കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കെജ്രിവാളിന് ബിജെപിയെ ഭയം;പാര്‍ട്ടി വിട്ട് പോകില്ലെന്ന് അംഗങ്ങളെ കൊണ്ട് സത്യപ്രതിജ്ഞ ചെയ്യിപ്പിച്ചു

മുനിസിപ്പല്‍ കോര്‍പ്പറേഷനിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ആംആദ്മി പാര്‍ട്ടിയുടെ 48 അംഗങ്ങളോടും പാര്‍ട്ടി വിട്ടു പോകില്ലെന്ന് സത്യപ്രതിജ്ഞ ചെയ്യാനാണ് കെജ്രിവാള്‍ ആവശ്യപ്പെട്ടത്.

Google Oneindia Malayalam News

ദില്ലി: മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ തിരഞ്ഞെടുപ്പിലെ തോല്‍വിക്ക് പിന്നാലെ ആംആദ്മി വിളിച്ചു ചേര്‍ത്ത യോഗത്തില്‍ നടന്നത് വ്യത്യസ്തമായ ഒരു സത്യപ്രതിജ്ഞ ചടങ്ങ്. ദില്ലി കോര്‍പ്പറേഷനിലേക്ക് വിജയിച്ച 48 അംഗങ്ങളെ കൊണ്ടാണ് പാര്‍ട്ടി വിട്ട് പോകില്ലെന്ന് സത്യപ്രതിജ്ഞ ചെയ്യിപ്പിച്ചത്.

വന്‍ ഭൂരിപക്ഷം നേടി ദില്ലി മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ തൂത്തുവാരിയ ബിജെപി, ആംആദ്മി അംഗങ്ങളെയും ചാക്കിലാക്കുമോ എന്ന ഭയമാണ് അരവിന്ദ് കെജ്രിവാളിനെ വ്യത്യസ്തമായ സത്യപ്രതിജ്ഞ ചടങ്ങിന് പ്രേരിപ്പിച്ചത്. മുനിസിപ്പല്‍ കോര്‍പ്പറേഷനിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ആം ആദ്മി പാര്‍ട്ടിയുടെ 48 അംഗങ്ങളോടും പാര്‍ട്ടി വിട്ടു പോകില്ലെന്നും, പാര്‍ട്ടിയെ ചതിക്കില്ലെന്നും സത്യപ്രതിജ്ഞ ചെയ്യാനാണ് കെജ്രിവാള്‍ ആവശ്യപ്പെട്ടത്.

ദൈവത്തെ സാക്ഷിയാക്കി സത്യം ചെയ്യുന്നു...

ദൈവത്തെ സാക്ഷിയാക്കി സത്യം ചെയ്യുന്നു...

അവര്‍ നിങ്ങള്‍ക്ക് പണം വാഗ്ദാനം ചെയ്യും. 10 കോടി വരെ തരാമെന്ന് പറയും. അത് നിങ്ങള്‍ സ്വീകരിക്കുകയാണെങ്കില്‍ പിന്നീട് പശ്ചാത്തപിക്കേണ്ടി വരും. ജീവിതകാലം മുഴുവന്‍ നിങ്ങളതിന് വിലനല്‍കേണ്ടി വരും. ദൈവത്തെ സാക്ഷിയാക്കി, ഞാന്‍ സത്യം ചെയ്യുന്നു, പരിശുദ്ധമായ ഈ പാര്‍ട്ടിയെ ചതിക്കില്ല, അതുപോലെ തന്നെ അഴിമതിവിരുദ്ധ പ്രവര്‍ത്തനങ്ങളേയും വഞ്ചിക്കില്ല. ഇതായിരുന്നു സത്യപ്രതിജ്ഞ വാചകം.

ജാഗരൂകരായിരിക്കണം...

ജാഗരൂകരായിരിക്കണം...

പണം വാഗ്ദാനം ചെയ്ത് ബിജെപി നേതാക്കളെത്തിയാല്‍, അത് രഹസ്യമായി റെക്കോര്‍ഡ് ചെയ്യണമെന്നും കെജ്രിവാള്‍ പാര്‍ട്ടി അംഗങ്ങള്‍ക്ക് നിര്‍ദേശം നല്‍കി. പാര്‍ട്ടി പ്രവര്‍ത്തകര്‍ സത്യസന്ധരായിരിക്കണമെന്നും, ഇത്തരം കാര്യങ്ങളില്‍ ജാഗരൂകരായിരിക്കണമെന്നും കെജ്രിവാള്‍ ആവശ്യപ്പെട്ടു.

പാര്‍ട്ടിയില്‍ പ്രതിസന്ധി...

പാര്‍ട്ടിയില്‍ പ്രതിസന്ധി...

കോണ്‍ഗ്രസില്‍ നിന്നും പല പ്രമുഖ നേതാക്കളടക്കം ബിജെപിയിലേക്ക് പോകുന്നതും കെജ്രിവാളിന്റെ ഭയം വര്‍ദ്ധിപ്പിക്കുന്നുണ്ട്. അതേസമയം, തോല്‍വിയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് ദിലീപ് പാണ്ഡ്യ, പഞ്ചാബ് അദ്ധ്യക്ഷന്‍ സഞ്ജയ് സിംഗ് എന്നിവര്‍ സ്ഥാനങ്ങള്‍ രാജിവെച്ചതും പാര്‍ട്ടിയില്‍ പ്രതിസന്ധി രൂക്ഷമാക്കിയിട്ടുണ്ട്.

വോട്ടിംഗ് മെഷീന്‍ പ്രചാരണം ഏല്‍ക്കുന്നില്ല...

വോട്ടിംഗ് മെഷീന്‍ പ്രചാരണം ഏല്‍ക്കുന്നില്ല...

ദില്ലി മുനിസിപ്പല്‍ തിരഞ്ഞെടുപ്പില്‍ ദയനീയ പരാജയമാണ് ആംആദ്മി പാര്‍ട്ടിക്കുണ്ടായത്. ബിജെപി വോട്ടിംഗ് മെഷീന്‍ ക്രമക്കേട് നടത്തിയെന്ന ആരോപണത്തിന് വേണ്ടത്ര പിന്തുണ ലഭിക്കാത്തതും കെജ്രിവാളിനെ ആശങ്കയിലാഴ്ത്തുന്നുണ്ട്.

English summary
Swear That You Will Not Leave This Party: Arvind Kejriwal's Baffling Oath
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X