കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വാട്‌സ് ആപ്പില്‍ പോസ്റ്റിട്ട് വിദ്യാര്‍ഥി ആത്മഹത്യ ചെയ്തു

  • By Anwar Sadath
Google Oneindia Malayalam News

മഞ്ചേശ്വരം: സോഷ്യല്‍ മീഡിയയുടെ പ്രചാരം വ്യാപകമായതോടെ ഇവയിലൂടെ വിവരം അറിയിച്ചശേഷം ആത്മഹത്യ ചെയ്യുന്ന പ്രവണത കൂടിവരികയാണ്. അടുത്തിടെ രണ്ടു കേരളത്തിലെ പ്രമുഖ മാധ്യമ പ്രവര്‍ത്തകനും, ദില്ലി എയിംസിലെ ഡോക്ടറും അടക്കമുള്ളവര്‍ ഇത്തരത്തില്‍ ആത്മഹത്യ ചെയ്തത് വാര്‍ത്തയായിരുന്നു.

കാസര്‍കാട്ടെ ഒരു വിദ്യാര്‍ഥിയാണ് ഈ പട്ടികയില്‍ ഒടുവില്‍ സ്ഥാനം പിടിക്കുന്നത്. കുഞ്ചത്തൂര്‍പദവ് അബ്ദുറഹ്മാന്റെ മകന്‍ കലന്തര്‍ ഷാഫിയാണ് മരിച്ചത്. വാട്‌സ് ആപ്പില്‍ കൂട്ടുകാര്‍ക്ക് അറിയിപ്പ് നല്‍കിയശേഷം പതിനാറുകാരന്‍ തൂങ്ങിമരിക്കുകയായിരുന്നു. വീട്ടുകാരോടുള്ള ദേഷ്യത്തിനാണ് ആത്മഹത്യയെന്ന് പോലീസ് പറഞ്ഞു.

whatsapp

സമീപവാസികളായ സുഹൃത്തുക്കള്‍ ബൈക്കില്‍ വിനോദയാത്രയ്ക്ക് പോകുന്നുണ്ടായിരുന്നു. ഇവര്‍ക്കൊപ്പം വിനോദയാത്രയ്ക്ക് പോകാന്‍ ഷാഫി വീട്ടില്‍ അനുവാദം ചോദിച്ചിരുന്നെങ്കിലും സമ്മതിച്ചിരുന്നില്ല. ബൈക്കപടത്തിന്റെ വാര്‍ത്തകള്‍ നിരന്തരം ഉണ്ടാകുന്നതിനാലാണ് ദീര്‍ഘയാത്രയ്ക്ക് വിദ്യാര്‍ഥിയെ സമ്മതിക്കാതിരുന്നത്.

എന്നാല്‍, ഇക്കാര്യത്തില്‍ വീട്ടുകാരോട് പിണങ്ങിയ കൗമാരക്കാരന്‍ വാട്‌സ് ആപ്പില്‍ പോസ്റ്റിട്ടശേഷം ആത്മഹത്യ ചെയ്യുകയായിരുന്നു. മഞ്ചേശ്വരം ഇംഗ്ലീഷ് മീഡിയം സ്‌കൂളില്‍ നിന്നും എസ്.എസ്.എല്‍.സി പാസായ ഷാഫി പ്ലസ് വണിന് ചേരാനുള്ള തയ്യാറെടുപ്പിനിടെയാണ് മരണത്തിന്റെ വഴി തെരെഞ്ഞെടുത്തത്. മൃതദേഹം കാസര്‍കോട് ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേയ്ക്ക് മാറ്റി. മാതാവ്: ആയിഷ. സഹോദരങ്ങള്‍ : റംലത്ത്, നിഷ

English summary
Student commits suicide after messeage in whatsapp
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X