കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സര്‍ജിക്കല്‍ സ്‌ട്രൈക്കിനിടെ ഇന്ത്യന്‍ സൈനികനെ പിടികൂടിയെന്ന് പാകിസ്താന്‍... പക്ഷേ സംഗതി വേറെയാണ്

  • By Desk
Google Oneindia Malayalam News

ദില്ലി: ഇന്ത്യന്‍ സൈന്യം നടത്തിയ ക്രോസ്സ് ബോര്‍ഡര്‍ സര്‍ജിക്കല്‍ സ്‌ട്രൈക്കിനിടെ ഇന്ത്യന്‍ പട്ടാളക്കാരനെ പിടികൂടി എന്നാണ് പാകിസ്താന്‍ ഇപ്പോള്‍ പറയുന്നത്. എന്നാല്‍ ഒരു ഇന്ത്യന്‍ പട്ടാളക്കാരന്‍ പാകിസ്താന്റെ പിടിയിലുണ്ട് എന്നത് സത്യമാണ്.

കൂടുതൽ വാർത്തകൾ:

ആറ്റംബോംബ് ഇടുകയാണെങ്കില്‍ പാകിസ്താന്‍ ഇന്ത്യയില്‍ എവിടെയിടും? കൊച്ചിയിലും ഇടാം... അത്ര എളുപ്പമല്ല

പാകിസ്താന്റെ മിസൈല്‍ ഇങ്ങ് കൊച്ചിവരെയെത്തും,ഗതികെട്ട പാകിസ്താന്‍ ഇന്ത്യന്‍ നഗരങ്ങള്‍ ആക്രമിച്ചേക്കും

അടികിട്ടിയിട്ടും അടങ്ങാതെ പാകിസ്താന്‍... കശ്മീരിലെ മെന്ധാര്‍ സെക്ടറില്‍ തീവ്രവാദികള്‍; ഏറ്റുമുട്ടല്‍

പക്ഷേ അത് ഇന്ത്യന്‍ സൈന്യം പാക് അധീന കശ്മീരില്‍ നടത്തിയ ആക്രമണത്തിനിടെ സംഭവിച്ചതല്ല. അബദ്ധത്തില്‍ നിയന്ത്രണ രേഖ ലംഘിച്ച പട്ടാളക്കാനെ ആണ് പാകിസ്താന്‍ പിടികൂടിയിട്ടുളളത് എന്ന് ഇന്ത്യന്‍ സൈന്യം അറിയിച്ചു.

മഹാരാഷ്ട്ര സ്വദേശിയായ ചന്തു ബാബുലാല്‍ ചൗഹാന്‍ എന്ന ജവാനാണ് പാക് സൈന്യത്തിന്റെ പിടിയിലായത് എന്നാണ് റിപ്പോര്‍ട്ടുകള്‍. ഇന്ത്യന്‍ സൈന്യം ആ ജവാനെ രക്ഷപ്പെടുത്തുമോ?

സൈനികന്‍?

സൈനികന്‍?

ഇന്ത്യന്‍ കരസേനയുടെ ഭാഗമായ ജവാന്‍ ആണോ പാകിസ്താന്റെ പിടിയിലായിട്ടുള്ളത്? അല്ല, 37 രാഷ്ട്രീയ റൈഫിള്‍സിലെ ജവാന്‍ ആണ് ചന്ദു ബാബുലാല്‍ ചൗഹാന്‍. അര്‍ദ്ധ സൈനിക വിഭാഗമാണ് രാഷ്ട്രീയ റൈഫിള്‍സ്.

സര്‍ജിക്കല്‍ സ്‌ട്രൈക്ക്

സര്‍ജിക്കല്‍ സ്‌ട്രൈക്ക്

ഇന്ത്യ നയന്ത്രണ രേഖ മറുകടന്ന് നടത്തിയ സര്‍ജിക്കല്‍ സ്‌ട്രൈക്കിനിടെയാണ് ജവാന്‍ പിടിയിലായത് എന്നാണ് പാക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. എന്നാല്‍ സംഭവം അങ്ങനെയേ അല്ല.

അബദ്ധത്തില്‍

അബദ്ധത്തില്‍

ചന്ദു ബാബുലാല്‍ അബദ്ധത്തില്‍ നിയന്ത്രണ രേഖ മറികടന്നതാണെന്നാണ് ഇന്ത്യന്‍ വാദം. ഇത് പലപ്പോഴും സംഭവിക്കുന്ന കാര്യമാണ്. സൈനികര്‍ മാത്രമല്ല, സാധാരണ ജനങ്ങളും ഇങ്ങനെ അബദ്ധത്തില്‍ നിയന്ത്രണ രേഖ മറികടന്ന് പിടിയിലാകാറുണ്ട്.

രക്ഷിക്കുമോ?

രക്ഷിക്കുമോ?

പാകിസ്താന്റെ പിടിയിലുള്ള ഇന്ത്യന്‍ ജവാനെ രക്ഷിക്കാനാകുമോ? ഇത്തരത്തില്‍ നിയന്ത്രണ രേഖ മറികടക്കുന്നവരെ പരസ്പരം കൈമാറുകയാണ് ഇരു രാജ്യങ്ങളും ചെയ്യാറുള്ളത്. അതുപ്രകാരം ചന്ദു ബാബുലാലിന്റെ മോചനത്തിന് ശ്രമിക്കുമെന്ന് സൈന്യം അറിയിച്ചിട്ടുണ്ട്.

English summary
Surgical Strike: One Indian Jawan caught by Pakistan for crossing LoC. India demands his freedom.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X