കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വാട്‌സ് ആപ്പിലൂടെ പോലീസ് എസ്‌ഐ രാജിക്കത്ത് നല്‍കി

  • By Anwar Sadath
Google Oneindia Malayalam News

കാണ്‍പുര്‍: എന്തിനും ഏതിനും സോഷ്യല്‍ സൈറ്റുകളെയും വാട്‌സ് ആപ് പോലുള്ള ആപ്പുകളെയും ആശ്രയിക്കുന്ന കാലത്ത് വാട്‌സ് ആപ്പ് വഴി രാജിക്കത്ത് നല്‍കി ഒരു എസ് ഐ വ്യത്യസ്തനായിരിക്കുകയാണ്. കാണ്‍പുരിലെ റാസുലാബാദ് പോലീസ് സ്റ്റേഷനിലെ എസ്‌ഐ വിനോദ്കുമാറാണ് വാട്‌സ് ആപ് വഴി രാജിക്കത്ത് സമര്‍പ്പിച്ചത്.

മേലുദ്യോഗസ്ഥന്റെ പീഡനവും അവഹേളനവും മൂലമാണ് താന്‍ രാജിവെക്കുന്നതെന്ന് അദ്ദേഹത്തിന്റെ രാജിക്കത്തില്‍ പറയുന്നു. ജനങ്ങള്‍ക്ക് പരാതി പറയാനായി തയ്യാറാക്കിയ പോലീസിന്റെ ഹെല്‍പ്പ് ലൈന്‍ നമ്പരിലേക്കാണ് വിനോദ് കുമാാര്‍ രാജിക്കത്തയച്ചത്. രാജിക്കത്ത് ലഭിച്ചതായി കാണ്‍പുര്‍ മേഖലാ ഐജിയുടെ പിആര്‍ഒ സ്ഥിതീകരിച്ചു.

wats-app

സംഭവം വാര്‍ത്തയായതോടെ ഇക്കാര്യം അന്വേഷിച്ച് 24 മണിക്കൂറിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ജില്ലാ പോലീസ് സൂപ്രണ്ടിനു നിര്‍ദേശം നല്‍കിയതായി ഐജി അഷുതോഷ് പാണ്ഡെയും അറിയിച്ചു. ഉദ്യോഗസ്ഥന്റെ രാജി സ്വീകരിക്കണമോ എന്നകാര്യം പിന്നീട് തീരുമാനിക്കുമെന്നാണ് റിപ്പോര്‍ട്ട്. എസ്‌ഐയുടെ ആരോപണത്തിന് വിധേയരായ മേലുദ്യോഗസ്ഥര്‍ക്കെതിരെ നടപടിയുണ്ടായേക്കുമെന്നും സൂചനയുണ്ട്.

ഏപ്രില്‍ മാസത്തിലാണ് 176 എന്ന പുതിയ ഹെല്‍പ് ലൈന്‍ നമ്പര്‍ ഒമ്പതു ജില്ലകളിലേക്കായി പുറത്തുവിട്ടത്. പൊതുജനങ്ങള്‍ക്ക് പരാതി നല്‍കാനായി വാട്‌സ് ആപ് അക്കൗണ്ടും തുടങ്ങി. വോയിസ്, വീഡിയോ, ടെക്‌സറ്റ് മെസേജുകളായി പരാതി സമര്‍പ്പിക്കാം. ഈ സംവിധാനത്തിലൂടെയാണ് എസ്‌ഐ രാജിക്കത്ത് നല്‍കിയത്. ഇതാദ്യമായാണ് രാജ്യത്ത് വാട്‌സ് ആപ്പിലൂടെ ഒരു പോലീസ് ഉദ്യോഗസ്ഥന്‍ രാജിവെക്കുന്നത്.

English summary
Sub-Inspector Sends Resignation Via Whatsapp in Kanpur
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X