കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രണയകുടീരം കാണാന്‍ ഇ-ടിക്കറ്റ് സംവിധാനം

  • By Sruthi K M
Google Oneindia Malayalam News

ആഗ്ര: ഇന്ത്യയുടെ പ്രണയകുടീരം താജ്മഹല്‍ കാണണമെങ്കില്‍ ഇനി നിങ്ങള്‍ ഇ-ടിക്കറ്റ് എടുത്തേ പറ്റൂ.. ലോക അത്ഭുതങ്ങളില്‍ ഇടം പിടിച്ച ഇന്ത്യയുടെ ഈ അഭിമാന സ്മാരക പരിസരത്തും വ്യാജന്മാര്‍ വിലസുന്നത് തടയാനാണ് പുതിയ പരിഷ്‌കാരം. അനധികൃത ടിക്കറ്റ് വില്‍പനയും വ്യാജ ടിക്കറ്റ് വില്‍പനയും ഇതുമൂലം ഒരു പരിധിവരെ കുറയ്ക്കാന്‍ സാധിക്കുമെന്നാണ് വിലയിരുത്തല്‍.

താജ്മഹല്‍ കാണാന്‍ ഓണ്‍ലൈന്‍ ടിക്കറ്റ് സംവിധാനം വേണമെന്നത് ടൂറിസം രംഗത്തുള്ളവര്‍ വളരെക്കാലമായി ഉന്നയിക്കുന്ന ആവശ്യമാണ്. എന്നാല്‍ നിങ്ങള്‍ ഇതിനുവേണ്ടി ക്യൂ നിന്നു വിശ്വമിക്കേണ്ട. ഇതിനുള്ള ഓണ്‍ലൈന്‍ ടിക്കറ്റ് ബുക്കിങ് സംവിധാനം ഉടന്‍ തന്നെ ആരംഭിക്കും.

taj-mahal

ക്രിസ്തുമസും, പുതു വര്‍ഷവും എത്തുന്നതോടെ ജാതിമതഭേദമന്യേ ഒരൊറ്റ വികാരത്തെ ഉയര്‍ത്തി കാട്ടുന്ന ഈ പ്രണയ കുടീരത്തെ കാണാന്‍ എത്തുന്നവരുടെ എണ്ണവും കൂടും. അതുകൂടി മുന്നില്‍ കണ്ടുകൊണ്ട് ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ ക്രിസ്തുമസ് ദിനത്തില്‍ ഓണ്‍ലൈന്‍ ടിക്കറ്റ് ബുക്കിങ് സംവിധാനം ആരംഭിക്കുന്നതാണ്.

ടിക്കറ്റ് മാത്രം കൈയില്‍ വച്ച് താജ്മഹല്‍ കാണാമെന്നു വിചാരിക്കണ്ട. തിരിച്ചറിയല്‍ കാര്‍ഡും ടിക്കറ്റ് ബുക്ക് ചെയ്തതിന്റെ പ്രിന്റൗട്ടുമായി വന്നാല്‍ മാത്രമേ താജ്മഹല്‍ എന്ന മനോഹരവും സുന്ദരവുമായ കാഴ്ച കാണാന്‍ സാധിക്കുകയുള്ളൂ. ഇന്ത്യന്‍ റയില്‍വേ കേറ്ററിങ് ആന്‍ഡ് ടൂറിസം കോര്‍പ്പറേഷന്‍, നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്മാര്‍ട് ഗവേണന്‍സ് എന്നിവ സംയുക്തമായാണ് ഇ-ടിക്കറ്റ് സംവിധാനം നടപ്പാക്കുന്നത്.

English summary
online ticket booing facility for Taj mahal to open soon.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X