കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബലാത്സംഗത്തിനിരയായ പെണ്‍കുട്ടിക്ക് ഗര്‍ഭം അലസിപ്പിക്കാന്‍ സുപ്രീം കോടതിയുടെ അനുമതി

  • By Vishnu
Google Oneindia Malayalam News

ദില്ലി: ക്രൂരമായി പീഡിപ്പിക്കപ്പെട്ട പെണ്‍കുട്ടിക്ക് ഗര്‍ഭം അലസിപ്പിക്കാന്‍ സുപ്രീം കോടതിയുടെ അനുമതി. മുംബൈയില്‍ ക്രൂരമായി പീഡിപ്പിക്കപ്പെട്ട പെണ്‍കുട്ടിക്കാണ് 24 ആഴ്ച പ്രായമായ ഗര്‍ഭം അലസിപ്പിക്കാന്‍ സുപ്രീം കോടതി അനുമതി നല്‍കിയത്.

ഭ്രൂണത്തിന് അസാധാരണ വളര്‍ച്ചയുണ്ടെന്നും ഇത് അമ്മയുടെ ജീവന്‍ അപകടത്തിലാക്കുമെന്നും ചൂണ്ടിക്കാട്ടി മെഡിക്കല്‍ബോര്‍ഡ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. ഈ റിപ്പോര്‍ട്ട് പരിഗണിച്ചാണ് കോടതിയുടെ തീരുമാനം. നിലവിലെ നിയമവ്യവസ്ഥ അനുസരിച്ച് 20 ആഴ്ചയില്‍ കൂടുതല്‍ പ്രായമുള്ള ഗര്‍ഭം അലസിപ്പിക്കാന്‍ പാടില്ല.

Featus

എന്നാല്‍ നിയമപ്രകാരമുള്ള സമയം കഴിഞ്ഞിന് ശേഷമാണ് ഭ്രൂണത്തിന്റെ അസാധാരാണ വളര്‍ച്ചയെപ്പറ്റി അറിഞ്ഞതെന്നാണ് പെണ്‍കുട്ടി കോടതിയെ അറിയിച്ചത്. പ്രായവളര്‍ച്ചയെത്തിയ ഭ്രൂണം നശിപ്പിച്ചാല്‍ നിയമലംഘനമാകുമെന്ന് ഭയന്ന് ഡോക്ടര്‍മാര്‍ ഭ്രൂണം നശിപ്പിക്കാന്‍ തയ്യാറായില്ല. ഇതോടെ താന്‍ കടുത്ത മാനസിക സംഘര്‍ഷത്തിലായിരുന്നുവെന്നും പെണ്‍കുട്ടി കോടതിയെ അറിയിച്ചു.

1971ലെ മെഡിക്കല്‍ ടെര്‍മിനേഷന്‍ ഓഫ് പ്രഗനന്‍സി നിയമം അനുസരിച്ച് 20 ആഴ്ചയില്‍ കൂടുതല്‍ പ്രായമുള്ള ഭ്രൂണം നശിപ്പിക്കാന്‍ പാടില്ല. ഒടുവില്‍ പെണ്‍കുട്ടിയുടെ ആവശ്യപ്രകാരം മെഡിക്കല്‍ബോര്‍ഡിന്റെ പരിശോധനയ്ക്ക് ശേഷം സുപ്രീം കോടതി ഗര്‍ഭച്ഛിദ്രത്തിനുള്ള അനുമതി നല്‍കുകയായിരുന്നു.

Read More: ഹൈക്കോടതിയിലെത്തിയത് 4,671 ഹേബിയസ് കോര്‍പ്പസ് ഹര്‍ജികള്‍; കാണാതായവരില്‍ ഏറെയും പെണ്‍കുട്ടികള്‍...

'പടച്ചോന്റെ ചിത്രപ്രദര്‍ശനം': എഴുത്തുകാരന് ക്രൂര മര്‍ദ്ദനം, കൈവെട്ട് മോഡല്‍ ഭീഷണി !!!'പടച്ചോന്റെ ചിത്രപ്രദര്‍ശനം': എഴുത്തുകാരന് ക്രൂര മര്‍ദ്ദനം, കൈവെട്ട് മോഡല്‍ ഭീഷണി !!!

English summary
Abnormal fetus; Supreme court permits woman to terminate 24 week old pregnancy
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X