കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആരാണ് ഹിദ്മ!!വെളിപ്പെടുത്തലുമായി ഇന്റലിജന്‍സ്, ഛാര്‍ഖണ്ഡ് ആക്രമത്തിന്റെ സൂത്രധാരന്‍!!

Google Oneindia Malayalam News

റാഞ്ചി: 25 സിആര്‍പിഎഫ് ജവാന്മാരുടെ മരണത്തിനിടയാക്കിയ മാവോയിസ്റ്റ് ആക്രമണത്തിന്റെ നിര്‍ണ്ണായക വിവരങ്ങള്‍ പുറത്ത്. സിപിഐ മാവോയിസ്റ്റിന്റെ ആംഡ് വിംഗ് കമാന്‍ഡറായ ഹിദ്മയാണ് ആക്രമണത്തിന്റെ മുഖ്യസൂത്രധാരനെന്നാണ് ഇന്ത്യന്‍ ഇന്റലിജന്‍സ് വൃത്തങ്ങള്‍ നല്‍കുന്ന സൂചന. ചൊവ്വാഴ്ചയാണ് ഗ്രാമീണരെ മനുഷ്യകവചമാക്കി 300 ഓളം വരുന്ന മാവോയിസ്റ്റുകള്‍ സിആര്‍പിഎഫ് ജവാന്മാരെ ആക്രമിച്ചത്.

25 ജവാന്മാര്‍ വീരമൃത്യു വരിച്ച ആക്രമണത്തില്‍ 12ഓളം ജവാന്മാര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ഛത്തീസ്ഗഡിലെ സുക്മയില്‍ 25 സിആര്‍പിഎഫ് ജവാന്മാരുടെ ജീവനെടുത്ത മാവോയിസ്റ്റ് ആക്രമണം സര്‍ക്കാരിനെതിരെയുള്ള വെല്ലുവിളിയെന്ന് രാജ്‌നാഥ് സിംഗ്. ആക്രമണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച ആരെയും വെറുതെ വിടില്ലെന്നും അദ്ദേഹം പറഞ്ഞു. അപ്രതീക്ഷിതമായി ഉണ്ടായ ആക്രമണം വെല്ലുവിളിയായി എടുക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഹിദ്മ കൊടും കുറ്റവാളി!!

ഹിദ്മ കൊടും കുറ്റവാളി!!

നക്‌സലൈറ്റായ ഹിദ്മ സൗത്ത് ബസ്താറിലെ സുഖ്മ -ബീജാപൂര്‍ മേഖലയില്‍ വിന്യസിച്ചിട്ടുള്ള ആദ്യ മാവോയിസ്റ്റ് ബറ്റാലിയന്റെ തലവനാണ്. 25 കാരനായ ഹിദ്മ ബസ്താറില്‍ സുരക്ഷാ സേനയ്‌ക്കെതിരെയുള്ള നിരവധി ആക്രമണങ്ങളുടെ മുഖ്യ സൂത്രധാരനാണ്.

മാര്‍ച്ചിലെ സുഖ്മ ആക്രമണത്തില്‍ പങ്ക്

മാര്‍ച്ചിലെ സുഖ്മ ആക്രമണത്തില്‍ പങ്ക്

മാര്‍ച്ച് 11ന് 25 സിആര്‍പിഎഫ് ജവാന്മാരുടെ മരണത്തിനിടയാക്കിയ സുഖ്മ ആക്രമണത്തിന് പിന്നിലും ഹിദ്മയക്ക് പങ്കുണ്ടെന്നാണ് പോലീസ് നിഗമനം.

 കളക്ടറെ തട്ടിക്കൊണ്ടുപോയ കേസില്‍

കളക്ടറെ തട്ടിക്കൊണ്ടുപോയ കേസില്‍

2012ല്‍ സുഖ്മ ജില്ലയില്‍ നിന്ന് ഐഎസ് ഉദ്യോഗസ്ഥനെയും കളക്ടര്‍ അലെക്‌സ് പോള്‍ മേനോനെയും തട്ടിക്കൊണ്ടുപോയതിന് ഇയാള്‍ക്ക് പങ്കുണ്ടെന്നാണ് പോലീസ് സംശയിക്കുന്നത്.

തലയ്ക്ക് വിലയിട്ടു

തലയ്ക്ക് വിലയിട്ടു

കുപ്രസിദ്ധ മാവോയിസ്റ്റ് നേതാവായ ഹിദ്മയുടെ തലയ്ക്ക് നാല് ലക്ഷം വിലയിട്ടിട്ടുണ്ട്. എന്നാല്‍ 2017 ജനുവരിയില്‍ ബിജ്‌നാപൂരില്‍ വച്ച് സൈന്യവുമായുണ്ടായ ഏറ്റുമുട്ടലില്‍ ഹിദ്മ കൊല്ലപ്പെട്ടിരുന്നുവെന്നും റിപ്പോര്‍ട്ടുണ്ട്. ഹിദ്മ ഹൃദിസ്ഥമാക്കിയ ഗറില്ല തന്ത്രങ്ങളാണ് ഹിദ്മ സുരക്ഷാ സേനയുടെ പിടിയിലാവാത്തതിനുള്ള കാരണം.

English summary
The Indian intelligence sources believed that dreaded Naxalite leader Hidma, the battalion commander of the armed wing of the CPI (Maoist), is behind the Monday's attack on the CRPF party in Chhattisgarh's south Bastar district of Sukma in which 25 jawans were killed and a dozen others were injured.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X