കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പാകിസ്താനെതിരെ സുഷമ!!! യുവതിക്ക് വിസ അനുവദിക്കാൻ സർതാജ് അസീസിന്റെ ശുപാർശ ലഭിച്ചിട്ടില്ല

കുല്‍ഭൂഷന്‍ ജാധവിനെ സന്ദര്‍ശിക്കുന്നതിനായി അമ്മ അവന്തിക ജാവധിന് പാക് വിസ അനിവദിക്കണമെന്നാവശ്യപ്പെട്ട് നല്കിയ അപേക്ഷ പരിഗണിച്ചിട്ടില്ല

  • By Ankitha
Google Oneindia Malayalam News

ദില്ലി: അർബുദ ബാധിതയായ പാക് യുവതിക്ക് വിസ നിഷേധിച്ചുവെന്ന വിഷയത്തിൽ പാകിസ്താൻ വിദേശകാര്യ ഉപദേഷ്ടവ് സർതാജ് അസീസിനെതിരെ വിദേശകാര്യ മന്ത്രി സുഷമാ സുരാജ് രംഗത്ത്. പാക് യുവതിക്ക് ചികിത്സക്കുള്ള വിസ അനുവദിച്ചുള്ള കത്ത് താൻ സർതാജ് അസീസിന് കൈമാറിയിരുന്നു. എന്നാൾ അദ്ദേഹം മറുപടി നൽകാനുള്ള മര്യാദ കാണിച്ചില്ലെന്നും സുഷമ വ്യക്തമാക്കി.കൂടാതെ മെഡിക്കൽ വിസയെ കുറിച്ചു പാക് വിദേശകാര്യ വക്താവ് ഇതുവരെ ശിപാർശ നൽകിട്ടില്ലെന്നു അതിനാൽ പാക് പൗരക്ക് വിസ അനുവദിക്കാൻ കഴിയില്ലെന്നു മന്ത്രി വ്യക്തമാക്കി. എന്നാൽ സർതാജ് അസീസിന്റെ ശിപാർശ ലഭിച്ചാൽ ഉടൻ തന്നെ പാക് വനിതയ്ക്ക് വിസ അനുവദിക്കുമെന്നും സുഷമ തന്റെ ട്വിറ്ററിലൂടെ വ്യക്തമാക്കി.

മതവികാരം വ്രണപ്പെടുത്തുന്ന ഫേസ്‍ബുക്ക് പോസ്റ്റ്!!! ബംഗാളിനു പിന്നാലെ ഉത്തരാഖണ്ഡും കത്തുന്നു!!!മതവികാരം വ്രണപ്പെടുത്തുന്ന ഫേസ്‍ബുക്ക് പോസ്റ്റ്!!! ബംഗാളിനു പിന്നാലെ ഉത്തരാഖണ്ഡും കത്തുന്നു!!!

നടിമാരുടെ പൊക്കിളിനോടുള്ള പ്രത്യേക താത്പര്യം,പ്രമുഖ സംവിധായകന്റെ പേര് വെളിപ്പെടുത്തി!!

കൂടാതെ പാകിസ്താനിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട മുൻ നാവികസേന ഉദ്യോഗസ്ഥൻ കുൽഭൂഷൻ ജദവിന്റെ മാതാവ് മകനെ സന്ദർശിക്കണമെന്ന് ആവശ്യപ്പെട്ട് നൽകിയ വിസ അപേക്ഷ പാക് സർക്കാർ പരിഗണിച്ചിട്ടില്ല. ജാദവിന്റെ അമ്മ നൽകിയ അപേക്ഷ ഇതുവരെ സർതാജ് അസീസ് ഇപ്പോഴും തടഞ്ഞുവെച്ചിരിക്കുകയാണെന്നും സുഷമ ആരോപിക്കുന്നുണ്ട്.

sushamma

കാന്‍സര്‍ ബാധിതയായ പാക് യുവതിക്ക് ഉന്നത ചികിത്സയ്ക്കു ഇന്ത്യയില്‍ വരാനുള്ള വിസയുടെ അപേക്ഷ എംബസി തള്ളിയതിനെ തുടര്‍ന്ന് സുഷമ നേരിട്ട് ഇടപെട്ട് പരിഹാരം തേടുകയും വിസ ലഭ്യമാക്കുകയും ചെയ്തിരുന്നു.

English summary
External Affairs Minister Sushma Swaraj on Monday said that a Pakistani woman suffering from cancer was denied a visa for treatment in India as Sartaj Aziz, the Pakistan Prime Minister’s Advisor on Foreign Affairs, had not recommended a medical visa yet.In a series of tweets, Swaraj also took on Aziz for sitting on a visa plea by Indian national Avantika Jadhav whose son has been sentenced to death in Pakistan, an apparent reference to former Indian navy officer Kulbhushan Jadhav.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X