മാഹിക്ക് ഇളവ് നല്‍കാനാവില്ല,ദേശീയപാതയോരത്തെ എല്ലാ മദ്യശാലകളും പൊളിച്ചു നീക്കണമെന്ന് സുപ്രീംകോടതി

ദേശീയപാതയോരത്തെ മദ്യശാലകള്‍ നിരോധിച്ചുള്ള വിധിയില്‍ മാഹിക്ക് ഇളവ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി സുപ്രീംകോടതി തള്ളി.

  • Published:
  • By: Afeef Musthafa
Subscribe to Oneindia Malayalam

ദില്ലി: ദേശീയപാതയോരത്തെ മദ്യവില്‍പന നിരോധിച്ച വിധിയില്‍ പ്രത്യേക ഇളവുകള്‍ അനുവദിക്കാനാവില്ലെന്ന് സുപ്രീംകോടതി. ഏതെങ്കിലും സംസ്ഥാനത്തിനോ, പ്രദേശത്തിനോ ഇളവ് അനുവദിച്ചാല്‍ വിധിയുടെ ഉദ്ദേശലക്ഷ്യം ഇല്ലാതാക്കുമെന്നും കോടതി വിലയിരുത്തി. ദേശീയപാതയോരത്തെ മദ്യശാലകള്‍ നിരോധിച്ചുള്ള വിധിയില്‍ മാഹിക്ക് ഇളവ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി സുപ്രീംകോടതി തള്ളി.

ഒരു പ്രദേശത്തിന് മാത്രമായി ഇളവ് അനുവദിച്ചാല്‍ മറ്റു പലരും ഇതേ ആവശ്യം ഉന്നയിച്ച് സുപ്രീംകോടതിയെ സമീപിക്കും. അതിനാല്‍ വിധിയില്‍ ഒരു ഇളവും അനുവദിക്കാനാകില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. സുപ്രീംകോടതിയുടെ പുതിയ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ മാഹിയിലെ മുഴുവന്‍ മദ്യശാലകളും അടച്ചുപൂട്ടേണ്ടി വരുമെന്ന് ഉറപ്പായിരിക്കുകയാണ്.

ആര്‍ക്കും ഇളവില്ല...

ദേശീയപാതയോരത്ത് നിന്നും 500 മീറ്റര്‍ ദൂരപരിധിയിലുള്ള എല്ലാ മദ്യവില്‍പന ശാലകളും അടച്ചുപൂട്ടണമെന്ന വിധിയില്‍ ആര്‍ക്കും പ്രത്യേകമായി ഇളവ് നല്‍കാനാവില്ലെന്നാണ് സുപ്രീംകോടതി വ്യക്തമാക്കിയത്.

മാഹിയില്‍...

സുപ്രീംകോടതി വിധിയില്‍ ഇളവ് നല്‍കില്ലെന്ന് ഉറപ്പായതോടെ മാഹിയിലെ എല്ലാ മദ്യശാലകളും പൂട്ടുമെന്ന കാര്യം തീര്‍ച്ചയാണ്. വിധിയില്‍ മാഹിക്ക് പ്രത്യേക ഇളവോ, അല്ലെങ്കില്‍ വിധി നടപ്പാക്കാന്‍ ഒരു വര്‍ഷം സാവകാശമോ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടാമ് മാഹി ലിക്വര്‍ മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കിയത്.

ഇളവ് നല്‍കിയാല്‍...

ഒരു പ്രദേശത്തിന് മാത്രമായി വിധിയില്‍ ഇളവ് നല്‍കിയാല്‍ അത് വിധിയുടെ ഉദ്ദേശ ലക്ഷ്യത്തെ ഇല്ലാതാക്കുമെന്നും കോടതി വിലയിരുത്തി.

500 മീറ്റര്‍ ദൂരപരിധിയില്‍...

ദേശീയപാതയോരത്തെ 500 മീറ്റര്‍ ദൂരപരിധിയിലുള്ള മദ്യവില്‍പന നിരോധിച്ചുള്ള വിധി ഏപ്രില്‍ ഒന്നു മുതല്‍ നടപ്പിലാക്കാനാണ് സുപ്രീംകോടതി സംസ്ഥാന സര്‍ക്കാരുകളോട് നിര്‍ദേശിച്ചിട്ടുള്ളത്.

കേരളത്തെ ബാധിക്കും...

സുപ്രീംകോടതി വിധി നടപ്പിലാക്കുന്നതോടെ സര്‍ക്കാര്‍ നിയന്ത്രണത്തിലെ നിരവധി ബീവറേജ് ഔട്ട്‌ലെറ്റുകള്‍ക്കും ഒട്ടേറെ ബീയര്‍ പാര്‍ലറുകള്‍ക്കും താഴു വീഴും.

വരുമാനം ഇടിയും...

കോടതി വിധി നടപ്പിലാക്കിയാല്‍ ഒട്ടനവധി ബീയര്‍ പാര്‍ലറുകളും ബീവറേജ് ഔട്ട്‌ലെറ്റുകളും പൂട്ടുമെന്നതിനാല്‍ സര്‍ക്കാരിന് കോടിക്കണക്കിന് രൂപയുടെ വരുമാന നഷ്ടമുണ്ടാക്കുമെന്നാണ് നിയമസെക്രട്ടറി സര്‍ക്കാരിന് നല്‍കിയ നിയമോപദേശത്തില്‍ സൂചിപ്പിച്ചിരുന്നത്.

English summary
Supreme court rejected mahe liquor association's petition.
Please Wait while comments are loading...