കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പഠിക്കാന്‍ വരുന്ന കുട്ടികള്‍ കക്കൂസും കഴുകണം, എന്തൊര് സ്‌കൂള്‍!

Google Oneindia Malayalam News

സൂറത്ത്: പ്രധാനമന്ത്രിയുടെ സ്വച്ഛ് ഭാരത് അഭിയാന്റെ ഭാഗമായിട്ടൊന്നുമല്ല, സ്‌കൂളില്‍ അടിച്ചുവാരാന്‍ ആവശ്യത്തിന് ജോലിക്കാര്‍ ഇല്ലാത്തത് കൊണ്ടാണ് ഈ സ്‌കൂള്‍ കുട്ടികളെക്കൊണ്ട് ക്ലാസ്മുറികള്‍ അടിച്ചുവാരിക്കുകയും കക്കൂസ് കഴുകിക്കുകയും ചെയ്തത്. സൂറത്തിലെ ആദര്‍ശ് പ്രൈമറി സ്‌കൂളിലെ കുട്ടികള്‍ക്കാണ് ഈ ദുര്യോഗം.

ഗവണ്‍മെന്റ് സ്‌കൂളിലെ ഒന്ന് മുതല്‍ അഞ്ച് വരെയുള്ള ക്ലാസുകളിലെ കുട്ടികളുടെ ദുരിതം ഇതുകൊണ്ടും തീരുന്നില്ല. ക്ലാസ്മുറികളും കക്കൂസും കഴുകി വൃത്തിയാക്കി മുഷിഞ്ഞ വസ്ത്രങ്ങളോടെ വേണം ക്ലാസിലിരുന്ന് ഇവര്‍ക്ക് പഠിക്കാനും. ഓരോ ദിവസവും ഓരോ ക്ലാസിലെ കുട്ടികള്‍ക്ക് ചെയ്യാന്‍ വേറെ വേറെ ജോലികള്‍ ഉണ്ടാകും.

gujrat-map

മോശം സാമ്പത്തികാവസ്ഥ കാരണം സ്‌കൂളില്‍ വരാതെ മറ്റ് നിവൃത്തിയില്ല എന്ന സ്ഥിതിയിലാണ് കുട്ടികള്‍. കുട്ടികളുടെ വീട്ടുകാര്‍ക്കും അറിയാം കാര്യങ്ങള്‍ ഇങ്ങനെയൊക്കെയാണെന്ന്. എന്നാല്‍ കുട്ടികളെ പഠിപ്പിക്കുക എന്നതാണ് അവരുടെ പ്രധാന ലക്ഷ്യം. സ്‌കൂളില്‍ വിടാതിരിക്കാന്‍ പറ്റില്ല. വേറെ സ്‌കൂളില്‍ വിടാനുള്ള സൗകര്യവുമില്ല.

കക്കൂസ് കഴുകാനും ക്ലാസ്മുറികള്‍ അടിച്ചുവാരാനും പറ്റില്ല എന്ന് ഏതെങ്കിലും കുട്ടി പറഞ്ഞാല്‍ കടുത്ത ശിക്ഷയുണ്ട്. 11 മണി മുതല്‍ കൈകള്‍ രണ്ടും ഉയര്‍ത്തി രണ്ടര വരെ നില്‍ക്കുക എന്നതാണത്. കൈകളുടെ വേദന സഹിക്കാതെ, സ്‌കൂള്‍ അധികൃതര്‍ പറയുന്നത് കേള്‍ക്കുകയേ കുട്ടികള്‍ക്കും നിവൃത്തിയുള്ളൂ. എഴുന്നൂറോളം കുട്ടികള്‍ പഠിക്കുന്ന സ്‌കൂളില്‍ ക്ലീനിംഗിന് വേണ്ടി ഒരാളെ പോലും നിയമിച്ചിട്ടില്ല എന്നാണ് അറിയുന്നത്.

English summary
Students forced to sweep classrooms, clean toilets of government school in Surat
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X