കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രൊഡ്യൂസറുമായി അടുപ്പം... നടി രാധയ്ക്ക് ജയിലില്‍ നിന്നും വധഭീഷണി... ആരാണ് പിന്നില്‍?

  • By Kishor
Google Oneindia Malayalam News

ചെന്നൈ: പ്രമുഖ തെന്നിന്ത്യന്‍ സിനിമാ നടി രാധയ്ക്ക് വധഭീഷണി എന്ന് റിപ്പോര്‍ട്ട്. പുഴല്‍ ജയിലില്‍ നിന്നുമാണ് നടി രാധയ്ക്ക് ഭീഷണി ഫോണ്‍കോള്‍ ലഭിച്ചത് എന്നാണ് അറിയുന്നത്. ഈ ഫോണ്‍കോള്‍ റെക്കോര്‍ഡ് ചെയ്ത് നടി പോലീസിനെ ഏല്‍പിച്ചിട്ടുണ്ട്. രാധയുടെ പരാതിയില്‍ പോലീസ് കേസെടുത്തു. ഞായറാഴ്ചയാണ് രാധ ഇത് സംബന്ധിച്ച് പോലീസില്‍ പരാതി നല്‍കിയത്.

<strong> പെറ്റ 'ഭാരത് മാതാ' പോലും സഹിക്കില്ല... സംഘികളുടെ 'കവച കുണ്ഡലത്തിന്' അമ്മാതിരിയല്ലേ ട്രോളുകള്‍!</strong> പെറ്റ 'ഭാരത് മാതാ' പോലും സഹിക്കില്ല... സംഘികളുടെ 'കവച കുണ്ഡലത്തിന്' അമ്മാതിരിയല്ലേ ട്രോളുകള്‍!

പുഴല്‍ ജയിലില്‍ കഴിയുന്ന ഗുണ്ടാത്തലവനായ വൈരം എന്നയാളാണത്രെ രാധയെ ഭീഷണിപ്പെടുത്തിയത്. പ്രൊഡ്യൂസര്‍ മുനിവേലുമായി അടുക്കരുത് എന്ന് ഇയാള്‍ രാധയോട് ആവശ്യപ്പെട്ടു. രാധയും മുനിവേലും തമ്മില്‍ അടുപ്പത്തിലാണ് എന്നാണ് വിവരം. സിനിമാ നിര്‍മാതാവായ മുനിവേല്‍ വിവാഹിതനാണ്. തിങ്കളാഴ്ച രാവിലെയാണ് രാധ ചെന്നൈ സിറ്റി പോലീസ് കമ്മീഷണറുടെ ഓഫീസിലെത്തി പരാതി നല്‍കിയത്.

radha-22

രാധയും വൈരവും തമ്മിലുള്ള രണ്ട് മിനുട്ട് ഓഡിയോ സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് സൈറ്റുകൡും ഇപ്പോള്‍ പ്രചരിക്കുന്നുണ്ട്. താന്‍ പല കേസുകളിലും പെട്ടിട്ടുണ്ട് എന്നാണ് വൈരം രാധയോട് പറയുന്നത്. നീ എന്നെക്കാള്‍ വലുതാണ് എന്നാണോ നിന്റെ തോന്നല്‍. നീ വെറും മൂന്ന് സിനിമകളിലേ അഭിനയിച്ചിട്ടുള്ളൂ. നിനക്ക് വേണം എന്നുണ്ടെങ്കില്‍ വിരുഗുംബാക്കത്തുള്ള നിന്റെ വീട്ടില്‍ ഞാന്‍ നിന്നെ വന്ന് കാണാം - വൈരം രാധയെ ഭീഷണിപ്പെടുത്തുന്നു.

<strong>മാംസമില്ലാത്ത മനുഷ്യരുണ്ടാകുമോ മന്ത്രീ... തെരുവുനായ വിഷയത്തില്‍ മനേക ഗാന്ധിക്ക് ട്രോള്‍!</strong>മാംസമില്ലാത്ത മനുഷ്യരുണ്ടാകുമോ മന്ത്രീ... തെരുവുനായ വിഷയത്തില്‍ മനേക ഗാന്ധിക്ക് ട്രോള്‍!

സുന്ദര ട്രാവല്‍സ് എന്ന സിനിമയിലൂടെ തമിഴകത്തിന് പരിചിതയായ നടിയാണ് രാധ. ഗുണ്ടാ ആക്ട് പ്രകാരം പുഴല്‍ ജയിലില്‍ കഴിയുന്ന റൗഡിത്തലവനാണ് വൈരം എന്ന് പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. തടവില്‍ കഴിയുന്ന ഇയാള്‍ക്ക് എവിടെ നിന്നാണ് ഫോണ്‍ കിട്ടിയത് എന്നും എന്തിനാണ് ഇയാള്‍ രാധയെ വിളിച്ച് ഭീഷണിപ്പെടുത്തിയത് എന്നും പോലീസ് അന്വേഷിച്ച് വരികയാണ്.

English summary
Tamil actress Radha on Sunday has filed a claimed against criminal Vairam alias Kundrathur Vairam alleging that he made a threat call to her from inside Puzhal Prison.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X