കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യുധിഷ്ഠിരനെതിരായ സമരം ദില്ലിയിലേക്കും വ്യാപിപ്പിക്കുന്നു

  • By Anwar Sadath
Google Oneindia Malayalam News

ദില്ലി: കേന്ദ്രസര്‍ക്കാര്‍ സ്വാധീനം ഉപയോഗിച്ച് പ്രധാന സ്ഥാനങ്ങളിലെല്ലാം കാവിവത്കരണം നടപ്പിലാക്കുന്നതിന്റെ ഭാഗമായി, പൂന ഫിലിം ഇന്‍സ്റ്റിറ്റിയൂട്ടില്‍ ഗജേന്ദ്ര ചൗഹാനെ നിയമിച്ചതിനെതിരായ സമരം ദില്ലിയിലേക്കും വ്യാപിക്കുന്നു. പൂന ഫിലിം ഇന്‍സ്റ്റിറ്റിയൂട്ടില്‍ നടക്കുന്ന അനിശ്ചിതകാല സമരത്തിന്റെ ഭാഗമായാണ് ദില്ലിയിലേയും സമരം.

ബിജെപി നേതാവും സീരിയല്‍ നടനുമാണ് പൂനെ ഫിലിം ഇന്‍സ്റ്റിറ്റിയൂട്ടിന്റെ ചെയര്‍മാനായി നിയമിതനായ ഗജേന്ദ്ര ചൗഹാന്‍. മഹാഭാരതം സീരിയലില്‍ യുധിഷ്ഠിരനെ അവരിപ്പിച്ച് പേരെടുത്ത ഗജേന്ദ്ര ചൗഹാന്റെ നിയമനത്തിനെതിരെ കേരളത്തിലടക്കം പ്രതിഷേധ പ്രകടനങ്ങള്‍ സംഘടിപ്പിക്കപ്പെട്ടിരുന്നു. സമരത്തിന് കൂടുതല്‍ ശ്രദ്ധ ലഭിക്കാനായാണ് ദില്ലിയിലേക്കും പ്രതിഷേധം വ്യാപിപ്പിക്കുന്നത്.

gajendra-chauhan

വാര്‍ത്താ വിതരണ മന്ത്രാലയത്തിന് മുന്നില്‍ നടത്തിയ പ്രതിഷേധ സമരത്തില്‍ ഇരുനൂറിലധികം വിദ്യാര്‍ഥികള്‍ പങ്കെടുത്തു. ജെ.എന്‍.യു, ഡല്‍ഹി യൂണിവേഴ്‌സിറ്റി, ഡല്‍ഹി ടെക്‌നോളജിക്കല്‍ യൂണിവേഴ്‌സിറ്റി എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ് സമരത്തിനെത്തിയവരില്‍ ഭൂരിഭാഗവും. ഗജേന്ദ്ര ചൗഹാന്റെ നിയമനം എത്രയും പെട്ടെന്ന് റദ്ദാക്കണമെന്നാണ് വിദ്യാര്‍ഥികളുടെ പ്രധാന ആവശ്യം. വിദ്യാര്‍ഥികളെ പിന്നീട് അറസ്റ്റ് ചെയ്ത് നീക്കി.

വിദ്യാര്‍ഥികള്‍ സമരം ശക്തമാക്കുമ്പോഴും ഒത്തുതീര്‍പ്പെന്ന നിലയില്‍ സ്ഥാനം ഒഴിയാന്‍ ഗജേന്ദ്ര ചൗഹാന്‍ തയ്യാറാകുന്നില്ലെന്ന് മാത്രമല്ല, പ്രതിഷേധം വകവെക്കേണ്ടതില്ലെന്നാണ് അദ്ദേഹത്തിന്റെ തീരുമാനം. ഗജേന്ദ്ര ചൗഹാന്റെ നിയമനം കാവി വത്കരണത്തിന്റെ ഭാഗമല്ലെന്നാണ് കേന്ദ്ര സര്‍ക്കാരിന്റെ വിശദീകരണം. ഇന്‍സ്റ്റിറ്റിയൂട്ട് ചെയര്‍മാന്‍ ആകാന്‍ യോഗ്യതയുള്ള വ്യക്തിയാണ് ഗജേന്ദ്രയെന്നും സര്‍ക്കാര്‍ വ്യക്തമാക്കുന്നു.

English summary
Gajendra Chauhan protest delhi, Students protest Gajendra Chauhan's appointment
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X