കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അനിശ്ചിതങ്ങള്‍ ഒഴിയുന്നില്ല; തമിഴ്‌നാട്ടില്‍ 22ന് നിരാഹാര സമരം!!കച്ചകെട്ടിയിറങ്ങി സ്റ്റാലിന്‍

സംഭവം അറിഞ്ഞതോടെ സ്റ്റാലിന്‍ എംഎല്‍എമാരെ വിളിച്ചുചേര്‍ത്ത് പാര്‍ട്ടി ആസ്ഥാനത്ത് യോഗം ചേരുന്നുണ്ട്

Google Oneindia Malayalam News

ചെന്നൈ: ഫെബ്രുവരി 22ന് സംസ്ഥാന വ്യാപകമായി നിരാഹാര സമരം നടത്തുമെന്ന് ഡിഎംകെ. പാര്‍ട്ടിയുടെ എല്ലാ ജില്ലാ ഓഫീസുകളിലുമായിരിക്കും നിരാഹാര സമരം. ഞായറാഴ്ച രാവിലെ വര്‍ക്കിംഗ് പ്രസിഡന്റ് എംകെ സ്റ്റാലിന്‍ പാര്‍ട്ടി ആസ്ഥാനത്ത് വിളിച്ചുചേര്‍ത്ത യോഗത്തിലാണ് നിര്‍ണ്ണായക തീരുമാനം. ഡിഎംകെ എംഎല്‍എമാരെ പുറത്താക്കിയ ശേഷം വിശ്വാസ വോട്ടെടുപ്പ് നടത്തിയത് ഭരണഘടനാ വിരുദ്ധമാണെന്ന് ആരോപിച്ച സ്റ്റാലിന്‍ ഗവര്‍ണര്‍ക്ക് ഇക്കാര്യം ചൂണ്ടിക്കാണിച്ചുകൊണ്ട് കുറിപ്പ് സമര്‍പ്പിച്ചിട്ടുണ്ട്.

മറീന ബീച്ചില്‍ ശനിയാഴ്ച വൈകിട്ട് പ്രതിഷേധവുമായി രംഗത്തിറങ്ങിയ ഡിഎംകെ നേതാവ് എംകെ സ്റ്റാലിനെതിരെ എഫ്‌ഐആര്‍. വിശ്വാസ വോട്ടെടുപ്പില്‍ മുഖ്യമന്ത്രി എടപ്പാടി പളനിസാമി ഭൂരിപക്ഷം തെളിയിച്ചതിനെ തുടര്‍ന്നാണ് തങ്ങള്‍ ആക്രമിക്കപ്പെട്ടുവെന്ന് രാജ്ഭവനിലെത്തി ഗവര്‍ണര്‍ക്ക് പരാതി നല്‍കിയ ശേഷം എംഎഎല്‍മാര്‍ക്കൊപ്പം സ്റ്റാലിന്‍ മറീന ബിച്ചിലെത്തി പ്രതിഷേധം ആരംഭിച്ചത്. സംഭവം അറിഞ്ഞതോടെ സ്റ്റാലിന്‍ എംഎല്‍എമാരെ വിളിച്ചുചേര്‍ത്ത് പാര്‍ട്ടി ആസ്ഥാനത്ത് യോഗം ചേരുന്നുണ്ട്‌.

അറസ്റ്റ് ചെയ്ത് നീക്കി

അറസ്റ്റ് ചെയ്ത് നീക്കി

മറീന ബീച്ചില്‍ പ്രതിഷേധത്തിന് അനുമതി നല്‍കാന്‍ കഴിയില്ലെന്നറിയിച്ച പൊലീസ് സ്റ്റാലിനെയും എംഎല്‍എമാരെയും അറസ്റ്റ് ചെയ്ത് നീക്കുകയായിരുന്നു.

 ഗവര്‍ണര്‍ക്ക് കത്ത്

ഗവര്‍ണര്‍ക്ക് കത്ത്

വിശ്വാസ വോട്ടെടുപ്പ് നടക്കുമ്പോള്‍ ബലം പ്രയോഗിച്ച് സഭയ്ക്ക് പുറത്താക്കിയെന്നും തങ്ങളുടെ അസാന്നിധ്യത്തില്‍ വോട്ടെടുപ്പ് നടത്തിയെന്നും കാണിച്ച് എംകെ സ്റ്റാലിന്‍ ഗവര്‍ണര്‍ക്ക് കത്തയച്ചിരുന്നു. തങ്ങളെ പുറത്താക്കിയ ശേഷം വോട്ടെടുപ്പ് നടത്തിയത് ഭരണഘടനാവിരുദ്ധമാണെന്നും സ്റ്റാലിന്‍ ആരോപിയ്ക്കുന്നു.

രഹസ്യബാലറ്റില്‍ കുരുങ്ങി

രഹസ്യബാലറ്റില്‍ കുരുങ്ങി

വിശ്വാസ വോട്ടെടുപ്പിന് രഹസ്യബാലറ്റ് അനുവദിയ്ക്കണമെന്ന ആവശ്യം ഒപിഎസും പ്രതിപക്ഷവും സഭയില്‍ ഉന്നയച്ചെങ്കിലും വോട്ടെടുപ്പ് മാറ്റിവയ്ക്കണമെന്നതുള്‍പ്പെടെ രണ്ട് ആവശ്യങ്ങളും സ്പീക്കര്‍ തള്ളിക്കളയുകയായിരുന്നു. ഇതിനെത്തുടര്‍ന്ന് സഭയില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ച ഡിഎംകെ സംഘത്തെ സുരക്ഷാ ജീവനക്കാര്‍ ബലം പ്രയോഗിച്ച് സഭയ്ക്ക് പുറത്തേയ്ക്ക് എത്തിയ്ക്കുകയായിരുന്നു.

ആരോപണം സ്പീക്കര്‍ക്കെതിരെ

ആരോപണം സ്പീക്കര്‍ക്കെതിരെ

നിയമസഭയിലുണ്ടായ സംഘര്‍ഷത്തിനിടെ ഡിഎംകെ എംഎല്‍എമാര്‍ സ്പീക്കറെ ആക്രമിച്ചുവെന്ന വാര്‍ത്ത തെറ്റാണെന്നും സ്പീക്കര്‍ സ്വയം വസ്ത്രങ്ങള്‍ വലിച്ചു കീറുകയായിരുന്നുവെന്ന് സ്റ്റാലിന്‍ വ്യക്തമാക്കി. എംഎല്‍എമാരെ സ്പീക്കര്‍ അനാവശ്യമായി കുറ്റം പറയുകയാണെന്നും സ്റ്റാലിന്‍ ആരോപിയ്ക്കുന്നു. സുരക്ഷാ ഉദ്യോഗസ്ഥരാണ് തന്റെ വസ്ത്രം വലിച്ചുകീറിയതെന്നും സ്റ്റാലിന്‍ ചൂണ്ടിക്കാണിക്കുന്നു.

ഇടക്കാല തിരഞ്ഞെടുപ്പ്

ഇടക്കാല തിരഞ്ഞെടുപ്പ്

ശനിയാഴ്ച വൈകിട്ട് മറീന ബീച്ചിലെത്തിയ ഡിഎംകെ എംഎല്‍എമാരെയും സ്റ്റാലിനെയും പൊലീസ് ഉടന്‍തന്നെ അറസ്റ്റ് ചെയ്ത് നീക്കിയിരുന്നു. തമിഴ്‌നാട്ടില്‍ ഇടക്കാല തിരഞ്ഞെടുപ്പ് നടക്കുമെന്ന സാധ്യത സ്റ്റാലിന്‍ മുന്നില്‍ കാണുന്നുണ്ടെന്ന് ഇത് കണക്കിലെടുത്തുള്ള കരുനീക്കങ്ങളാണ് സ്റ്റാലിന്‍ നടത്തുന്നതെന്ന് കഴിഞ്ഞ ദിവസം തന്നെ ആരോപണമുയര്‍ന്നിരുന്നു.

English summary
An FIR was filed on Sunday against DMK leader MK Stalin for his party's protest at Marina Beach on Saturday evening. Stalin is currently holding a special meeting with party MLAs at the party headquarters.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X