കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സുഖ്മയില്‍ മാവോയിസ്റ്റ് ഏറ്റുമുട്ടല്‍: അഞ്ച് ജവാന്മാര്‍ക്ക് പരിക്ക്, നില ഗുരുതരം!!

പരിക്കേറ്റ അഞ്ച് ജവാന്മാരില്‍ മൂന്ന് ജവാന്മാരുടെ നില ഗുരുതരമാണ്

Google Oneindia Malayalam News

റായ്പൂര്‍: ചത്തീസ്ഗഡിലെ മാവോയിസ്റ്റ് ഏറ്റുമുട്ടലില്‍ അ‍ഞ്ച് ജവാന്മാര്‍ക്ക് പരിക്കേറ്റു. ദക്ഷിണ സുക്മയിലാണ് സിആര്‍പിഎഫ് ജവാന്മാരും മാവോയിസ്റ്റുകളും തമ്മില്‍ ഏറ്റുമുട്ടിയത്. ഇവരില്‍ മൂന്നുപേരുടെ നില ഗുരുതരമാണ്. പരിക്കേറ്റ ജവാന്മാരെ ഹെലികോപ്റ്ററുകളില്‍ ആശുപത്രിയിലേയ്ക്ക് മാറ്റിയിട്ടുണ്ട്.

ചിന്താഗുഫ പോലീസ് സ്റ്റേഷന്‍ പരിധിയില്‍ വരുന്ന പ്രദേശത്ത് മാവോയിസ്റ്റുകളും ജവാന്മാരും തമ്മില്‍ ഏറ്റുമുട്ടല്‍ ആരംഭിക്കുകയായിരുന്നുവെന്നാണ് ഡിഐജി വ്യക്തമാക്കുന്നത്. പ്രത്യേക ദൗത്യസേന, ജില്ലാ റിസര്‍വ് ഗാര്‍ഡ്, കോബ്ര എന്നീ സേനകള്‍ സംയുക്തമായി നടത്തിയ മാവോയിസ്റ്റ് വിരുദ്ധ ഓപ്പറേഷനിടെയാണ് ചിന്തഗുഫ പ്രദേശത്തുനിന്ന് 500 കിലോമീറ്റര്‍ അകലെ വച്ച് ഏറ്റുമുട്ടല്‍ ഉണ്ടാകുന്നത്. സേനയുടെ സാന്നിധ്യം മനസ്സിലാക്കിയ മാവോയിസ്റ്റുകള്‍ വെടിവെയ്പ് ആരംഭിച്ചതോടെ സേനയും തിരിച്ചടി നല്‍കി.

encounter-24-1
നേരത്തെ ഏപ്രില്‍ 24 ന് സുക്മയിലുണ്ടായ മാവോയിസ്റ്റ് ആക്രമണത്തില്‍ 25 സിആര്‍പിഎഫ് ജവാന്മാരാണ് കൊല്ലപ്പെട്ടത്. സുക്മയിലെ ബര്‍ക്കാപലില്‍ റോഡ് നിര്‍മാണത്തിന് സുരക്ഷയൊരുക്കിയിരുന്ന സിആര്‍പിഎഫ് ഉദ്യോഗസ്ഥരുടെ സംഘത്തിന് നേരെയായിരുന്നു മാവോയിസ്റ്റ് ആക്രമണം. ഇതേത്തുടര്‍ന്ന് സേന നടത്തിയ ഓപ്പറേഷനില്‍ മാവോയിസ്റ്റുകളെയും വധിച്ചിരുന്നു.
English summary
At least five jawans were injured in a massive encounter between security forces and Maoists in Chhattisgarh’s south Sukma on Saturday
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X