കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഏത് ബട്ടണ്‍ അമര്‍ത്തിയാലും വോട്ട് ബിജെപിയ്ക്ക്..!! യുപിയിൽ നടന്നതിന് ഉത്തരം തേടി സുപ്രീം കോടതി..!!

  • By അനാമിക
Google Oneindia Malayalam News

ദില്ലി: ബിജെപി വന്‍ വിജയം സ്വന്തമാക്കിയ ഉത്തര്‍പ്രദേശിലേതടക്കമുള്ള തിരഞ്ഞെടുപ്പകളെക്കുറിച്ച് പ്രതിപക്ഷ പാര്‍ട്ടികള്‍ സംശയങ്ങളുയര്‍ത്തിയിരുന്നു. വോട്ടിംഗ് യന്ത്രത്തില്‍ കൃത്രിമം കാട്ടിയതായി ബിഎസ്പി നേതാവ് മായാവതിയും ആം ആദ്മി പാര്‍ട്ടി നേതാവ് അരവിന്ദ് കെജരിവാളും ഉള്‍പ്പെടെ ഉള്ളവര്‍ ആരോപിച്ചിരുന്നു. വോട്ടിംഗ് യന്ത്രങ്ങളുടെ കാര്യക്ഷമതയും കൃത്യതയും സംബന്ധിച്ച് സമര്‍പ്പിച്ച ഹര്‍ജികളില്‍ സുപ്രീം കോടതി തിരഞ്ഞെടുപ്പ് കമ്മീഷനോട് വിശദീകരണം തേടിയിരിക്കുകയാണ്.

Read Also: ഞാനും അമ്മയും അനിയത്തിയും വീടും നാടും നിറഞ്ഞുനില്‍ക്കുന്ന വെടികളത്രേ'..!! വീണ്ടും സദാചാരം..!!

Read Also: പ്രശസ്ത നടന്‍ ഉള്‍പ്പെടെ മാസങ്ങളോളം പീഡിപ്പിച്ചു !! ഉന്നത രാഷ്ട്രീയബന്ധങ്ങൾ !! ഞെട്ടിക്കുന്ന മൊഴി !!

Read Also:സുനി പകര്‍ത്തിയത് നടിയുടെ ഈ ദൃശ്യങ്ങള്‍..!! ശാസ്ത്രീയ തെളിവുകളുമായി പോലീസ്..!!

വോട്ടിംഗ് മെഷീനില്‍ കൃത്രിമത്വം

ഉത്തര്‍പ്രദേശ് തിരഞ്ഞെടുപ്പില്‍ മുന്നൂറിന് മേലെ സീറ്റുകള്‍ നേടി വന്‍വിജയമാണ് ബിജെപി സ്വന്തമാക്കിയത്. ഇതിന് പിന്നാലെ വോട്ടിംഗ് മെഷീനില്‍ കൃത്രിമത്വം നടന്നുവെന്ന് ആരോപിച്ച് ബിഎസ്പി നേതാവ് മായാവതി രംഗത്ത് വരികയും ചെയ്തു. ഇക്കാര്യം ചൂണ്ടിക്കാട്ടി തിരഞ്ഞെടുപ്പ് കമ്മീഷന് പരാതിയും നല്‍കിയിരുന്നു.

യന്ത്രങ്ങൾ കുറ്റമറ്റത്

എന്നാല്‍ രാജ്യത്തെ തിരഞ്ഞെടുപ്പുകള്‍ക്ക് ഉപയോഗിക്കുന്ന വോട്ടിംഗ് യന്ത്രങ്ങള്‍ തികച്ചും കുറ്റമറ്റതാണെന്നാണ് ഇലക്ഷന്‍ കമ്മീഷന്‍ വ്യക്തമാക്കിയിരിക്കുന്നത്. യന്ത്രത്തില്‍ കൃത്രിമത്വം കാണിക്കാനാവില്ലെന്നും കമ്മീഷന്‍ അറിയിച്ചു.

യന്ത്രങ്ങളുടെ വിശ്വാസ്യതയില്‍ സംശയം

മായാവതിക്കും കെജരിവാളിനും പിന്നാലെ ഉത്തരാഖണ്ഡ് മുന്‍ മുഖ്യമന്ത്രി ഹരീഷ് റാവത്തും വോട്ടിംഗ് യന്ത്രങ്ങളുടെ വിശ്വാസ്യതയില്‍ സംശയം പ്രകടിപ്പിച്ചു. ഇതിന് പിന്നാലെ എംഎല്‍ ശര്‍മ്മ നല്‍കിയ ഹര്‍ജിയിലാണ് സുപ്രീം കോടതി നോട്ടീസ് അയച്ചിരിക്കുന്നത്.

ബട്ടണിൽ ബിജെപി മാത്രം

ഇതേ വിഷയത്തില്‍ സിബിഐയ്ക്ക് നോട്ടീസ് അയക്കണം എന്ന ഹര്‍ജിക്കാരന്റെ ആവശ്യം കോടതി നിരാകരിച്ചു. വോട്ടിംഗ് യന്ത്രത്തില്‍ ഏത് ബട്ടണമര്‍ത്തിയാലും ബിജെപിക്കാണ് വോട്ട് ലഭിക്കുക എന്ന രീതിയില്‍ യന്ത്രങ്ങളില്‍ കൃത്രിമത്വം കാട്ടിയെന്നാണ് പരാതി.

അന്വേഷിക്കണമെന്ന് അഖിലേഷ്

മായാവതി ഉന്നയിച്ച ആരോപണം അന്വേഷിക്കണമെന്ന് ഉത്തര്‍പ്രദേശ് മുന്‍മുഖ്യമന്ത്രി അഖിലേഷ് യാദവ് ആവശ്യപ്പെട്ടിരുന്നു. അതേസമയം ആരോപണം ഉന്നയിച്ചവര്‍ക്ക് തെളിയിക്കാന്‍ അവസരം നല്‍കിയിട്ടും കഴിഞ്ഞില്ലെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ ചൂണ്ടിക്കാട്ടുന്നു.

ഗുണമേന്മ പരിശോധിക്കണം

പ്രമുഖ അഭിഭാഷകനാണ് ഹര്‍ജി നല്‍കിയ മനോഹര്‍ലാല്‍ ശര്‍മ്മ. ചീഫ് ജസ്റ്റിസ് ജെഎസ് ഖേഹാര്‍ അധ്യക്ഷനായ ബെഞ്ചാണ് വാദം കേട്ടത്. വോട്ടിംഗ് യന്ത്രത്തില്‍ ഉപയോഗിക്കുന്ന സോഫ്‌റ്റ്വെയറുകളുടെ ഗുണമേന്‍മ ഉള്‍പ്പെടെ പരിശോധിക്കണമെന്നും ആവശ്യമുണ്ട്.

വിദേശങ്ങൾ തള്ളിക്കളഞ്ഞവ

തിരഞ്ഞെടുപ്പ കമ്മീഷന്‍ പറയുന്ന വാദങ്ങളെ തള്ളിക്കളയാവുന്ന റിപ്പോര്‍ട്ടുകളാണ് വിദേശ രാജ്യങ്ങളില്‍ നിന്നും വരുന്നത്. വോട്ടിംഗ് യന്ത്രങ്ങള്‍ സുതാര്യമായ തിരഞ്ഞെടുപ്പിന് ഉള്ള വഴിയല്ലന്ന് കണ്ടെത്തി നിരവധി രാജ്യങ്ങള്‍ യന്ത്രം നിരോധിച്ചതാണ്.

ബിജെപി തന്നെ തെളിയിച്ചു

2014ല്‍ അധികാരത്തില്‍ വരുന്നതിന് മുന്‍പ് വോട്ടിംഗ് യന്ത്രങ്ങള്‍ക്കെതിരെ ബിജെപി തന്നെ രംഗത്ത് വന്നിരുന്നു. വോട്ടിംഗ് യന്ത്രങ്ങളില്‍ കൃത്രിമത്വം കാണിക്കാം എന്നുള്ളത് ഒരു സാങ്കേതിക വിദഗ്ദന്റെ സഹായത്തോടെ അന്ന് ബിജെപി തെളിയിക്കുകയും ചെയ്തിരുന്നു.

കുറ്റമറ്റതല്ലെന്ന് കോടതി

ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രം വഴിയുള്ള തിരഞ്ഞെടുപ്പ് കുറ്റമറ്റതല്ലെന്ന് നേരത്തെ സുപ്രീം കോടതി തന്നെ വ്യക്തമാക്കിയിരുന്നു. ഇതിനൊപ്പം പേപ്പര്‍ ട്രെയില്‍ ഏര്‍പ്പെടുത്തണം എന്നും 2013ല്‍ സുപ്രീം കോടതി ഉത്തരവിട്ടിരുന്നു. ബിജെപി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമിയായിരുന്നു അന്നത്തെ ഹര്‍ജിക്കാരന്‍.

English summary
Supreme court has sent notice to Election Commission on Electronic voting machine.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X