കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോഴക്കളി: ചെന്നൈ കിംഗ്‌സിന്റെ അംഗീകാരം റദ്ദാക്കണം: സുപ്രീം കോടതി

Google Oneindia Malayalam News

ദില്ലി: ഐ പി എല്‍ ക്രിക്കറ്റിലെ പ്രമുഖ ടീമുകളിലൊന്നായ ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്റെ അംഗീകാരം റദ്ദാക്കണമെന്ന് സുപ്രീം കോടതി. ഇക്കാര്യത്തില്‍ ഇനി അന്വേഷണത്തിന്റെ ആവശ്യമില്ല എന്നും കോടതി പറഞ്ഞു. ആരാണ് ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്റെ ഉടമകള്‍. ഇന്ത്യ സിമന്റ്‌സിന്റെ ഉടമസ്ഥര്‍ എന്നാല്‍ ആരൊക്കെയാണ് എന്ന് വിശദീകരിക്കണമെന്നും മുദ്ഗല്‍ കമ്മിറ്റി റിപ്പോര്‍ട്ട് പരിഗണിക്കവേ കോടതി ആവശ്യപ്പെട്ടു.

ഐ പി എല്‍ വാതുവെപ്പ് കേസ് അന്വേഷിച്ച മുദ്ഗല്‍ കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ ചെന്നൈയ്ക്കതിരെ ആവശ്യമായ തെളിവുകളുണ്ട് എന്ന് കോടതി നിരീക്ഷിച്ചു. മുദ്ഗല്‍ റിപ്പോര്‍ട്ട് എത്രയും വേഗം നടപ്പാക്കണം. രണ്ട് തവണ ഐ പി എല്‍ ചാമ്പ്യന്മാരായ ചെന്നൈ കിംഗ്‌സിനെതിരെയും ഉടമകളായ ഇന്ത്യന്‍ സമന്റ്‌സിനെതിരെയും മുദ്ഗല്‍ റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്.

ശ്രീനിവാസനും പെടുമോ

ശ്രീനിവാസനും പെടുമോ

ബി സി സി ഐ പ്രസിഡണ്ടായിരുന്ന എന്‍ ശ്രീനിവാസന്‍, മരുമകന്‍ ഗുരുനാഥ് മെയ്യപ്പന്‍ എന്നിവരുടെ പേരുകളും റിപ്പോര്‍ട്ടില്‍ ഉണ്ട്.

ശ്രീനിയെ കോടതി വിടില്ല

ശ്രീനിയെ കോടതി വിടില്ല

നേരത്തെ ബി സി സി പ്രസിഡണ്ട് സ്ഥാനത്ത് നിന്നും ശ്രീനിവാസനെ വലിച്ച് താഴെയിട്ടത് സുപ്രീം കോടതിയാണ്. പ്രസിഡണ്ട് തിരഞ്ഞെടുപ്പ് തടഞ്ഞുവെട്ടിരിക്കുകയാണ് സുപ്രീം കോടതി

ചെന്നൈ ടീം ബെസ്റ്റ് ടീം

ചെന്നൈ ടീം ബെസ്റ്റ് ടീം

ഐ പി എല്ലില്‍ ഏറ്റവും സ്ഥിരതയുള്ള ടീമുകളിലൊന്നാണ് ചെന്നൈ സൂപ്പര്‍ കിംഗ്‌സ്. രണ്ട് തവണ ഐ പി എല്‍ ചാമ്പ്യന്മാരായിട്ടുണ്ട് അവര്‍.

ധോണിയും റെയ്‌നയും

ധോണിയും റെയ്‌നയും

ചെന്നൈ ക്യാപ്റ്റന്‍ എം എസ് ധോണി, സുരേഷ് റെയ്‌ന എന്നിവരുടെ പേരുകളും ഒത്തുകളിയുമായി ബന്ധപ്പെട്ട് ഉയര്‍ന്നു കേള്‍ക്കുന്നുണ്ട്. ഇവര്‍ക്കെതിരെയും സുപ്രീം കോടതി നടപടിയുണ്ടാകുമോ.

പാവം ശ്രീശാന്ത്

പാവം ശ്രീശാന്ത്

മലയാളി ഫാസ്റ്റ് ബൗളര്‍ എസ് ശ്രീശാന്തിന്റെ സ്ഥിതി എന്താകുമെന്ന് ഇപ്പോഴും വ്യക്തമല്ല. ബി സി സി ഐ ആജീവനാന്തം വിലക്കിയിരിക്കുകയാണ് ശ്രീശാന്തിനെ. മുദ്ഗല്‍ കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ എങ്ങനെ പരാമര്‍ശിക്കുന്നു എന്നതിനെ ആശ്രയിച്ചിരിക്കും ശ്രീയുടെ ഭാവി.

English summary
IPL Spot-fixing: Supreme Court observes that Chennai Super Kings must be disqualified. SC seeks details of Srinivasan-owned India Cements, wants to know who really owns CSK
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X