കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നഗ്നതാ പ്രദര്‍ശനം; സണ്ണി ലിയോണ്‍ പോലീസ് ഹെഡ്ക്വാര്‍ട്ടേഴ്‌സില്‍

  • By Anwar Sadath
Google Oneindia Malayalam News

മുംബൈ: പോണ്‍ താരത്തില്‍ നിന്നും ബോളിവുഡ് നടിയിലേക്ക് ചുവടുമാറിയ ഇന്തോ കനേഡിയന്‍ താരം സണ്ണി ലിയോണ്‍ പോലീസ് സ്‌റ്റേഷനിലെത്തി. തനിക്കെതിരെ നല്‍കിയ പരാതിയുമായി ബന്ധപ്പെട്ടാണ് സണ്ണി ബുധനാഴ്ച താനെ പോലീസ് ഹെഡ്ക്വാര്‍ട്ടേഴ്‌സിലെത്തിയത്. സൈബര്‍ ക്രൈം സെല്ലിന്റെ മുമ്പാകെ ഹാജരായ സണ്ണി പോലീസുകാര്‍ക്കുമുന്നില്‍ മൊഴി നല്‍കി.

താനെ ജില്ലയില്‍പ്പെട്ട ഡോംബിവാലി പോലീസ് സ്‌റ്റേഷനിലാണ് സണ്ണിക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഇന്റര്‍നെറ്റിലൂടെ സണ്ണിലിയോണിന്റെ അശ്ലീല ചിത്രവും വീഡിയോയും പ്രചരിക്കുന്നുണ്ടെന്ന് ആരോപിച്ച് ഡോംബിവാലി സ്വദേശിയും സാമൂഹ്യ പ്രവര്‍ത്തകയുമായ അഞ്ജലി പാലന്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു.

sunny-leonefilmibeat

ഇതേ തുടര്‍ന്ന് അശ്ലീല ചിത്രം പ്രചരിപ്പിച്ച കുറ്റത്തിന് സണ്ണി ലിയോണിനെതിരെ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്യുകയും ചെയ്തു. ഇതിന്റെ ഭാഗമായാണ് സണ്ണിയെ താനെ പോലീസ് ഹെഡ്ക്വാര്‍ട്ടേഴ്‌സില്‍ മൊഴിയെടുക്കാനായി വിളിപ്പിച്ചത്. സണ്ണിലിയോണ്‍ ഹെഡ്ക്വാര്‍ട്ടേഴ്‌സിലെത്തിയ കാര്യം ജോയന്റ് പോലീസ് കമ്മീഷണര്‍ വിവി ലക്ഷ്മി നായാണന്‍ സ്ഥിതീകരിച്ചു.

തന്റെ അഭിഭാഷകനൊപ്പമാണ് സണ്ണി ചോദ്യം ചെയ്യലിനായി ഹാജരായതെന്ന് അദ്ദേഹം പറഞ്ഞു. അന്വേഷണോദ്യോഗസ്ഥന് മുന്‍പാകെ ഹാജരായ സണ്ണി ചോദ്യങ്ങള്‍ക്ക് കൃത്യമായ മറുപടി നല്‍കിയെന്നും അദ്ദേഹം വ്യക്തമാക്കി. അഞ്ചുവര്‍ഷം വരെ തടവും പത്തുലക്ഷം രൂപ പിഴയും ലഭിക്കാവുന്ന കുറ്റമാണ് സണ്ണിക്കെതിരെ ചുമത്തിയിരിക്കുന്നത്.

English summary
Obscenity case; Sunny Leone records statement in Thane police
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X