കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നരേന്ദ്ര മോദി രണ്ടാം തവണയും വരണമെന്ന് സര്‍വേ

  • By Anwar Sadath
Google Oneindia Malayalam News

ദില്ലി: പ്രധാനമന്ത്രി നരേന്ദ്ര മോദി 2024വരെ അധികാരത്തിലിരിക്കണമെന്ന് സര്‍വേ. സെന്റര്‍ ഫോര്‍ മീഡിയാ സ്റ്റഡീസ് നടത്തിയ സര്‍വേയില്‍ 70 ശതമാനംപേരും നരേന്ദ്ര മോദി ഭരണത്തില്‍ തുടരണമെന്ന ആഗ്രഹം പ്രകടിപ്പിച്ചു. ഭരണത്തിലേറി രണ്ടുവര്‍ഷം കഴിയുമ്പോള്‍ മോദി തരംഗം ഇല്ലാതായെന്ന വാര്‍ത്തകള്‍ക്കിടെയാണ് സര്‍വേ ഫലമെന്നത് ശ്രദ്ധേയമാണ്.

മോദിയുടെ ഭരണത്തില്‍ 62 ശതമാനം പേരും സന്തുഷ്ടി പ്രകടിച്ചു. 50 ശതമാനം പേര്‍ മോദി നല്‍കിയ വാഗ്ദാനം പാലിക്കാന്‍ കഴിഞ്ഞില്ലെന്ന അഭിപ്രായപ്പെട്ടു. 15 ശതമാനം പേര്‍ സര്‍ക്കാരിന്റെ പ്രകടനം വളരെ മോശമാണെന്ന അഭിപ്രായക്കാരാണ്. 43 ശതമാനം പേര്‍ പാവപ്പെട്ടവര്‍ക്ക് പുതിയ പദ്ധതികള്‍ നല്‍കുന്നതില്‍ പരാജയപ്പെട്ടെന്ന് അഭിപ്രായപ്പെട്ടു.

modi-pic

15 സംസ്ഥാനങ്ങളിലെ ഗ്രാമങ്ങളിലും നഗരങ്ങളിലും ഉള്ള 4,000 ആളുകളാണ് സര്‍വേയില്‍ പങ്കെടുത്തത്. മന്ത്രിമാരുടെ പ്രകടനത്തിലും മാധ്യമങ്ങളുമായും പൊതുജനങ്ങളിലും അവരുടെ ഇടപെടലിലും സര്‍വേയില്‍ പങ്കെടുത്ത ഭൂരിപക്ഷം പേരും സന്തുഷ്ടി പ്രകടിപ്പിച്ചിട്ടുണ്ട്.

രണ്ടുവര്‍ഷം മുന്‍പ് വന്‍ ഭൂരിപക്ഷത്തോടെ അധികാരത്തിലേറിയ നരേന്ദ്ര മോദിക്ക് പല കാര്യങ്ങളിലും വാഗ്ദാനം പൂര്‍ത്തീകരിക്കാന്‍ കഴിഞ്ഞിട്ടില്ല. പെട്രോളിയം ഉത്പന്നങ്ങളുടെ വില വര്‍ധന രാജ്യത്ത് വിലക്കയറ്റം സൃഷ്ടിച്ചു. കള്ളപ്പണം ഇന്ത്യയിലെത്തിച്ച് സാധാരണക്കാര്‍ക്ക് നല്‍കുമെന്ന മോദിയുടെ വാഗ്ദാനവും ഇതുവരെ പാലിക്കപ്പെട്ടിട്ടില്ല.

English summary
Survey says 70 per cent want PM Modi to return to power after 5 years
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X