കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സൗദിയില്‍ കൂടുതല്‍ തങ്ങുന്നവര്‍ക്ക് ടിക്കറ്റ് ലഭിക്കില്ലെന്ന് സുഷമാ സ്വരാജ്

  • By Anwar Sadath
Google Oneindia Malayalam News

ദില്ലി: സൗദി അറേബ്യയില്‍ ജോലി നഷ്ടമായി തങ്ങുന്നവര്‍ സപ്തംബര്‍ 25ന് മുമ്പായി ഇന്ത്യയിലേക്ക് തിരിച്ചുവരണമെന്ന് വിദേശകാര്യമന്ത്രി സുഷമാ സ്വരാജ്. ശമ്പളക്കുടിശ്ശികയ്ക്കായി സൗദിയില്‍ കൂടുതല്‍ സമയം തങ്ങരുതെന്നും 25ന് മുമ്പ് വരുന്നവര്‍ക്ക് മാത്രമേ സര്‍ക്കാര്‍ ടിക്കറ്റ് നല്‍കുകയുള്ളൂവെന്നും മന്ത്രി വ്യക്തമാക്കി.

സൗദി സര്‍ക്കാരുമായി ഉണ്ടാക്കിയ ധാരണ പ്രകാരം കമ്പനികള്‍ തൊഴിലാളികള്‍ക്ക് ശമ്പളക്കുടിശ്ശിക തിരിച്ചുനില്‍കും. അതുകൊണ്ടുതന്നെ ഇതിനായി സൗദിയില്‍ തങ്ങേണ്ടെന്ന് മന്ത്രി പറഞ്ഞു. 25ന് മുന്‍പ് ഇന്ത്യക്കാര്‍ തിരിച്ചുവരാന്‍ തയ്യാറെടുക്കണം. ഇവര്‍ക്കുമാത്രമേ സര്‍ക്കാരിന്റെ ആനുകൂല്യം ലഭിക്കുകയുള്ളൂവെന്നും മന്ത്രി അറിയിച്ചു.

 sushma-swaraj

എണ്ണവിലത്തകര്‍ച്ചയും നിതാഖത്തും മൂലം ആയിരക്കണക്കിന് ഇന്ത്യന്‍ തൊഴിലാളികളാണ് ജോലി നഷ്ടപ്പെട്ട് സൗദിയില്‍ കുടുങ്ങിയത്. പലര്‍ക്കും മാസങ്ങളായി ശമ്പളം ലഭിക്കാത്തതിനാല്‍ തിരിച്ചുവരാന്‍ സാമ്പത്തികപ്രയാസമുണ്ടായിരുന്നു. ഇവരെ ഇന്ത്യന്‍ എംബസിയുടെ സഹായത്താല്‍ മടക്കിക്കൊണ്ടുവരികയാണ്.

ചില കമ്പനികള്‍ ശമ്പളക്കുടിശ്ശിക അനിശ്ചിതമായി പിടിച്ചുവച്ചതിനാല്‍ പല തൊഴിലാളികള്‍ക്കും ഇത് നഷ്ടപ്പെടുമെന്ന ആശങ്കയുണ്ട്. എന്നാല്‍, സൗദി സര്‍ക്കാര്‍ വിഷയത്തില്‍ ഇടപെട്ടതിനാല്‍ ഇക്കാര്യത്തില്‍ ആശങ്കവേണ്ടന്നാണ് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചിരിക്കുന്നത്.

English summary
Return by Sept 25, we’ll fly you for free: Sushma to jobless Indians in Saudi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X