കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തമിഴ്‌നാട്ടില്‍ ശശികലയെ പൂട്ടാന്‍ കേന്ദ്രസര്‍ക്കാര്‍; മൂന്ന് മന്ത്രിമാര്‍ക്കെതിരേ കേസ്...

ആരോഗ്യമന്ത്രിയുടെ വസതിയില്‍ റെയ്ഡ് നടക്കുമ്പോള്‍ മറ്റു മൂന്ന് മന്ത്രിമാര്‍ തടഞ്ഞെന്നാണ് ഇവര്‍ക്കെതിരായ എഫ്‌ഐആറില്‍ പറയുന്നത്.

  • By Ashif
Google Oneindia Malayalam News

ദില്ലി: തമിഴ്‌നാട്ടില്‍ ആര്‍കെ നഗര്‍ മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ നോട്ടെറിഞ്ഞ് വോട്ട് പിടിച്ചെന്ന റിപ്പോര്‍ട്ടുകളുടെ ആദായ നികുതി വകുപ്പ് രാഷ്ട്രീയ നേതാക്കള്‍ക്കെതിരേ കുരുക്ക് മുറുക്കുന്നു. അണ്ണാ ഡിഎംകെ ശശികല വിഭാഗത്തിന്റെ നേതാക്കള്‍ക്കെതിരേയാണ് നീക്കങ്ങള്‍.

ആദായ നികുതി വകുപ്പിന്റെ ജോലി തടസപ്പെടുത്തിയെന്നാരോപിച്ച് ശശികല വിഭാഗത്തിലെ മൂന്ന് മന്ത്രിമാരടക്കം നാല് പേര്‍ക്കെതിരേ കേസെടുത്തു. കെ രാജു, യു രാധാകൃഷ്ണന്‍, ആര്‍ കാമരാജ് എന്നീ മന്ത്രിമാര്‍ക്കെതതിരേയാണ് കേസ്.

മന്ത്രി വസതിയില്‍ റെയ്ഡ്

മന്ത്രി വസതിയില്‍ റെയ്ഡ്

ആരോഗ്യമന്ത്രി സി വിജയഭാസ്‌കറിന്റെ വസതിയില്‍ ആദായ നികുതി വകുപ്പ് കഴിഞ്ഞ ദിവസം റെയ്ഡ് നടത്തിയിരുന്നു. ഈ വീട്ടില്‍ നിന്നു ആര്‍കെ നഗറില്‍ പണം വിതരണം ചെയ്തുവെന്നതിനുള്ള നിര്‍ണായക തെളിവുകള്‍ കണ്ടെത്തിയെന്ന് ആദായ നികുതി വകുപ്പ് അറിയിക്കുകയും ചെയ്തു.

റെയ്ഡ് തടസപ്പെടുത്തി

റെയ്ഡ് തടസപ്പെടുത്തി

ആരോഗ്യമന്ത്രിയുടെ വസതിയില്‍ റെയ്ഡ് നടക്കുമ്പോള്‍ മറ്റു മൂന്ന് മന്ത്രിമാര്‍ തടഞ്ഞെന്നാണ് ഇവര്‍ക്കെതിരായ എഫ്‌ഐആറില്‍ പറയുന്നത്. മൂന്ന് മന്ത്രിമാര്‍ക്ക് പുറമെ എന്‍ടി സുന്ദരം എംഎല്‍എക്കെതതിരേയും കേസെടുത്തിട്ടുണ്ട്. ഔദ്യോഗിക ചുമതല നിര്‍വഹിക്കുന്നതില്‍ തടസം നില്‍ക്കുകയും മര്‍ദ്ദിക്കുമെന്ന് ഭീഷണി മുഴക്കുകയും ചെയ്തുവെന്നാണ് മന്ത്രിമാര്‍ക്കെതിരായ പരാതി.

മന്ത്രി 17ന് ഹാജരാവണം

മന്ത്രി 17ന് ഹാജരാവണം

ചെന്നൈ പോലീസ് കമ്മീഷണര്‍ കരണ്‍ സിന്‍ഹക്ക് ആദായ നികുതി വകുപ്പ് അയച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് മന്ത്രിമാര്‍ക്കെതിരേ കേസെടുത്തിരിക്കുന്നത്. ഈ മാസം 17ന് ചോദ്യം ചെയ്യലിന് ഹാജരാവാന്‍ മന്ത്രി വിജയഭാസ്‌കറിനോട് ആദായ നികുതി വകുപ്പ് ആവശ്യപ്പെട്ടിട്ടുണ്ട്.

89 കോടി രൂപ

89 കോടി രൂപ

മന്ത്രിയുടെയും ബന്ധുക്കളുടെയും വീടുകളിലും ഓഫിസുകളിലും ഹോട്ടലുകളിലും ആദായ നികുതി വകുപ്പ് റെയ്ഡ് നടത്തിയിരുന്നു. ആര്‍കെ നഗറില്‍ 89 കോടി രൂപ വിതരണം ചെയ്തുവെന്ന് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലായിരുന്നു റെയ്ഡ്. തുടര്‍ന്ന് ഉപതിരഞ്ഞെടുപ്പ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ റദ്ദാക്കിയിട്ടുണ്ട്.

രാഷ്ട്രീയ പ്രേരിതം

രാഷ്ട്രീയ പ്രേരിതം

എന്നാല്‍ റെയ്ഡ് രാഷ്ട്രീയ പ്രേരിതമാണെന്നാണ് വിജയഭാസ്‌കര്‍ പറയുന്നത്. ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥരുമായി സഹകരിക്കാന്‍ തയ്യാറാണ്. ഉദ്യോഗസ്ഥര്‍ കണ്ടെത്താത്ത ചില രേഖകള്‍ കൂടി അവര്‍ക്ക് നല്‍കുമെന്നും മന്ത്രി പറഞ്ഞു.

മന്ത്രി പറയുന്നത്

മന്ത്രി പറയുന്നത്

തന്റെ മക്കളെ സ്‌കൂളില്‍ പോവാന്‍ പോലും അനുവദിച്ചില്ല. ഇത് രാഷ്ട്രീയ പ്രേരിതമാണ്. ആദായ നികുതി വകുപ്പ് തന്നെ പീഡിപ്പിക്കുകയാണെന്നും മന്ത്രി വിജയഭാസ്‌കര്‍ പറഞ്ഞു. പുതുക്കോട്ടയിലെയും ട്രിച്ചിയിലെയും മന്ത്രിയുടെ വസതികളിലാണ് ആദായ നികുതി വകുപ്പ് റെയ്ഡ് നടത്തിയത്.

ആറ് മന്ത്രിമാരെ ചോദ്യം ചെയ്യും

ആറ് മന്ത്രിമാരെ ചോദ്യം ചെയ്യും

അതേസമയം, ആര്‍കെ നഗറിലെ ഉപതിരഞ്ഞെടുപ്പ് റദ്ദാക്കിയതിന് പിന്നാലെ അണ്ണാ ഡിഎംകെ ശശികല വിഭാഗത്തിനെതിരേ കുരുക്ക് മുറുകുന്ന കാഴ്ചയാണിപ്പോള്‍. പാര്‍ട്ടിയിലെ ആറ് മന്ത്രിമാരെ ചോദ്യം ചെയ്യാന്‍ ആദായ നികുതി വകുപ്പ് തീരുമാനിച്ചിട്ടുണ്ട്. മന്ത്രിമാര്‍ക്ക് പുറമെ ഒരു പാര്‍ലമെന്റംഗത്തെയും ചോദ്യം ചെയ്യാന്‍ തീരുമാനിച്ചിട്ടുണ്ട്.

ശശികലയുടെ നിയമനം പരിശോധിക്കും

ശശികലയുടെ നിയമനം പരിശോധിക്കും

ശശികലയെ അണ്ണാഡിഎംകെയുടെ ജനറല്‍ സെക്രട്ടറിയായി തിരഞ്ഞെടുത്ത നടപടി തിരഞ്ഞെടുപ്പ് കമ്മീഷന്‍ സൂക്ഷ്മമായ പരിശോധിക്കാനും തീരുമാനിച്ചിട്ടുണ്ട്. ആര്‍കെ നഗര്‍ വോട്ടെടുപ്പ് റദ്ദാക്കിയ പശ്ചാത്തലത്തിലാണ് കമ്മീഷന്റെ തീരുമാനം. അതിനിടെയാണ് ആദായ നികുതി വകുപ്പ് മന്ത്രിമാര്‍ക്കെതിരേ നടപടി സ്വീകരിക്കുന്നത്.

ബിജെപിയുടെ കളികള്‍

ബിജെപിയുടെ കളികള്‍

എന്നാല്‍ അണ്ണാ ഡിഎംകെയെ ഒതുക്കാന്‍ ബിജെപി കളിക്കുന്നുണ്ടെന്നാണ് ഇപ്പോള്‍ ഉയരുന്ന ആരോപണം. ആദായ നികുതി വകുപ്പിനെയും തിരഞ്ഞെടുപ്പ് കമ്മീഷനെയും ഉപയോഗിച്ച് പാര്‍ട്ടിയെ തകര്‍ക്കാനാണ് ശ്രമം നടക്കുന്നതെന്ന് അണ്ണാഡിഎംകെ നേതാക്കള്‍ പറയുന്നു. തിരഞ്ഞെടുപ്പില്‍ അണ്ണാഡിഎംകെ (അമ്മ) വിഭാഗം ജയിക്കുമെന്ന് ഉറപ്പുള്ളതിനാലാണ് ഉദ്യോഗസ്ഥരെ ഇറക്കി റെയ്ഡ് നടത്തിയതും തിരഞ്ഞെടുപ്പ് റദ്ദാക്കിയതുമെന്ന് പാര്‍ട്ടി സ്ഥാനാര്‍ഥിയായ ടിടിവി ദിനകരന്‍ പറഞ്ഞു.

ഭിന്നത മുതലെടുക്കുന്നു

ഭിന്നത മുതലെടുക്കുന്നു

ദ്രാവിഡ പാര്‍ട്ടികളിലെ ഭിന്നത മുതലെടുക്കാനാണ് ബിജെപി ശ്രമിക്കുന്നതെന്നാണ് പുറത്തുവരുന്ന വിവരം. ഇക്കാര്യത്തില്‍ അണ്ണാഡിഎംകെ നേതാക്കള്‍ ചില സംശയങ്ങള്‍ പ്രകടിപ്പിക്കുകയും ചെയ്തിട്ടുണ്ട്. അതുവഴി സംസ്ഥാനത്ത് വോട്ട് ബാങ്കുണ്ടാക്കാന്‍ സാധിക്കുമെന്നും ബിജെപി കരുതുന്നു.

English summary
Acting on a complaint by the I-T department, police today filed an FIR against three Tamil Nadu ministers and one other person on charges of threatening and obstructing I-T officers from performing duties during a raid. I-T department alleged in its complaint that the four legislators had attempted to obstruct a raid at the residence of state health minister C Vijayabaskar.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X