കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അദ്ധ്യാപകന്റെ ആത്മഹത്യ; ജെയിംസ് മാത്യു എംഎല്‍എ 14 ദിവസം റിമാന്‍ഡില്‍

  • By Gokul
Google Oneindia Malayalam News

കണ്ണൂര്‍: തളിപ്പറമ്പ് ടാഗോര്‍ വിദ്യാനികേതനിലെ പ്രഥമാദ്ധ്യാപകനായിരുന്ന ശശിധരന്‍ ആത്മഹത്യ ചെയ്യുമ്പോള്‍ തന്റെ പേരെഴുതിവെച്ചത് തെറ്റിദ്ധാരണ മൂലമാണെന്ന് ജെയിംസ് മാത്യു എംഎല്‍എ. ശ്രീകണ്ഠാപുരം പോലീസില്‍ കീഴടങ്ങുന്നതിന് മുന്‍പ് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

വെള്ളിയാഴ്ച ഉച്ചയ്ക്കുശേഷമാണ് എംഎല്‍എ ശ്രീകണ്ഠപുരം പോലീസ് സ്‌റ്റേഷനില്‍ കീഴടങ്ങിയത്. കഴിഞ്ഞ ഡിസംബര്‍ 25ന് അദ്ധ്യാപകന്‍ ശശിധരന്‍ ആത്മഹത്യ ചെയ്തകേസുമായി ബന്ധപ്പെട്ടായിരുന്നു കീഴടങ്ങല്‍. കേസിലെ ഒന്നാപ്രതിയായ സഹാദ്ധ്യാപകന്‍ ഷാജി ഇപ്പോള്‍ റിമാന്‍ഡില്‍ കഴിയുകയാണ്.

james-mathew

ഹെഡ്മാസ്റ്ററുമായി സംസാരിച്ചിരുന്ന കാര്യം സത്യമാണെന്ന് ജെയിംസ് മാത്യു പറഞ്ഞു. അത് സ്‌കൂളിലെ പ്രവേശന പരീക്ഷയുമായി ബന്ധപ്പെട്ട് താന്‍ നിയമസഭയില്‍ സബ്മിഷന്‍ ഉന്നയിച്ചതായി ശശിധരന്‍ ഒരു യോഗത്തില്‍ പറഞ്ഞകാര്യം അന്വേഷിക്കാനാണ്. ഭീഷണിപ്പെടുത്തുകയോ മോശമായി സംസാരിക്കുകയോ ചെയ്തിട്ടില്ല. മറ്റാരെങ്കിലും അദ്ദേഹത്തെ തെറ്റിദ്ധരിപ്പിച്ചതാവാമെന്ന് ജെയിംസ് മാത്യു പറഞ്ഞു.

സ്‌കൂള്‍ കെട്ടിട നിര്‍മാണവുമായി ഹെഡ്മാസ്റ്റര്‍ക്ക് ബന്ധമില്ല. അതുകൊണ്ട് അക്കാര്യത്തെ കുറിച്ച് സംസാരിക്കേണ്ട ആവശ്യവുമില്ല. എംഎല്‍എയുടെ ആസ്തിവികസനഫണ്ടുപയോഗിച്ച് ഹയര്‍സെക്കന്‍ഡറി സ്‌കൂളിനാണ് കെട്ടിടം പണിയുന്നത്. പ്രിന്‍സിപ്പലുമായാണ് ഇക്കാര്യം സംസാരിച്ചത്. ഫണ്ട് വിനിയോഗം പൊതുമരാമത്ത് നേരിട്ടാണെന്നും അദ്ദേഹം വിശദീകരിച്ചു. പാര്‍ട്ടി നേതാക്കള്‍ക്കൊപ്പമാണ് അദ്ദേഹം ശ്രീകണ്ഠാപുരം പോലീസ് സ്‌റ്റേഷനില്‍ കീഴടങ്ങാനെത്തിയത്.

English summary
Taliparamba Headmaster's suicide case: James Mathew MLA arrested
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X