കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രണയത്തെ എതിര്‍ത്തതിന് 10ാം ക്ലാസ് വിദ്യാര്‍ത്ഥികള്‍ ആത്മഹത്യ ചെയ്തു

  • By Neethu
Google Oneindia Malayalam News

ആഗ്ര: പ്രണയബന്ധത്തെ വീട്ടുക്കാര്‍ എതിര്‍ത്തതിനെ തുടര്‍ന്ന് കമിതാക്കള്‍ തീ കൊള്ളുത്തി മരിച്ചു. ഹിന്ദു-മുസ്ലീം മതവിഭാഗത്തില്‍പ്പെട്ട പത്താം ക്ലാസ്സ് വിദ്യാര്‍ത്ഥികളാണ് വീട്ടുക്കാര്‍ പ്രണയത്തെ എതിര്‍ത്തതിനെ തുടര്‍ന്ന് ആത്മഹത്യ ചെയ്തത്.

ശനിയാഴ്ചയാണ് അപകടം നടന്നത്. റൂം പൂട്ടിയിട്ട് തീ കൊള്ളുത്തുകയായിരുന്നു. സോനു മുഹമ്മദ്, ഷീലം കുമാരി എന്നിവരാണ് മരിച്ചത്. ഒരേ സ്‌കൂളിലെ വിദ്യാര്‍ത്ഥികളാണിവര്‍. സോനു പത്താം ക്ലാസ്സ് വിദ്യാര്‍ത്ഥിയും ഷീലം ഒമ്പതാം ക്ലാസ്സ് വിദ്യാര്‍ത്ഥിയുമാണ്.

fire-kolkata

വിദ്യാര്‍ത്ഥികള്‍ വ്യത്യസ്ത മതവിഭാഗത്തിലായത് കൊണ്ടാണ് വീട്ടുക്കാര്‍ ബന്ധത്തിന് എതിര്‍ത്തത്. മെയ് ഒമ്പതിനാണ് ഷീലം വിവാഹിതയായത്. വിവാഹത്തില്‍ പെണ്‍കുട്ടി എതിര്‍ത്തിരുന്നില്ല എന്നും പറയുന്നു. അന്യമതത്തില്‍പ്പെട്ട ആണ്‍കുട്ടിയുമായി പ്രണയത്തിലാണ് എന്നറിഞ്ഞപ്പോളാണ് വീട്ടുക്കാര്‍ മറ്റൊരു യുവാവുമായി വിവാഹം നടത്തിയത്.

വിവാഹത്തിന് ശേഷം കഴിഞ്ഞ വെള്ളിയാഴ്ച സ്വന്തം വീട്ടിലേക്ക് എത്തിയപ്പോഴാണ് ഇവര്‍ ആത്മഹത്യ ചെയ്തത്. സോനുവിന്റെ വീട്ടില്‍ വെച്ചാണ് ആത്മഹത്യ ചെയ്തത്. മരണ വിവരം രാവിലെയാണ് വീട്ടുക്കാര്‍ അറിയുന്നത്. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് അയച്ചിട്ടുണ്ട്. സംഭവത്തില്‍ പോലീസ് അന്വേഷണം നടത്തുന്നുണ്ട്.

English summary
A teenage Hindu-Muslim couple set themselves ablaze as their families objected to their alleged relationship. The couple locked themselves in a room during the wee hours of Saturday and set the room on fire. Their bodies were locked in a tight embrace, said the police.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X