ഗേള്‍ഫ്രണ്ടുമായി വീട്ടിലെത്തിയപ്പോള്‍ സഹോദരന്‍ തടസമായി,വാക്കുതര്‍ക്കത്തിനിടെ ജ്യേഷ്ഠനെ അടിച്ചുകൊന്നു

പെണ്‍സുഹൃത്തുക്കളുമായി രാത്രിയില്‍ വീട്ടില്‍ വരുമ്പോള്‍ അനിയനോട് വീട്ടില്‍ നിന്ന് പുറത്തു പോവാന്‍ പറയുന്നത് പതിവായിരുന്നു.

  • Published:
  • By: Afeef Musthafa
Subscribe to Oneindia Malayalam

ദില്ലി: വീട്ടില്‍ നിന്ന് പുറത്ത് പോവാന്‍ ആവശ്യപ്പെട്ട പ്രൊഫസറെ പി ജി വിദ്യാര്‍ത്ഥിയായ സഹോദരന്‍ അടിച്ചുകൊന്നു. വടക്കന്‍ ദില്ലിയിലെ ബുരാരിയിലാണ് ദാരുണമായ സംഭവം. ദില്ലി പി ജി ഡി എ വി കോളേജില്‍ സംസ്‌കൃതം പ്രൊഫസറായ ഹിതേശ്് വര്‍മ്മയെയാണ് സഹോദരന്‍ ഹിമാന്‍ഷു വര്‍മ്മ അടിച്ചുകൊന്നത്.

പ്രൊഫസറായ ഹിതേശും പി ജി വിദ്യാര്‍ത്ഥിയായ ഹിമാന്‍ഷുവും ഒരുമിച്ചാണ് ദില്ലിയില്‍ താമസിക്കുന്നത്. ഇരുവരുടെയും മാതാപിതാക്കള്‍ സ്വദേശമായ ഝാന്‍സിയിലുമാണ് താമസിക്കുന്നത്. നിരവധി പെണ്‍സുഹൃത്തുക്കളുള്ള ഹിതേഷ് ഇവരുമായി വീട്ടിലെത്തുന്നതും പതിവാണ്. എന്നാല്‍ ഗേള്‍ഫ്രണ്ട്‌സുമായി വീട്ടിലെത്തുന്ന സമയത്ത് സഹോദരന്‍ ഹിമാന്‍ഷുവിനെ വീട്ടില്‍ നില്‍ക്കാന്‍ ഹിതേശ് സമ്മതിക്കില്ലായിരുന്നു.

വന്നത് അര്‍ദ്ധരാത്രി ഒരു മണിക്ക്

കഴിഞ്ഞ ദിവസം അര്‍ദ്ധരാത്രി ഒരു മണിയോടെയാണ് ഹിതേശ് വര്‍മ്മ ഗേള്‍ഫ്രണ്ടുമായി വീട്ടിലെത്തിയത്. ഈ സമയം വീട്ടിലുണ്ടായിരുന്ന ഹിമാന്‍ഷുവിനോട് ഹിതേശ് വീട്ടില്‍ നിന്ന് പോവാന്‍ ആവശ്യപ്പെട്ടു.

പുറത്തിറങ്ങാന്‍ സമ്മതിച്ചില്ല

സഹോദരന്‍ പറഞ്ഞത് അനുസരിക്കാതിരുന്ന ഹിമാന്‍ഷുവും ഹിതേശും തമ്മില്‍ വാക്കുതര്‍ക്കമായി. ഇതിനിടയിലാണ് വീട്ടിലുണ്ടായിരുന്ന ഡംബെല്‍ കൊണ്ട് ഹിമാന്‍ഷു സഹോദരനെ അടിച്ചുകൊന്നത്.

പോലീസിനെ വിളിച്ചു

സഹോദരന്‍ മരണപ്പെട്ട് ഒരു മണിക്കൂര്‍ കഴിഞ്ഞതിന് ശേഷം ഹിമാന്‍ഷു തന്നെയാണ് പോലീസില്‍ വിവരമറിയിച്ചത്. പുറത്ത് നിന്നെത്തിയ അക്രമിസംഘം മര്‍ദിച്ചു കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് ആദ്യം പോലീസിനോട് പറഞ്ഞത്. എന്നാല്‍ ഹിമാന്‍ഷുവിന്റെ മൊഴിയില്‍ വൈരുദ്ധ്യം തോന്നിയ പോലീസ് പിന്നീട് വിശദമായി ചോദ്യം ചെയ്തപ്പോളാണ് പ്രതി കുറ്റം സമ്മതിച്ചത്.

ഗേള്‍ഫ്രണ്ട്‌സുമായി വരുന്നത് പതിവ്

മിക്ക ദിവസങ്ങളിലും ജ്യേഷ്ഠന്‍ പെണ്‍സുഹൃത്തുക്കളുമായി വരുന്നത് പതിവാണെന്നും, പല രാത്രികളിലും വീട്ടില്‍ നിന്ന് പുറത്ത് പോവാന്‍ തന്നോട് ആവശ്യപ്പെടാറുണ്ടെന്നും ഹിമാന്‍ഷു പോലീസിനോട് പറഞ്ഞു. തനിക്ക് ഇഷ്ടമില്ലാത്ത കാര്യങ്ങള്‍ നിര്‍ബന്ധിച്ച് ചെയ്യിക്കാറുണ്ടെന്നും ഹിമാന്‍ഷു പറഞ്ഞു.

English summary
A 28-year-old Sanskrit lecturer was brutally killed, allegedly by his younger brother in north Delhi's Burari area after a heated argument.
Please Wait while comments are loading...