കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സുഷമ സ്വരാജ് സഹായിക്കുന്നത് ഹിന്ദുക്കളെ മാത്രമോ...? കിടിലൻ മറുപടി നൽകി കേന്ദ്രമന്ത്രി...!!!

ട്വിറ്ററിൽ സഹായം അഭ്യർത്ഥിത്തിച്ചെത്തുന്ന ഇന്ത്യക്കാരുടെ ജാതിയും മതവും നോക്കിയല്ല സഹായം നൽകുന്നതെന്ന് സുഷമ തിരിച്ചടിച്ചു.

  • By Deepa
Google Oneindia Malayalam News

ദില്ലി: സോഷ്യല്‍ മീഡിയ ഫലപ്രദമായ ഉപയോഗിക്കുന്നതില്‍ മുന്‍പന്തിയിലാണ് കേന്ദ്രമന്ത്രി സുഷമ സ്വരാജ്. ട്വിറ്ററിലൂടെയും ഫേസ്ബുക്കിലൂടെയും സഹായം അഭ്യര്‍ത്ഥിച്ച് എത്തുന്ന ഇന്ത്യക്കാര്‍ക്ക് എല്ലാ സഹായവും നല്‍കാറുണ്ട് സുഷമ. എന്നാല്‍ സുഷമ സഹായം ചെയ്യുന്നത് ജാതിയും മതവും നോക്കിയാണെന്നാണ് ചിലരുടെ ആരോപണം. ഹിന്ദുക്കള്‍ക്കും ഉന്നത ജാതിയില്‍പ്പെട്ടവര്‍ക്കും മാത്രമാണ് സുഷമ സഹായം നല്‍കുന്നതെന്നാണ് ചിലര്‍ പറയുന്നത്.

Sushama Swaraj

ഈ ആരോപണം പൂര്‍ണമായി തള്ളി കളഞ്ഞിരിക്കുകയാണ് സുഷമ സ്വരാജ്. ''ഇന്ത്യ എന്‌റെ രാജ്യമാണ്, എല്ലാ ഇന്ത്യക്കാര്‍ക്കും ആയാണ് ഞാന്‍ പ്രവര്‍ത്തിക്കുന്നത്. അതിന് ജാതിയോ മതമോ നോക്കേണ്ട ആവശ്യം ഇല്ല. സഹായം അഭ്യര്‍ത്ഥിച്ച് എത്തുന്ന ആള്‍ എത് മതത്തിപ്പെട്ടത് ആണെങ്കില്‍ വിദേശകാര്യ മന്ത്രാലയം ഇടപെടും'', എന്നും സുഷമ വ്യക്തമാക്കുന്നു.

twitter

ഗള്‍ഫ് രാജ്യങ്ങളില്‍ കുടുങ്ങി കിടന്ന നിരവധി മുസ്ലീങ്ങളെ നാട്ടിലെത്തിച്ചും, ലിബിയയില്‍ അകപ്പെട്ട ക്രിസ്ത്യന്‍ നഴ്‌സുമാരെ നാട്ടിലെത്തിച്ചു. ഇതിലൊക്കെ വര്‍ഗ്ഗീയത കാണുന്നത് തെറ്റാണെന്ന് സുഷമ അനുകൂലികള്‍ പറയുന്നു

കഴിഞ്ഞ നവംബര്‍ മുതല്‍ അവധിയാണ് സുഷമ സ്വരാജ്. വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ കഴിഞ്ഞ് വിശ്രമത്തില്‍ ആണെങ്കില്‍ ട്വിറ്ററിലൂടെ ജനങ്ങളുടെ പ്രശ്‌നങ്ങള്‍ പ്രതിവിധി കാണുന്നുണ്ട്.

English summary
Sushama Swaraj has been addressing consular problems involving Indian citizens all over the world through her popular Twitter handle.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X