കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഏകീകൃത പൊതു പ്രവേശന പരീക്ഷ; കേന്ദ്രത്തിന്റെ ആവശ്യം സുപ്രീകോടതി തളളി

Google Oneindia Malayalam News

ദില്ലി:മെഡിക്കല്‍,ഡെന്റല്‍ പ്രവേശനത്തിനായുളള ഏകീകൃത പൊതു പ്രവേശന പരീക്ഷ ഉത്തരവില്‍ ഭേദഗതി വരുത്തണമെന്നുളള കേന്ദ്രത്തിന്റെ ആവശ്യം സുപ്രീം കോടതി തളളി.രണ്ട് ഘട്ടമായി തന്നെ പരീക്ഷ നടക്കുമെന്നും സംസ്ഥാനങ്ങള്‍ നടത്തിയ പരീക്ഷ അസാധുവാക്കുമെന്നും കോടതി അറിയിച്ചു.നേരത്തേയുളള ഉത്തരവു പ്രകാരം പരീക്ഷയുടെ ഒന്നാം ഘട്ടം മെയ് ഒന്നിനും രണ്ടാം ഘട്ടം മെയ് 24 നും നടക്കും.

പരീക്ഷ ഈ വര്‍ഷം നടത്തേണ്ടെന്നായിരുന്നു കേന്ദ്രത്തിന്റെ നിലപാട്.പരീക്ഷ നടത്താനാണ് കോടതിയുടെ തീരുമാനമെങ്കില്‍ രണ്ടു ഘട്ടമായി നടത്തുന്നതിനു പകരം ജൂലായ് 24 ന് ഒറ്റഘട്ടമായി നടത്താമെന്നും കേന്ദ്രം അറിയിച്ചിരുന്നു .പരീക്ഷ നടത്തുന്നതിലുളള പ്രായോഗിക ബുദ്ധിമുട്ടുകള്‍ കണക്കിലെടുത്താണ് കേന്ദ്രം ഈ നിലപാടെടുത്തത്. ഇതിനിടെ വിവിധ സംസ്ഥാനങ്ങള്‍ മെഡിക്കല്‍ ഡെന്റല്‍ പരീക്ഷ നടത്തിക്കഴിഞ്ഞതായും മറ്റു ചില സംസ്ഥാനങ്ങള്‍ പരീക്ഷാ വിജ്ഞാപനം പുറപ്പെടുവിച്ചതായും കേന്ദ്രം കോടതിയെ അറിയിച്ചിരുന്നു.

students-examination-

പ്രവേശന പരീക്ഷ ഈ വര്‍ഷം നടത്തരുതെന്ന് കേരളവും ആവശ്യപ്പെട്ടിരുന്നു.ഈ വര്‍ഷം സര്‍ക്കാര്‍ നടത്തിയ പരീക്ഷയില്‍ പ്രവേശനം അനുവദിക്കണമെന്നും അടുത്ത വര്‍ഷം ഏകീകൃത പ്രവേശന പരീക്ഷ നടപ്പില്‍ വരുത്താമെന്നുമായിരുന്നു സംസ്ഥാനത്തിന്റെ നിലപാട്. ഇക്കാര്യം ഉന്നയിച്ച് സുപ്രീം കോടതിയെ സമീപിക്കാനായിരുന്നു സര്‍ക്കാര്‍ ഉദ്ദേശ്യം. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും മന്ത്രി വി.എസ് ശിവകുമാറും ഇതു സംബന്ധിച്ച് ചര്‍ച്ച നടത്തുകയും ചെയ്തിരുന്നു.

ഏകീകൃത പരീക്ഷാ ഉത്തരവു വന്നതോടെ മെഡിക്കല്‍ പ്രവേശനം സംബന്ധിച്ച നടപടിക്രമങ്ങള്‍ ആശയക്കുഴപ്പത്തിലാവും എന്നതാണ് പ്രവേശന പരീക്ഷ അടുത്ത വര്‍ഷം നടത്താമെന്ന് കേരളമുള്‍പ്പെടെയുളള സംസ്ഥാനങ്ങള്‍ ആവശ്യപ്പെടാന്‍ കാരണം. മെഡിക്കല്‍ പ്രവേശനത്തിന് ഈ വര്‍ഷം മുതല്‍ ഏകീകൃത പൊതു പ്രവേശന പരീക്ഷ (നാഷണല്‍ എലിജിബിലിറ്റി എന്‍ട്രന്‍സ് ടെസ്റ്റ-നീറ്റ് ) നടപ്പിലാക്കണമെന്ന് കഴിഞ്ഞ ദിവസമാണ് കോടതി ഉത്തരവിട്ടത്‌

മെയ് ഒന്നിനുനടക്കുന്ന അഖിലേന്ത്യ പ്രീ മെഡിക്കല്‍ ടെസ്റ്റിനെ നീറ്റിന്റെ ഒന്നാം ഘട്ടമായും ജൂലായ് 24 ന് രണ്ടാം ഘട്ടമായും നടത്താനായിരുന്നു കോടതി ഉത്തരവ്‌ .വിവിധ സംസ്ഥാനങ്ങളുടെ എതിര്‍പ്പ് അവഗണിച്ചുകൊണ്ടാണ് മൂന്നംഗ ജസ്റ്റിസുമാരുടെ ബെഞ്ച് ഇതിന് അനുമതി നല്‍കിയത്.ഏകീകൃത പ്രവേശന പരീക്ഷ നടത്താന്‍ മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയ്ക്ക് അധികാരമില്ലെന്ന 2013 ലെ സുപ്രീംകോടതി ഉത്തരവ് ഈ മാസം 11 നാണ് അഞ്ചംഗ ബെഞ്ച് തള്ളിയത്.

English summary
supreme court rejected centre's approach on modifiacation in neet.The Centre had moved the Supreme Court seeking modification of yesterday's order to allow state governments and private colleges to hold separate entrance examinations for MBBS and BDS courses
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X