കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തമിഴ്‌നാട്ടില്‍ കൂട്ട സസ്‌പെന്‍ഷന്‍, എട്ട് ഐഎഎസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി, പിന്നില്‍ ഖനനമോ!!

  • By Sandra
Google Oneindia Malayalam News

ചെന്നൈ: മുന്‍ തമിഴ്‌നാട് ചീഫ് സെക്രട്ടറി ഉള്‍പ്പെടെ എട്ട് ഐഎഎസ് ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍. മുതിര്‍ന്ന ഐഎഎസ് ഉദ്യോഗസ്ഥന്‍ കെ ഘ്‌നാനദേശികന്‍, മൈനിംഗ് ജിയോളജി കമ്മീഷണര്‍ അതുല്‍ ആനന്ദ് എന്നിവര്‍ക്ക് പുറമേ ആറ് പേര്‍ക്കെതരെയും നടപടി സ്വീകരിച്ചിട്ടുണ്ട്. തമിഴ്‌നാട്ടിലെ ദക്ഷിണ ജില്ലകളില്‍ നടക്കുന്ന മണല്‍ ഖനനത്തെക്കുറിച്ചുള്ള അന്വേഷണം വൈകിപ്പിച്ചതാണ് നടപടിയ്ക്കാധാരം.

മൈനിംഗ് ജിയോളജി വകുപ്പില്‍ നിന്ന് മൂന്ന് പേരെയും പരിസ്ഥിതി, മലിനീകരണ വകുപ്പില്‍ നിന്ന് മൂന്നുപേരെയുമാണ് സസ്‌പെന്‍ഡ് ചെയ്തിട്ടുള്ളത്. ഒന്നരവര്‍ഷത്തോളം തമിഴ്‌നാട് ചീഫ് സെക്രട്ടറിയായി സേവനമനുഷ്ഠിച്ച ഘ്‌നാനദേശികന്റെ സ്ഥാനത്ത് കഴിഞ്ഞ ജൂണില്‍ പി രാമ മോഹന റാവുവിനെ നിയമിക്കുകയായിരുന്നു.

gnanadesikan

അഡീഷണല്‍ ചീഫ് സെക്രട്ടറിയുടെ പദവി നല്‍കിയ ഘ്‌നാനദേശികനെ തമിഴ്‌നാട് ഇന്‍ഡസ്ട്രിയല്‍ ഡെവലപ്പ്‌മെന്റ് കോര്‍പ്പറേഷന്റെ ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായി നിയമിക്കുകയായിരുന്നു. തമിഴ്‌നാട് ഇലക്ട്രോണിക്‌സ് കോര്‍പ്പറേഷന്റെ മാനേജിംഗ് ഡയറക്ടറായിരുന്നു സസ്‌പെന്‍ഡ് ചെയ്യപ്പെട്ട അതുല്‍ ആനന്ദ്. എന്നാല്‍ സസ്‌പെന്‍ഷന് പിന്നിലുള്ള വ്യക്തമായ കാരണം സര്‍ക്കാര്‍ പുറത്തുവിട്ടിട്ടില്ല.

English summary
Tamilnadu suspended 8 officers including top IAS officials. Former Tamilnadu chief secratary Gnanadeshikan IAS, Athul Anand are included in the suspended list.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X