പിഴയടയ്ക്കാന്‍ ജയലളിതയുടെ സ്വത്തുക്കള്‍ കണ്ടുകെട്ടണമെന്ന് കോടതി; മുഴുവന്‍ സര്‍ക്കാരിലേയ്ക്ക്!!

ജയലളിതയ്ക്ക് കോടതി വിധിച്ച 100 കോടി രൂപ പിഴയൊടുക്കുന്നതിനാണ് കോടതി നിര്‍ദേശം

  • Updated:
Subscribe to Oneindia Malayalam

ദില്ലി: ജയലളിതയെ പ്രതിചേര്‍ക്കപ്പെട്ട അനധികൃത സ്വത്ത് സമ്പാദനക്കേസിലെ പിഴയൊടുക്കുന്നതിന് ജയലളിതയുടെ സ്വത്തുക്കള്‍ കണ്ടുകെട്ടാന്‍ സുപ്രീം കോടതി. ജയലളിതയുടെ നിര്യാണത്തോടെ വിചാരണ കോടതി ജയലളിതയ്ക്ക് വിധിച്ച 100 കോടി രൂപ പിഴയൊടുക്കുന്നതിനാണ് സ്വത്തുക്കള്‍ കണ്ടുകെട്ടാനുള്ള കോടതി നിര്‍ദേശം.

ജസ്റ്റിസ് പിനകി ചന്ദ്ര ഘോസ്, അമിതാവ റോയ് എന്നിവരുള്‍പ്പെട്ട സുപ്രീം കോടതി ബെഞ്ചാണ് ആറ് കമ്പനികളുടെ പേരിലുള്ള സ്വത്തുക്കള്‍ കണ്ടുകെട്ടാന്‍ ഉത്തരവിട്ടത്. വിചാരണ കോടതിയുടെ ഉത്തരവ് ഒഴിവാക്കാന്‍ കഴിയില്ലെന്നും ബെഞ്ച് നിരീക്ഷിച്ചു.

വിചാരണ കോടതി വിധിയ്ക്ക് സ്ഥിരീകരണം

അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ ജയലളിത 100 കോടി രൂപ പിഴയൊടുക്കണമെന്നുള്ള ബെംഗളൂരുവിലെ വിചാരണ കോടതിയുടെ ഉത്തരവ് സ്ഥിരീകരിച്ച ബെഞ്ച് ശശികല, ബന്ധുക്കളായ ഇളവരശി, വി എന്‍ സുധാകരന്‍ എന്നിവര്‍ക്ക് നാല് വര്‍ഷത്തെ തടവ് നല്‍കമെന്നും ശരിവയ്ക്കുകയായിരുന്നു.

ഗൂഡാലോചനയില്‍ പങ്കാളികള്‍

അനധികൃത സ്വത്ത് സമ്പാദനക്കേസിലും അതിന് പിന്നിലുള്ള ഗൂഡാലോചനയിലും ജയലളിത ശശികല, ഇളവരശി, വി എന്‍ സുധാകരന്‍ എന്നിവര്‍ക്ക് പങ്കുണ്ടെന്നും ചൊവ്വാഴ്ച ഹര്‍ജിയില്‍ വിധി പറഞ്ഞ കോടതി വ്യക്തമാക്കിയിരുന്നു.

ഗൂഡാലോചന നടത്തുന്നതിന്

ജയലളിതയുടെ ഔദ്യോഗിക വസതിയായ പോയസ് ഗാര്‍ഡനില്‍ ശശികല, ഇളവരശി, സുധാകരന്‍ എന്നിവരെ സൗജന്യമായി താമസിയ്ക്കാന്‍ അനുവദിച്ചത് മാനുഷിക പരിഗണന വച്ചല്ലെന്നും ഗൂഡാലോചന നടത്താന്‍ വേണ്ടിയാണെന്നും തെളിഞ്ഞതായി കോടതി നിരീക്ഷിച്ചു. ജയലളിതയുടെ സ്വത്തുക്കള്‍ ഒളിപ്പിച്ചുവയ്ക്കുന്നതിനുള്ള ശ്രമമാണ് നടത്തിയതെന്നും കോടതി ചൂണ്ടിക്കാണിയ്ക്കുന്നു.

English summary
The SC upheld the trial court order imposing a fine of Rs 10 crore each on Sasikala, V N Sudhakaran and J Elavarasi. The SC also saw through the conspiracy hatched by Jayalalithaa in league with the other accused to amass disproportionate assets
Please Wait while comments are loading...