കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തമിഴ്‌നാട്ടില്‍ ട്വിസ്റ്റ്; പനീര്‍ശെല്‍വം ഉപമുഖ്യമന്ത്രിയാവും? ധനമന്ത്രി രാജിക്കൊരുങ്ങി

മുഖ്യമന്ത്രി പദം അല്ലാത്ത മറ്റു പ്രധാന വകുപ്പുകള്‍ വിട്ടുനല്‍കാമെന്ന് പളനി സ്വാമി വിഭാഗം അറിയിച്ചിട്ടുണ്ട്.

  • By Ashif
Google Oneindia Malayalam News

ചെന്നൈ: അണ്ണാ ഡിഎംകെയില്‍ ഇരുവിഭാഗം നേതാക്കള്‍ തമ്മിലുള്ള ലയന ചര്‍ച്ച പുരോഗമിക്കുന്നതിനിടെ ധനമന്ത്രി രാജിക്കൊരുങ്ങി. ധനമന്ത്രി ഡി ജയകുമാര്‍ ആണ് രാജി സന്നദ്ധത അറിയിച്ചത്. വിമത നേതാവ് ഒ പനീര്‍ശെല്‍വത്തിന് വേണ്ടി തന്റെ പദവി കൈമാറാന്‍ തയ്യാറാണെന്ന് ജയകുമാര്‍ പറഞ്ഞു.

തിങ്കളാഴ്ച റോയപേട്ടയിലെ പാര്‍ട്ടി ആസ്ഥാനത്ത് ചര്‍ച്ച ആരംഭിക്കുന്നതിന് മുമ്പാണ് മന്ത്രി രാജി സന്നദ്ധത അറിയിച്ചത്. ഒ പനീര്‍ ശെല്‍വം പക്ഷവുമായി യോജിക്കാന്‍ പളനി സ്വാമി വിഭാഗം എല്ലാ തരത്തിലും തയ്യാറായിട്ടുണ്ട്. പക്ഷേ പദവികളുടെ കാര്യത്തില്‍ ഇപ്പോഴും ആശങ്ക നിലനില്‍ക്കുകയാണ്.

മുഖ്യമന്ത്രി പദം ആര്‍ക്ക്

മുഖ്യമന്ത്രി പദം ആര്‍ക്ക് നല്‍കുമെന്ന കാര്യത്തിലാണ് ആശയകുഴപ്പമുള്ളത്. പനീര്‍ശെല്‍വത്തിന് മുഖ്യമന്ത്രി പദം കൈമാറാന്‍ ആവില്ലെന്നാണ് പളനിസ്വാമി പക്ഷം പറയുന്നത്. അതിന്റെ ഭാഗമാണ് മറ്റു വകുപ്പുകള്‍ നല്‍കാമെന്ന വാഗ്ദാനം മുന്നോട്ട് വയ്ക്കുന്നത്.

മുഖ്യമന്ത്രി പദം കൈമാറാന്‍ തയ്യാറല്ല

എന്നാല്‍ മുന്‍ മുഖ്യമന്ത്രിയായ പനീര്‍ശെല്‍വം പാര്‍ട്ടിയിലേക്ക് തിരിച്ചുവരുമ്പോള്‍ മതിയായ പരിഗണന ലഭിക്കണമെന്ന് നേതാക്കള്‍ ആവശ്യപ്പെടുന്നു. മുഖ്യമന്ത്രി പദം തന്നെയാണ് അവര്‍ ലക്ഷ്യമിടുന്നതും. എന്നാല്‍ മുഖ്യമന്ത്രി പദം കൈമാറാന്‍ തയ്യാറല്ലെന്നാണ് പളനിസ്വാമി പക്ഷം പറയുന്നത്.

ഉടക്കി ഇരുവിഭാഗവും

മുഖ്യമന്ത്രി പദം അല്ലാത്ത മറ്റു പ്രധാന വകുപ്പുകള്‍ വിട്ടുനല്‍കാമെന്ന് പളനി സ്വാമി വിഭാഗം അറിയിച്ചിട്ടുണ്ട്. എന്നാല്‍ ഇതു പനീര്‍ശെല്‍വം പക്ഷം സമ്മതിക്കുമോ എന്ന് വ്യക്തമായിട്ടില്ല. അവര്‍ സമ്മതിക്കുകയാണെങ്കില്‍ ലയനം എളുപ്പമാവും.

സമാധാനിപ്പിക്കാന്‍ നീക്കം

എന്നാല്‍ പാര്‍ട്ടിയില്‍ പ്രധാന പദവികള്‍ നല്‍കി പനീര്‍ശെല്‍വം വിഭാഗത്തെ സമാധാനിപ്പിക്കാനും നീക്കം നടക്കുന്നുണ്ട്. അതിന് പനീര്‍ശെല്‍വം വിഭാഗം വഴങ്ങുമോ എന്നതിനെ ആശ്രയിച്ചിരിക്കും ലയനത്തിന്റെ അന്തിമ തീരുമാനം.

എല്ലാ ആവശ്യങ്ങളും പരിഗണിക്കും

പനീര്‍ശെല്‍വത്തിന് മുഖ്യമന്ത്രി പദം കൈമാറുമോ എന്ന ചോദ്യത്തോട് ജയകുമാര്‍ പ്രതികരിച്ചില്ല. അദ്ദേഹം ഈ ചോദ്യത്തിന് കൃത്യമായ മറുപടി നല്‍കാതെ ഒഴിഞ്ഞുമാറുകയാണ് ചെയ്തത്. ഒപിഎസ് വിഭാഗത്തിന്റെ എല്ലാ ആവശ്യങ്ങളും തങ്ങള്‍ പരിഗണിക്കുമെന്നാണ് അദ്ദേഹം പറഞ്ഞത്.

ഫോര്‍മുല തയ്യാറാക്കി

മുഖ്യമന്ത്രി പദം കിട്ടണമെന്നാണ് പനീര്‍ ശെല്‍വം വിഭാഗത്തിന്റെ പ്രധാന ആവശ്യം. ഈ ആവശ്യം എല്ലാ ചര്‍ച്ചയിലും അവര്‍ ആവര്‍ത്തിക്കുന്നുമുണ്ട്. പളനി സ്വാമി പക്ഷം ചര്‍ച്ചയില്‍ വിട്ടുവീഴ്ചയ്ക്ക് തയ്യാറാവുമെന്നാണ് ഒടുവിലെ സൂചനകള്‍. ഇവര്‍ പ്രത്യേക ഫോര്‍മുല തയ്യാറാക്കിയിട്ടുണ്ടെന്ന് പാര്‍ട്ടി വൃത്തങ്ങള്‍ സൂചന നല്‍കി.

ഉപ മുഖ്യമന്ത്രി പദവി വരുന്നു

ഫോര്‍മുലയിലെ പ്രധാന നിര്‍ദേശം ഇങ്ങനെയാണ്. മുഖ്യമന്ത്രി പദവും പാര്‍ട്ടി ജനറല്‍ സെക്രട്ടറി സ്ഥാനവും പളനി സ്വാമി പക്ഷത്തിന് തന്നെ നല്‍കണം. പകരം ഉപ മുഖ്യമന്ത്രി പദവും പാര്‍ട്ടിയുടെ ട്രഷറര്‍ പദവിയും പനീര്‍ശെല്‍വം വിഭാഗത്തിനും കൈമാറാം. ഈ ഫോര്‍മുല പനീര്‍ശെല്‍വം വിഭാഗം അംഗീകരിക്കുമോ എന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ല.

ഫോര്‍മുല ഇങ്ങനെ

പളനിസ്വാമി പക്ഷത്ത് ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കുന്നത് വൈദ്യലിംഗമാണ്. അദ്ദേഹത്തെ പാര്‍ട്ടിയുടെ ജനറല്‍ സെക്രട്ടറിയാക്കാനാണ് പളനി സ്വാമി പക്ഷത്തിന്റെ തീരുമാനം. പളനി സ്വാമി മുഖ്യമന്ത്രിയും. കൂടാതെ രണ്ട് ഡെപ്യൂട്ടി ജനറല്‍ സെക്രട്ടറി പദവിയില്‍ ഒന്ന് പനീര്‍ശെല്‍വം വിഭാഗത്തിന് കൈമാറാന്‍ തയ്യാറാണെന്നും പളനിസ്വാമി വിഭാഗം പറയുന്നു.

വിട്ടുവീഴ്ചകള്‍

പനീര്‍ശെല്‍വം വിഭാഗത്തിലെ കെ പാണ്ഡ്യരാജന്‍, എസ് സെമ്മിലായ് എന്നിവര്‍ക്ക് മന്ത്രി പദവി നല്‍കും. ഇ മധുസൂദനന് പ്രസീഡിയം ചെയര്‍മാന്‍ പദവിയും നല്‍കാന്‍ തയ്യാറാണെന്ന് പളനി സ്വാമി വിഭാഗം വ്യക്തമാക്കുന്നു. എന്നാലും മുഖ്യമന്ത്രി പദം തങ്ങള്‍ക്ക് തന്നെ വേണമെന്നാണ് പളനി സ്വാമി വിഭാഗം പറയുന്നത്.

ജയലളിതയുടെ മരണ ശേഷമാണ് എല്ലാം

ജയലളിതയുടെ മരണ ശേഷമാണ് അണ്ണാഡിഎംകെയില്‍ പൊട്ടിത്തെറിയുണ്ടായത്. ശശികല വിഭാഗം അധികാരം പിടിക്കാന്‍ ശ്രമിക്കുകയും കോടതി വിധി തിരിച്ചടിയായതോടെ അവര്‍ ജയിലിലേക്ക് മടങ്ങുകയും ചെയ്തു. പുറത്താക്കപ്പെട്ട പനീര്‍ശെല്‍വത്തെ തിരിച്ചെടുക്കാന്‍ പാര്‍ട്ടി ഔദ്യോഗിക വിഭാഗം തീരുമാനിച്ചെങ്കിലും ചര്‍ച്ചയില്‍ തീരുമാനമാകാത്തെ നില്‍ക്കുകയാണിപ്പോള്‍.

English summary
Setting the tone for the merger talks between the two factions of AIADMK on Monday, state finance minister D Jayakumar offered to give up his ministerial berths to rebel leader O Panneerselvam if need be.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X