കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഹിന്ദു മഹാസഭാ അധ്യക്ഷന്‍ സ്വാമി ചക്രപാണിക്ക് ഇസെഡ് കാറ്റഗറി സുരക്ഷ

  • By Anwar Sadath
Google Oneindia Malayalam News

ദില്ലി: ഹിന്ദു മഹാസഭാ അധ്യക്ഷന്‍ സ്വാമി ചക്രപാണിക്ക് ഇസെഡ് കാറ്റഗറി സുരക്ഷ നല്‍കാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിര്‍ദ്ദേശം. ഇതുസംബന്ധിച്ച് ചക്രപാണി നേരത്തെ ആഭ്യന്തര മന്ത്രാലയത്തിന് കത്ത് നല്‍കിയിരുന്നു. ഇതേതുടര്‍ന്നാണ് സ്വാമിക്ക് സുരക്ഷ നല്‍കാനുള്ള തീരുമാനമെന്നാണ് റിപ്പോര്‍ട്ട്.

കുപ്രസിദ്ധ അധോലോക സംഘടന ഡി കമ്പനിയില്‍ നിന്നും ഭീഷണിയുള്ളതായാണ് സ്വാമി കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് നല്‍കിയ കത്തില്‍ സൂചിപ്പിച്ചിട്ടുള്ളത്. സ്വാമിയെ ആക്രമിക്കാനെത്തിയ നാലുപേരെ അടുത്തിടെ അറസ്റ്റ് ചെയ്തതായും പറയുന്നു. ഇതിന് പിന്നാലെയാണ് മന്ത്രാലയം ഇസെഡ് കാറ്റഗറി സുരക്ഷ നല്‍കാന്‍ തീരുമാനിച്ചത്.

swami-chakrapani-1

ദാവൂദ് ഇബ്രാഹിമിന്റെ നേതൃത്വത്തിലുള്ളതാണ് ഡി കമ്പനി. നേരത്തെ ദാവൂദിന്റെ കാര്‍ ലേലത്തില്‍ പിടിച്ച ചക്രപാണി അത് കത്തിച്ചു കളഞ്ഞിരുന്നു. ദാവൂദിനെതിരെ പ്രകോപന പരമായ പരാമര്‍ശങ്ങളും നടത്തി. ഇതാണ് ഡി കമ്പനിക്ക് ചക്രപാണിയോടുള്ള വിരോധത്തിന് കാരണമെന്നാണ് സൂചന.

ദാവൂദ് ഉപയോഗിച്ചിരുന്ന കാര്‍ കേവലം 15,700 രൂപയ്ക്കാണ് ലേലത്തില്‍ വെച്ചിരുന്നത്. ഇത് 3.32 ലക്ഷത്തിന് സ്വന്തമാക്കിയാണ് സ്വാമി കത്തിച്ചുകളഞ്ഞത്. ദാവൂദിന്റെ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് അതേ നാണയത്തിലുള്ള മറുപടി എന്നാണ് ഹ്യുണ്ടായി ആക്‌സന്റ് കാര്‍ കത്തിച്ചശേഷം സ്വാമി പറഞ്ഞത്. ഇതിന് പിന്നാലെ എസ്എംഎസ്സിലൂടെ സ്വാമിക്ക് ഭീഷണിയുമെത്തി. എന്നാല്‍, തനിക്ക് സുരക്ഷ വേണ്ടെന്നായിരുന്നു അന്ന് ഹിന്ദു മഹാസഭാ നേതാവ് അറിയിച്ചിരുന്നത്.

English summary
Hindu mahasabha leader Swami Chakrapani gets Z-category security after threats from ‘D-Company’
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X