia Malayalam News

കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ എസ്എഫ്‌ഐ പ്രവര്‍ത്തകരായ നാല് വിദ്യാര്‍ത്ഥിനികളെ പോലീസ് അതിക്രൂരമായി മര്‍ദ്ദിക്കുകയും അപമാനിക്കുകയും ചെയ്തതായി സിപിഐഎം പൊളിറ്റ് ബ്യൂറോ അംഗവും മുന്‍ രാജ്യസഭാംഗവുമായ വൃന്ദ കാരാട്ട്. മമതാ സര്‍ക്കാരിന്റെ അദ്ധ്യാപക നിയമനത്തിലെ അഴിമതിക്കെതിരെ സമരം ചെയ്തവരെയാണ് പോലീസ് അതിക്രൂരമായി മര്‍ദ്ദിച്ചത്.

എന്‍ഡിടിവിയിലെ അഭിപ്രായ കോളത്തിലാണ് വൃന്ദ കാരാട്ട് ബംഗാളിലെ വിദ്യാര്‍ത്ഥിനികള്‍ക്ക് നേരിടേണ്ടി വന്ന അനുഭവം വ്യക്തമാക്കിയിരിക്കുന്നത്. വിദ്യാര്‍ത്ഥി സമരങ്ങളെയും തനിക്കെതിരെ ഉയരുന്ന ശബ്ദങ്ങളെയും ഇല്ലാതാക്കുമെന്ന മമതാ ബാനര്‍ജിയുടെ അനുനായികളാണ് ബംഗാള്‍ പോലീസിലെന്നും അവര്‍ ആരോപിച്ചു.

വ്യാപക പ്രതിഷേധം...

വ്യാപക പ്രതിഷേധം...

സംസ്ഥാനത്തെ പ്രൈമറി സ്‌കൂള്‍ അദ്ധ്യാപക നിയമനത്തില്‍ അഴിമതി നടന്നതായി കണ്ടെത്തിയതിനെ തുടര്‍ന്നാണ് സര്‍ക്കാരിനെതിരെ വ്യാപക പ്രതിഷേധമുയര്‍ന്നത്. എസ്എഫ്‌ഐ അടക്കമുള്ള ഇടതുപക്ഷ വിദ്യാര്‍ത്ഥി-യുവജന സംഘടനകളും സര്‍ക്കാരിനെതിരെ സമരങ്ങളും പ്രക്ഷോഭങ്ങളും സംഘടിപ്പിച്ചിരുന്നു.

ക്രൂരമായ മര്‍ദ്ദനം...

ക്രൂരമായ മര്‍ദ്ദനം...

മാര്‍ച്ച് 9ന് എസ്എഫ്‌ഐ സംഘടിപ്പിച്ച വിദ്യാര്‍ത്ഥികളുടെ സമരത്തെ അതിക്രൂരമായാണ് പോലീസ് നേരിട്ടത്. സമരത്തില്‍ പങ്കെടുത്ത വിദ്യാര്‍ത്ഥികള്‍ക്ക് നേരെ യാതൊരു പ്രകോപനവുമില്ലാതെയായിരുന്നു പോലീസ് അതിക്രമം. പെണ്‍കുട്ടികളടക്കമുള്ള ഒട്ടേറെ വിദ്യാര്‍ത്ഥികള്‍ക്കാണ് പോലീസ് മര്‍ദ്ദനത്തില്‍ പരിക്കേറ്റത്.

ക്രൂരമായ മര്‍ദ്ദനം...

ക്രൂരമായ മര്‍ദ്ദനം...

സമരത്തില്‍ പങ്കെടുത്ത നിരവധി വിദ്യാര്‍ത്ഥികളെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇതില്‍ പെണ്‍കുട്ടികളുമുണ്ടായിരുന്നു. പോലീസ് കസ്റ്റഡിയിലെടുത്ത നാല് പെണ്‍കുട്ടികള്‍ക്കാണ് അതിക്രൂരമായി പീഡനം നേരിടേണ്ടി വന്നത്. വിദ്യാര്‍ത്ഥികളെ അതിക്രൂരമായ കസ്റ്റഡി മര്‍ദ്ദനത്തിനിരയാക്കിയെന്നാണ് വൃന്ദ കാരാട്ട് എഴുതിയിരിക്കുന്നത്.

നഗ്നയാക്കി...

നഗ്നയാക്കി...

വനിതാ പോലീസുകാരാണ് പെണ്‍കുട്ടികളെ സ്റ്റേഷനില്‍ വെച്ച് അപമാനിച്ചത്. കസ്റ്റഡിയിലെടുത്ത നാലു പെണ്‍കുട്ടികളെയാണ് സ്റ്റേഷനുള്ളിലെ സെര്‍ച്ച് റൂമില്‍ കൊണ്ടുപോയി പരിശോധിക്കുകയും മര്‍ദ്ദിക്കുകയും ചെയ്തത്. ഭീകരവാദികളെ പോലെയാണ് പെണ്‍കുട്ടികളോട് പോലീസുകാര്‍ പെരുമാറിയതെന്നും ആരോപണമുണ്ട്. സെര്‍ച്ച് റൂമില്‍ കൊണ്ടുപോയ പെണ്‍കുട്ടികളെ നിര്‍ബന്ധിപ്പിച്ച് വസ്ത്രം അഴിപ്പിക്കുകയായിരുന്നു.

ആര്‍ത്തവമാണെന്ന് പറഞ്ഞിട്ടും...

ആര്‍ത്തവമാണെന്ന് പറഞ്ഞിട്ടും...

നാല് പെണ്‍കുട്ടികളുടെയും വസ്ത്രം അഴിപ്പിച്ച വനിതാ പോലീസുദ്യോഗസ്ഥര്‍ അടിവസ്ത്രം വരെ നിര്‍ബന്ധിച്ച് അഴിപ്പിച്ചു. എല്ലാം പരിശോധിക്കണമെന്ന് പറഞ്ഞായിരുന്നു പോലീസുകാരുടെ ഈ ക്രൂരവിനോദം. ഇതിലൊരു പെണ്‍കുട്ടി തനിക്ക് ആര്‍ത്തവമാണെന്ന് പറഞ്ഞിട്ടും നിര്‍ബന്ധിച്ച് അടിവസ്ത്രവും, സാനിറ്ററി പാഡും അഴിപ്പിച്ചെന്നും പരാതിയുണ്ട്.

ഛത്തീസ്ഗഢിലും...

ഛത്തീസ്ഗഢിലും...

മമതാ സര്‍ക്കാരിന്റെ പോലീസ് ചെയ്തത് നഗ്നമായ മനുഷ്യാവകാശ ലംഘനമാണെന്നും വൃന്ദ കാരാട്ട് പറയുന്നു. മുന്‍പ് ഛത്തീസ്ഗഢിലെ ബിജെപി ഭരണക്കാലത്ത് സാമൂഹിക പ്രവര്‍ത്തകയായ സോണി സൂറിയുടെ ജനനേന്ദ്രിയത്തില്‍ ഇരുമ്പ് ദണ്ഡ് കയറ്റിയ പോലീസുകാരെ പോലെയാണ് ബംഗാളിലെ പോലീസും പ്രവര്‍ത്തിക്കുന്നതെന്നും വൃന്ദ കാരാട്ട് കുറ്റപ്പെടുത്തി.

അന്വേഷണം നടക്കുന്നു...

അന്വേഷണം നടക്കുന്നു...

എസ്എഫ്‌ഐ പ്രവര്‍ത്തകരായ പെണ്‍കുട്ടികള്‍ക്ക് നേരിടേണ്ടി വന്ന അതിക്രൂര മര്‍ദ്ദനത്തിനെതിരെയും അപമാനിച്ചതിനെതിരെയും ദേശീയ മനുഷ്യാവകാശ കമ്മീഷനില്‍ പരാതി നല്‍കിയിട്ടുണ്ട്. പരാതി സ്വീകരിച്ച കമ്മീഷന്‍ സംഭവത്തില്‍ അന്വേഷണവും പ്രഖ്യാപിച്ചിരിക്കുകയാണ്.

English summary
Stripped, Sanitary Pad Removed - How Left Activists Were Abused,Brinda karat wrote in ndtv opinion.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X