കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാജ്യ സുരക്ഷയ്‌ക്കൊപ്പം: കേന്ദ്രസര്‍ക്കാരിന് സോണിയഗാന്ധിയുടെ പിന്തുണ, സൈന്യത്തിന് അഭിനന്ദനം

  • By Vishnu
Google Oneindia Malayalam News

ദില്ലി: പാക് അധിനിവേശ കാശ്മീരില്‍ തിരിച്ചടിച്ച ഇന്ത്യന്‍ സൈന്യത്തിന് അഭിനന്ദനവുമായി കോണ്‍ഗ്രസ് ദേശീയ അധ്യക്ഷ സോണിയ ഗാന്ധി. രാജ്യ സുരക്ഷയുടെ കാര്യത്തില്‍ കേന്ദ്രസര്‍ക്കാരിന് ഉറച്ച പിന്തുണ നല്‍കുമെന്ന് സോണിയാ ഗാന്ധി വ്യക്തമാക്കി.

പാക് അധിനി വേശ കാശ്മീരില്‍ കടന്ന് അക്രമണം നടത്തിയ ഇന്ത്യന്‍ സൈന്യത്തെ ഹൃദയം തുറന്ന് അഭിനന്ദിക്കുന്നു. ഇനിയെങ്കിലും തീവ്രവാദത്തിന് പിന്തുണയ്ക്കുന്തിന് പാക്കിസ്ഥാന്‍ നിര്‍ത്തണം. തീവ്രവാദത്തെ പ്രതിരോധിക്കാനുള്ള ശ്രമങ്ങള്‍ നടത്തണമെന്നും സോണിയ ഗാന്ധി പറഞ്ഞു.

sonia gandhi

ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് നേതാക്കള്‍ കേന്ദ്ര സര്‍ക്കാരിന് പൂര്‍ണ പിന്തുണയുമായെത്തിയിരിക്കുകയാണ്. ഇന്ത്യന്‍ സൈന്യത്തിന്റെ നടപടി വളരെയധികം അഭിന്ദനം അര്‍ഹിക്കുന്നതാണെന്ന് കോണ്‍ഗ്രസ് ദേശീയ വക്താവ് രണ്‍ദീപ് സുര്‍ജ്വാല പറഞ്ഞു. തീവ്രവാദിക്യാമ്പുകളില്‍ കയറിയുള്ള ഇന്ത്യന്‍ സൈന്തതിന്റെ അക്രമണം പാക്കിസ്ഥാന് ശക്തമായ തിരിച്ചടിയാണ്.

സൈന്യത്തിന്റെ എല്ലാ നീക്കങ്ങള്‍ക്കും കോണ്‍ഗ്രസ് പൂര്‍ണ പിന്തുണ നല്‍കും. രാജ്യസുരക്ഷക്കായി കേന്ദ്രസര്‍ക്കാര്‍ സ്വീകരിക്കുന്ന നിലപാടുകള്‍ക്കൊപ്പം നില്‍ക്കുമെന്നും സോണിയ ഗാന്ധിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി അഹമ്മദ് പട്ടേലും ട്വറ്ററില്‍ പോസ്റ്റ് ചെയ്തു. മുന്‍ പ്രതിരോധമന്ത്രിയും എഐസിസി അംഗവുമായ എകെ ആന്റണിയും സൈന്യത്തിനും കേന്ദ്രത്തിനും പിന്തുണയുമായി രംഗത്തതെത്തി.

Read Also: മാണിയും ഇബ്രാഹിംകുഞ്ഞും വെള്ളാനകള്‍; കൈക്കൂലി 50 ലക്ഷം വരെ, വിജിലന്‍സ് റിപ്പോര്‍ട്ട് നിയമസഭയില്‍

Read Also: യുഡിഎഫിന്റെ 'ഉന്തും തള്ളും' സിപിഎമ്മിന്റെ 'തറ' ഭാഷയും; വിമര്‍ശനവുമായി നേതാക്കള്‍

Read Also: കണ്ണൂരില്‍ ബസ്സുകളുടെ മത്സരയോട്ടം; സ്വകാര്യ ബസ് ബൈക്കിലിടിച്ച് വിദ്യാര്‍ത്ഥിനി മരിച്ചു

വണ്‍ഇന്ത്യയിലേക്ക് നിങ്ങള്‍ക്കും വാര്‍ത്തകളും ഫോട്ടോകളും അയയ്ക്കാം. ഉചിതമായവ പ്രസിദ്ധീകരിക്കും. അയയ്‌ക്കേണ്ട വിലാസം [email protected]

English summary
Surgical Strike in Pakistan Indian National congress(INC) and Sonia gandhi congratulates Indian Army and Central Government.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X