കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എനിക്ക് വേദനയുണ്ട്... ഷാരൂഖ് ഖാനും ആമിര്‍ ഖാനും എതിരെ ആഞ്ഞടിച്ച് സുഷമ സ്വരാജ്... എന്താണ് സംഭവം?

  • By Muralidharan
Google Oneindia Malayalam News

ദില്ലി: ബോളിവുഡിലെ സൂപ്പര്‍ താരങ്ങളായ ഷാരൂഖ് ഖാനും ആമിര്‍ ഖാനും എതിരെ കേന്ദ്രമന്ത്രി സുഷമ സ്വരാജ് രംഗത്ത്. വാടക ഗര്‍ഭധാരണവുമായി ബന്ധപ്പെട്ടാണ് വിദേശകാര്യ മന്ത്രിയായ സുഷമ സ്വാരാജ് സൂപ്പര്‍താരങ്ങള്‍ക്കെതിരെ പ്രസ്താവന നടത്തിയത്. ഇരുതാരങ്ങളുടെയും പേരെടുത്ത് പറയാതെയായിരുന്നു സുഷമയുടെ വാക്കുകള്‍. എന്നാല്‍ ആരെയാണ് മന്ത്രി ഉദ്ദേശിക്കുന്നത് എന്ന കാര്യം പകല്‍ പോലെ വ്യക്തമായിരുന്നുതാനും.

ഒളിംപിക്‌സിലെ ഏറ്റവും മോശം രാജ്യം ഇന്ത്യ? വിദേശ പത്രക്കാര്‍ പറയുന്നത്... പൊങ്കാല കൊണ്ട് കാര്യമില്ല!!

നമ്മുടെ ചില സെലിബ്രിറ്റികളുണ്ട്. അവര്‍ക്ക് മക്കളുമുണ്ട്. ആണ്‍മക്കളും പെണ്‍മക്കളുമുണ്ട്. എന്നിട്ടും അവര്‍ വാടക ഗര്‍ഭധാരണത്തെ ആശ്രയിക്കുന്നു. ഫാഷന് വേണ്ടിയും വിനോദത്തിന് വേണ്ടിയും എന്ന പോലെ. അതോ ഭാര്യമാര്‍ വേദനിക്കേണ്ട എന്ന് കരുതിയിട്ടോ. അത്യാവശ്യത്തിന് വേണ്ടി തുടങ്ങിയ ഒരു കാര്യം ഒരു വിനോദമായി മാറിയിരിക്കുന്നു - ഇക്കാര്യം പറയാന്‍ എനിക്ക് വേദനയുണ്ട്.

sushma-swaraj-

ഇത് വിനോദത്തിനുള്ള ഒരു കാര്യമല്ല. ഇതൊരു ഫാഷനായി മാറിയിട്ടുണ്ട് - ദില്ലിയില്‍ ഒരു പത്രസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു സുഷമ സ്വരാജ്. ബോളിവുഡ് താരങ്ങളായ ഷാരൂഖ് ഖാനും ആമിര്‍ ഖാനും തുഷാര്‍ കപൂറും വാടക ഗര്‍ഭപാത്രത്തിന്റെ സഹായത്തോടെ മക്കള്‍ക്ക് ജന്മം നല്‍കിയിരുന്നു.

<strong>ആ നടി രമ്യയുടെ നട്ടെല്ല് പോലും ഇല്ലല്ലോ... രാഹുല്‍ ഗാന്ധിക്കും ബല്‍റാമിനും ട്രോള്‍ കൊണ്ട് ആറാട്ട്..</strong>ആ നടി രമ്യയുടെ നട്ടെല്ല് പോലും ഇല്ലല്ലോ... രാഹുല്‍ ഗാന്ധിക്കും ബല്‍റാമിനും ട്രോള്‍ കൊണ്ട് ആറാട്ട്..

പണം നല്‍കി ഗര്‍ഭപാത്രം വാടകയ്‌ക്കെടുക്കുന്നത് നിയന്ത്രിക്കാന്‍ വേണ്ടി കേന്ദ്രസര്‍ക്കാര്‍ നിയമം കൊണ്ടുവരികയാണ്. നിലവില്‍ ഇക്കാര്യത്തിലുള്ള നിയമത്തില്‍ മന്ത്രിസഭ ഭേദഗതി വരുത്തിയിട്ടുണ്ട്. വിവാഹിതരായവര്‍ക്കും പ്രത്യുത്പാദന ശേഷി ഇല്ലെന്ന് തെളിഞ്ഞവര്‍ക്കുമ മാത്രമേ വാടക ഗര്‍ഭപാത്രം സ്വീകരിക്കാനാവൂ എന്നാണ് നിയമത്തിലെ പുതിയ വ്യവസ്ഥ.

English summary
Union Minister Sushma Swaraj slammed some celebrities who, she said, have made surrogacy a 'fashion' and 'shauq' (hobby)
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X