കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജയലളിതയ്ക്ക് 4 മാസം കൂടി ജാമ്യം

Google Oneindia Malayalam News

ദില്ലി: തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ ജാമ്യം നാല് മാസം കൂടി നീട്ടി. അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ നാല് വര്‍ഷം തടവിന് ശിക്ഷിക്കപ്പെട്ട ജയലളിതയ്ക്ക് സുപ്രീം കോടതിയാണ് നാല് മാസം കൂടി ജാമ്യം അനുവദിച്ചത്. 2015 ഏപ്രില്‍ 18 വരെ ജയലളിതയ്ക്ക് പുറത്ത് കഴിയാം. ജയലളിതയുടെ അപ്പീല്‍ പരിഗണിക്കാന്‍ പ്രത്യേക ബഞ്ച് രൂപീകരിക്കാന്‍ സുപ്രീം കോടതി നിര്‍ദേശം നല്‍കി.

അപ്പീല്‍ മൂന്ന് മാസത്തിനകം തീര്‍പ്പാക്കണമെന്നും സുപ്രീം കോടതി കര്‍ണാടക ഹൈക്കോടതിയോട് ആവശ്യപ്പെട്ടു. എ ഐ എ ഡി എം കെ സ്ഥാപക ദിനമായ ഒക്ടോബര്‍ 13 നാണ് സുപ്രീം കോടതി ജയലളിതയ്ക്ക് ഡിസംബര്‍ 18 ഇടക്കാല ജാമ്യം അനുവദിച്ചിരുന്നത്. ജയലളിതയുടെ ശിക്ഷ സുപ്രീം കോടതി സ്‌റ്റേ ചെയ്തിരുന്നു. ശിക്ഷ ചോദ്യം ചെയ്തുകൊണ്ടുള്ള ജയലളിതയുടെ ഹര്‍ജിക്ക് മൂന്ന് മാസത്തിനകം തീര്‍പ്പുകല്‍പ്പിക്കണം എന്ന് സുപ്രീം കോടതി കര്‍ണാടക ഹൈക്കോടതിയോട് നേരത്തെയും ആവശ്യപ്പെട്ടിരുന്നു.

jayalalithaa

നേരത്തെ കര്‍ണാടക ഹൈക്കോടതിയില്‍ കേസ് പരിഗണിക്കുന്നത് നേരത്തെയാക്കണം എന്നാവശ്യപ്പെട്ട് ജയലളിത നല്‍കിയ അപേക്ഷ സുപ്രീം കോടതി നിരസിച്ചിരുന്നു. ഡിസംബര്‍ 11 നാണ് ഇക്കാര്യം ആവശ്യപ്പെട്ട് സുപ്രീം കോടതിയെ സമീപിച്ചത്. കോടതി ആവശ്യപ്പെട്ട രേഖകള്‍ ജയലളിതയുടെ അഭിഭാഷക സംഘം സമര്‍പ്പിച്ചിരുന്നു. ജാമ്യക്കാലാവധി അവസാനിക്കുന്ന ഡിസംബര്‍ 18ന് മുന്‍പ് രേഖകള്‍ ഹാജരാക്കണമെന്നായിരുന്നു കോടതി നിര്‍ദേശിച്ചിരുന്നത്.

സ്വത്ത് സമ്പാദനക്കേസില്‍ ശിക്ഷിക്കപ്പെട്ട് ജയലളിത ജയിലില്‍ പോയതിനെ തുടര്‍ന്ന് ഒ പനീര്‍ശെല്‍വം തമിഴ്‌നാട് മുഖ്യമന്ത്രിയായി ചുമതലയേറ്റിരുന്നു. ജയലളിതയ്‌ക്കൊപ്പം ശശികല, ഇളവരശി, സുധാകരന്‍ എന്നിവര്‍ക്കും കേസില്‍ ശിക്ഷ കിട്ടി. കേസില്‍ ഉടന്‍ കുറ്റവിമുക്തയാക്കപ്പെട്ടാല്‍ 2016 ല്‍ നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിലൂടെ ശക്തമായി തിരിച്ചുവരാം എന്ന പ്രതീക്ഷയിലാണ് ജയലളിത.

English summary
SC extends Jayalalithaa's bail by four months till April 18, 2015
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X