കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചരിത്രം ആവര്‍ത്തിക്കുന്നു?തമിഴ്‌നാട് തിരഞ്ഞെടുപ്പിലേക്കോ? ഒന്നും കാണാതെയല്ല സ്റ്റാലിന്‍ കളിച്ചത്!

നിലവിലെ സാഹചര്യങ്ങള്‍ തിരഞ്ഞെടുപ്പിന് അനുകൂലമാക്കാന്‍ ശ്രമിക്കുകയാണ് ഡിഎംകെയും പനീര്‍ശെല്‍വം പക്ഷക്കാരും.

  • By Gowthamy
Google Oneindia Malayalam News

ചെന്നൈ: എടപ്പാടി പഴനി സ്വാമി വിശ്വാസ വോട്ടെടുപ്പില്‍ വിജയിച്ചതോടെ തമിഴകത്തെ രാഷ്ട്രീയ സ്ഥിതിഗതികള്‍ക്ക് തത്കാലം ഒരു അയവ് വന്നു എന്ന് കരുതിയെങ്കില്‍ തെറ്റി. എല്ലാം തുടങ്ങാന്‍ പോകുന്നതേയുള്ളു. തമിഴ്‌നാട് രാഷ്ട്രീയം തിരഞ്ഞെടുപ്പിലേക്ക് കടക്കുന്നതായാണ് നിലവിലെ സൂചനകള്‍. നിലവിലെ സാഹചര്യങ്ങള്‍ തിരഞ്ഞെടുപ്പിന് അനുകൂലമാക്കാന്‍ ശ്രമിക്കുകയാണ് ഡിഎംകെയും പനീര്‍ശെല്‍വം പക്ഷക്കാരും.

നിയമസഭയില്‍ കഴിഞ്ഞ ദിവസം നടന്ന സംഭവവികാസങ്ങള്‍ ഉപതിരഞ്ഞെടുപ്പിലേക്കാണ് എത്തുന്നത്. പ്രവര്‍ത്തകരോട് ഒരു തിരഞ്ഞെടുപ്പിന് തയ്യാറാകാന്‍ ആഹ്വാനം ചെയ്യുന്നതാണ് ഡിഎംകെയുടെ പ്രകടനം. കൂടാതെ ചരിത്രത്തിന്റെ ഓര്‍മപ്പെടുത്തല്‍ കൂടിയായിരുന്നു.

 ഡിഎംകെ ഭരണം വരുമോ

ഡിഎംകെ ഭരണം വരുമോ

1988ല്‍ ജാനകി രാമചന്ദ്രന്‍ വിശ്വാസ വോട്ടെടുപ്പ് നേടുന്ന സമയത്ത് ഉണ്ടായ സംഭവങ്ങളുടെ തനിയാവര്‍ത്തനമായിരുന്നു പഴനി സ്വാമിയുടെ വിശ്വാസ വോട്ടെടുപ്പിനിടെ നടന്നതും. ജാനകീ രാമചന്ദ്രന്റെ നേതൃത്വത്തില്‍ അന്ന് വിശ്വാസ വോട്ടെടുപ്പില്‍ വിജയിച്ചെങ്കിലും ക്രമസമാധാന പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി സംസ്ഥാന സര്‍ക്കാരിനെ കേന്ദ്രം പിരിച്ചു വിട്ടിരുന്നു. സമാന സംഭവങ്ങളാണ് ഇപ്പോഴുള്ളതും.

 വോട്ടെടുപ്പിലേക്കോ

വോട്ടെടുപ്പിലേക്കോ

വിശ്വാസ വോട്ടെടുപ്പിനു പിന്നാലെ കടലൂരിലും രാമനാഥ പുരത്തും സര്‍ക്കാര്‍ ബസുകള്‍ക്കു നേരെ കല്ലേറുണ്ടായത് സംസ്ഥാനത്ത് ക്രമസമാധാന നില തകരാറിലാണെന്ന് കാണിക്കാനായിരുന്നു. ക്രമസമാധാനം തകരാറിലായാല്‍ കേന്ദ്രത്തിന് സര്‍ക്കാരിനെ പിരിച്ചുവിട്ട് തിരഞ്ഞെടുപ്പിന് നിര്‍ദേശം നല്‍കാം. ഈ സാഹചര്യത്തിലേക്ക് എത്തിക്കാനാണ് ഡിഎംകെയുടെ ശ്രമം.

 പ്രതിരോധിക്കാന്‍ പളനിസ്വാമി

പ്രതിരോധിക്കാന്‍ പളനിസ്വാമി

ജനപിന്തുണ മുതലാക്കാന്‍ തന്നെയാണ് പനീര്‍ശെല്‍വവും ശ്രമിക്കുന്നത്. വിശ്വാസ വോട്ടെടുപ്പ് തിരിച്ചടിയായെങ്കിലും ജനപിന്തുണ പനീര്‍ശെല്‍വത്തിന് തന്നെയാണ്. ശശികലയ്ക്കും മന്നാര്‍ഗുഡി മാഫിയയ്ക്കുമെതിരെ ജനങ്ങള്‍ ഇതിനോടകം തന്നെ രംഗത്തെത്തിയിട്ടുണ്ട്. ഒരു തിരഞ്ഞെടുപ്പ് നടന്നാല്‍ പനീര്‍ശെല്‍വത്തിന് അനുകൂലമാകും കാര്യങ്ങള്‍ എന്നാണ് വിലയിരുത്തുന്നത്.

 നിയമസഭയിലെ പ്രകടനം

നിയമസഭയിലെ പ്രകടനം

തമിഴ്‌നാട്ടില്‍ അടിത്തറ നഷ്ടപ്പെട്ടിരുന്ന ഡിഎംകെയ്ക്ക് പുനര്‍ജീവന്‍ നല്‍കുന്ന തരത്തിലുള്ള പ്രകടനങ്ങളായിരുന്നു കഴിഞ്ഞ ദിവസം സഭയില്‍ സ്റ്റാലിന്റെ നേതൃത്വത്തില്‍ നടന്നത്. നിയമസഭയും പുറത്തും സ്ര്‌റാലിന്‍ നടത്തിയ നീക്കങ്ങള്‍ നഷ്ടപ്പെട്ട ജനപ്രീതി വീണ്ടെടുക്കാന്‍ സഹായകമായി. സഭയില്‍ ആദ്യം പനീര്‍ശെല്‍വത്തെ പിന്തുണച്ചെത്തിയ സ്റ്റാലിന്‍ സഭയില്‍ താരമാകുന്ന കാഴ്ചയായിരുന്നു കഴിഞ്ഞ ദിവസം കണ്ടത്.

ഉപവാസ സമരവും അറസ്റ്റും

ഉപവാസ സമരവും അറസ്റ്റും

മറീനയിലെ ഉപവാസ സമരവും തുടര്‍ന്ന് സ്റ്റാലിനെ അറസ്റ്റ് ചെയ്ത് നീക്കേണ്ടി വന്നതുമെല്ലാം സ്റ്റാലിനെ താരമാക്കിയിട്ടുണ്ട്. കൂടാതെ സഭയിലെ പ്രശ്‌നങ്ങള്‍ക്കൊടുവില്‍ കീറിയ ഷര്‍ട്ടുമായി ജനങ്ങളിലേക്ക് ഇറങ്ങിച്ചെന്നതും സ്റ്റാലിന്റെ ജനപ്രീതി വര്‍ധിപ്പിച്ചു. സഭയിലുണ്ടായ പ്രശ്ങ്ങളിലൂടെ കാര്യങ്ങള്‍ തനിക്ക് അനുകൂലമാക്കാനാണ് സ്റ്റാലിനും ശ്രമിച്ചത്.

 കാര്യങ്ങള്‍ എളുപ്പമല്ല

കാര്യങ്ങള്‍ എളുപ്പമല്ല

നിലവിലെ സാഹചര്യങ്ങള്‍ പളനി സ്വാമിക്ക് അനുകൂലമല്ലെന്നാണ് സൂചനകള്‍. എത്രകാലം ഭരിക്കാനാവുമെന്ന കാര്യത്തിലും പളനി സ്വാമിക്ക് ഉറപ്പില്ല. വിശ്വാസ വോട്ടെടുപ്പില്‍ എംഎല്‍എമാര്‍ ഒപ്പം നിന്നെങ്കിലും എത്രകാലം പിന്തുണ ഉണ്ടാകുമെന്നും വ്യക്തമല്ല.

English summary
tamil nadu crisis, dmk waiting for election.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X