കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പാക് ജനതക്ക് സുഷമയുടെ സ്വാതന്ത്ര്യദിന സമ്മാനം!!! ചികിത്സക്കായി ഉടൻ ഇന്ത്യയിലെത്താം !!!

ചികിത്സക്കി പാക് പൗരന്മാർക്കും ഉടൻ വിസ അനുവദിക്കുമെന്ന് സുഷമ അറിയിച്ചു.

  • By Ankitha
Google Oneindia Malayalam News

ദില്ലി: ഇന്ത്യയുടെ ഇത്തവണത്തെ സ്വാതന്ത്ര്യദിനഘോഷത്തിൽ ഏറെ പുതുമയുണ്ട്. അതിർത്തി പ്രശ്നങ്ങൾക്കിടയിലും ഇന്ത്യ പാകിസ്താന് നൽകിയ സ്വാതന്ത്ര്യദിന സമ്മനം എന്നും ജനതയുടെ മനസിൽ ഉണ്ടാകും. ഇന്ത്യയിലെ വിദഗ്ധ ചികിത്സക്കായി മെഡിക്കൽ വിസയ്‌ക്ക് അപേക്ഷ നൽകി കാത്തിരിക്കുന്ന എല്ലാ പാക് പൗരന്മാർക്കും ഉടൻ വിസ അനുവദിക്കുമെന്ന് സുഷമ അറിയിച്ചു. ട്വിറ്ററിലൂടെയാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.

അവസാനം മോദിക്കും കിട്ടി ട്രംപിന്റെ വക ഉഗ്രൻ പണി !!! ഇവിടെ പ്രശ്നം മിസൈൽ അല്ല ഗോ രക്ഷകരാണ്!!!അവസാനം മോദിക്കും കിട്ടി ട്രംപിന്റെ വക ഉഗ്രൻ പണി !!! ഇവിടെ പ്രശ്നം മിസൈൽ അല്ല ഗോ രക്ഷകരാണ്!!!

പാക് പൗരന്മാര്‍ക്ക് മെഡിക്കല്‍ വിസ അനുവദിക്കുന്നതിന് അവിടുത്തെ വിദേശകാര്യ മന്ത്രിയുടെ അനുമതി ആവശ്യമാണ്.അനുമതി നേടുന്നതില്‍ വന്ന കാലതാമസമാണ് വിസ വൈകാന്‍ കാരണമെന്നും സുഷമ വ്യക്തമാക്കി. നിരവധി പാക് പൗരന്മാരാണ് വിദഗ്‌ദ്ധ ചികിത്സ തേടി വർഷം തോറും ഇന്ത്യയിൽ എത്തുന്നത്. ഇവരുടെ മെഡിക്കൽ വീസ പലതും ചുവപ്പുനാടയിൽ കുടുങ്ങിക്കിടക്കുകയാണ്. എങ്കിലും ഇന്ത്യയുടെ ഭാഗത്തുനിന്നും പരമാവധി പിന്തുണയുണ്ടാകുമെന്നാണ് സുഷമ അറിയിച്ചിട്ടുണ്ട്.

sushamma

പാകിസ്താൻ ജയിലിൽ കഴിയുന്ന ഇന്ത്യയുടെ മുൻ നാവികസേന ഉദ്യോഗസ്ഥൻ കുൽഭൂഷൺ ജാദവിനെ കാണാൻ പോകുന്നതിന് അദ്ദേഹത്തിന്റെ അമ്മയ്‌ക്ക്‌ വിസ അനുവദിക്കുന്നതിൽ പാകിസ്താൻ വരുത്തിയ കാലതാമസത്തെ തുടർന്നാണ് പാക് പൗരന്മാർക്ക് മെഡിക്കൽ വിസ നൽകുന്നതിനുള്ള നിയമം ഇന്ത്യ കർശനമാക്കിയത്. പക്ഷേ, ഇതിനുശേഷവും പാകിസ്താനിൽ നിന്നുള്ള നിരവധി രോഗികൾക്ക് ഇന്ത്യ വീസ അനുവദിച്ചിരുന്നു. പലതും നേരിട്ട് ഇടപെട്ടാണ് പരിഹാരം കണ്ടത്.

English summary
In a goodwill gesture, Foreign Minister Sushma Swaraj said New Delhi will give medical visa for Pakistani patients whose requests were pending with the Indian government. The announcement comes as a relief for patients who had not been unable to qualify for the visa because former foreign minister Sartaj Aziz wouldn't give them the recommendation letter that New Delhi had demanded.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X