കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചൈനീസ് അതിര്‍ത്തിയില്‍ തകര്‍ന്നുവീണ വിമാനത്തിലുണ്ടായിരുന്നത് മലയാളി പൈലറ്റ്,രക്ഷപ്പെട്ടെന്ന് സൂചന?

വിമാനത്തിലെ രണ്ട് പൈലറ്റുമാരും സമീപത്തെ ഉള്‍ക്കാട്ടിലുണ്ടാകുമെന്നാണ് വ്യോമസേന അധികൃതരുടെ നിഗമനം.

Google Oneindia Malayalam News

ദില്ലി: പരിശീലന പറക്കലിനിടെ കഴിഞ്ഞ ദിവസം ചൈനീസ് അതിര്‍ത്തിയില്‍ തകര്‍ന്നുവീണ വ്യോമസേനയുടെ സുഖോയ് 30 വിമാനത്തിലെ പൈലറ്റുമാരില്‍ ഒരാള്‍ മലയാളിയാണെന്ന് സൂചന. തിരുവനന്തപുരം സ്വദേശിയാണ് വിമാനത്തിലുണ്ടായിരുന്ന ഒരു പൈലറ്റെന്നാണ് വ്യോമസേന അധികൃതര്‍ നല്‍കുന്ന വിവരം.

പള്ളിയിലെ സര്‍ട്ടിഫിക്കറ്റിന് വിലയില്ല,സത്യസരണിയിലെത്തി മതംമാറിയ അഖിലയെ രക്ഷിതാക്കള്‍ക്കൊപ്പം വിട്ടുപള്ളിയിലെ സര്‍ട്ടിഫിക്കറ്റിന് വിലയില്ല,സത്യസരണിയിലെത്തി മതംമാറിയ അഖിലയെ രക്ഷിതാക്കള്‍ക്കൊപ്പം വിട്ടു

സുരേഷ് ഗോപിക്ക് അഹങ്കാരം? പൊട്ടിത്തെറിച്ച് ശ്രീധരന്‍പിള്ള;ചവിട്ടി നില്‍ക്കുന്ന മണ്ണിനെ മറക്കരുതെന്ന്സുരേഷ് ഗോപിക്ക് അഹങ്കാരം? പൊട്ടിത്തെറിച്ച് ശ്രീധരന്‍പിള്ള;ചവിട്ടി നില്‍ക്കുന്ന മണ്ണിനെ മറക്കരുതെന്ന്

ആസാമിലെ തേസ്പൂരില്‍ വെച്ച് കാണാതായ വിമാനം അരുണാചല്‍ അതിര്‍ത്തിയിലെ സിഫാ താഴ്‌വരയില്‍ തകര്‍ന്നുവീണ നിലയിലാണ് കണ്ടെത്തിയത്. വിമാനത്തിലുണ്ടായിരുന്ന രണ്ട് പൈലറ്റുമാരും രക്ഷപ്പെട്ടതായാണ് വിവരം. വിമാനം തകര്‍ന്നുകിടക്കുന്നതിന് സമീപത്തൊന്നും പൈലറ്റുമാരെ കണ്ടെത്താനായിരുന്നില്ല.

sukhoi

വിമാനത്തിലെ രണ്ട് പൈലറ്റുമാരും സമീപത്തെ ഉള്‍ക്കാട്ടിലുണ്ടാകുമെന്നാണ് വ്യോമസേന അധികൃതരുടെ നിഗമനം. അതേസമയം, പ്രദേശത്ത് തുടരുന്ന കനത്ത മഴ രക്ഷാപ്രവര്‍ത്തനം ദുഷ്‌ക്കരമാക്കുന്നുണ്ട്. എങ്ങനെയെങ്കിലും പൈലറ്റുമാരെ കണ്ടെത്താനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുകയാണെന്നാണ് വ്യോമസേന അധികൃതര്‍ അറിയിച്ചത്. തിരുവനന്തപുരം സ്വദേശിയാണ് വിമാനത്തിലുണ്ടായിരുന്ന പൈലറ്റുമാരില്‍ ഒരാള്‍ എന്ന വിവരത്തെ തുടര്‍ന്ന് ഇദ്ദേഹത്തിന്റെ പിതാവും ബന്ധുക്കളും വിമാനമാര്‍ഗം സംഭവസ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്.

English summary
sukhoi flight crash,one of the missing pilot is malayali.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X