കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സ്വകാര്യത മൗലികാവകാശം; കേരളത്തിന്റെ നിലപാട് സുപ്രീംകോടതിയും അംഗീകരിച്ചു, കേന്ദ്രത്തിന് തിരിച്ചടി....

സ്വകാര്യത മൗലികാവകാശമല്ലെന്ന നിലപാട് സ്വീകരിച്ച കേന്ദ്രസർക്കാരിനും ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങൾക്കും സുപ്രീംകോടതിയുടെ സുപ്രധാന വിധി കനത്ത പ്രഹരമായി മാറി.

  • By ഡെന്നീസ്
Google Oneindia Malayalam News

ദില്ലി: സ്വകാര്യത മൗലികാവകാശമാണെന്ന സുപ്രീംകോടതി വിധി കേരളത്തിന്റെ നിലപാടിനുള്ള അംഗീകാരമായി മാറി. വ്യക്തികളുടെ സ്വകാര്യതയിൽ ഏകപക്ഷീയമായി കൈകടത്താൻ അനുവദിക്കരുതെന്നാണ് കേരളം സുപ്രീംകോടതിയിൽ ആവശ്യപ്പെട്ടത്.

മലയാളിയെ കുടിപ്പിച്ച് കിടത്താൻ മന്ത്രിസഭയുടെ പച്ചക്കൊടി; സംസ്ഥാനത്തെ 420ഓളം ബാറുകൾ തുറക്കും....മലയാളിയെ കുടിപ്പിച്ച് കിടത്താൻ മന്ത്രിസഭയുടെ പച്ചക്കൊടി; സംസ്ഥാനത്തെ 420ഓളം ബാറുകൾ തുറക്കും....

ക്രിസ്ത്യാനികൾക്കെതിരെ ടിജി മോഹൻദാസ്; അർത്തുങ്കൽ പള്ളി ശിവക്ഷേത്രം! ഹിന്ദുക്കൾ ചെയ്യേണ്ട ജോലി അതാണ്ക്രിസ്ത്യാനികൾക്കെതിരെ ടിജി മോഹൻദാസ്; അർത്തുങ്കൽ പള്ളി ശിവക്ഷേത്രം! ഹിന്ദുക്കൾ ചെയ്യേണ്ട ജോലി അതാണ്

സ്വകാര്യത മൗലികാവകാശമല്ലെന്ന നിലപാട് സ്വീകരിച്ച കേന്ദ്രസർക്കാരിനും ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങൾക്കും സുപ്രീംകോടതിയുടെ സുപ്രധാന വിധി കനത്ത പ്രഹരമായി മാറി. ഭരണഘടനയിൽ വ്യക്തമായി പറയാത്ത സ്ഥിതിക്ക് സ്വകാര്യത മൗലികാവകാശമല്ലെന്നും ന്യായമായ നിയന്ത്രണങ്ങളാവാമെന്നുമാണ് കേന്ദ്രസർക്കാർ സുപ്രീംകോടതിയെ അറിയിച്ചത്.

privacy

ബിജെപി ഭരിക്കുന്ന സംസ്ഥാന സർക്കാരുകളും കേന്ദ്രത്തിന്റെ നിലപാടിനോട് യോജിക്കുകയും ചെയ്തു. ജീവിക്കാനുള്ള അവകാശത്തെക്കാൾ വലുതല്ല സ്വകാര്യതയെന്നും കേന്ദ്രം സുപ്രീംകോടതിയിൽ വാദിച്ചു. എന്നാൽ കേന്ദ്രത്തിന്റെ ഈ വാദങ്ങളെല്ലാം അപ്പാടെ തള്ളിക്കളയുന്നതായിരുന്നു സുപ്രീംകോടതിയുടെ ചരിത്രവിധി.

സ്വകാര്യത നിരീക്ഷിക്കാനും പകർത്താനും അനുവദിക്കുന്നത് അപകടകരമാണെന്നും സ്വകാര്യ വിവരങ്ങൾ സർക്കാർ ശേഖരിച്ചാൽ വ്യക്തികളുടെ ജീവിതം വാൾമുനയിലാകുമെന്നുമാണ് സുപ്രീകോടതിയിൽ കേരള സർക്കാർ നൽകിയ സത്യവാങ്മൂലത്തിൽ വ്യക്തമാക്കിയിരുന്നത്. സ്വകാര്യത മൗലികാവകാശമാക്കണമെന്ന് ആവശ്യപ്പെട്ട് കർണ്ണാടക, പഞ്ചാബ്, പശ്ചിമ ബംഗാൾ, പുതുച്ചേരി സംസ്ഥാനങ്ങളും ഈ കേസിൽ കക്ഷി ചേർന്നിരുന്നു. ഈ സംസ്ഥാനങ്ങളുടെ നിലപാടും സുപ്രീംകോടതി വിധിയിലൂടെ അംഗീകരിക്കപ്പെട്ടിരിക്കുകയാണ്.

English summary
supreme court verdict on right to privacy;kerala's aruguements on case.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X