കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൊട്ടിഘോഷിച്ച തേജസ് എക്‌സ്പ്രസില്‍ പറഞ്ഞതൊന്നുമില്ല; യാത്രക്കാര്‍ രോഷാകുലര്‍

  • By Anwar Sadath
Google Oneindia Malayalam News

ദില്ലി: റെയില്‍വെ കൊട്ടിഘോഷിച്ച് നടപ്പാക്കിയ തേജസ് എക്‌സ്പ്രസ് പാളത്തിലിറങ്ങി ഒരാഴ്ച കഴിയുമ്പോഴേക്കും പരാതി പ്രവാഹം. അതിവേഗമുള്ള ലക്ഷ്വറി ട്രെയിനില്‍ വാഗ്ദാനം ചെയ്ത സൗകര്യങ്ങളൊന്നുമില്ലെന്നാണ് യാത്രക്കാര്‍ പറയുന്നത്. വൈഫൈ യും സ്‌ക്രീനും മികച്ചഭക്ഷണവുമൊക്കെയായിരുന്നു റെയില്‍വെയുടെ വാഗ്ദാനം.

എന്നാല്‍, വൈഫൈ കണക്ഷന്‍ ലഭിക്കുന്നില്ലെന്ന് യാത്രക്കാര്‍ പറയുന്നു. കണക്ഷന്‍ ലഭിച്ചാലും വേണ്ടത്ര സിഗ്നല്‍ ഇല്ലാത്തതിനാല്‍ യാതൊരു കാര്യവുമില്ലെന്നും എക്‌സിക്യുട്ടീവ് ചെയര്‍ കാറിലെ ഒരു യാത്രക്കാരന്‍ പറഞ്ഞു. മറ്റു കമ്പാര്‍ട്ട്‌മെന്റിലുള്ളവര്‍ക്കും വൈഫൈയെക്കുറിച്ച് പരാതി മാത്രമേ പറയാനുള്ളൂ. ഇന്റര്‍നെറ്റ് അവശ്യ സര്‍വീസ് ആയി മാറിക്കഴിഞ്ഞ കാലത്തും ഇന്ത്യന്‍ റെയില്‍വെ ഇക്കാര്യത്തില്‍ എവിടെ നില്‍ക്കുന്നു എന്ന് തെളിയിക്കുന്നതാണ് പരാതി പ്രവാഹം.

tejastrain

റെയില്‍വെ മന്ത്രി സുരേഷ് പ്രഭു കഴിഞ്ഞ തിങ്കളാഴ്ചയാണ് ട്രെയിന്‍ പാളത്തിലിറക്കിയത്. 13 കോച്ചുള്ള ട്രെയിന്‍ ആഴ്ചയില്‍ അഞ്ചുദിവസം മുംബൈ ഗോവ ട്രിപ്പ് നടത്തും. ഇതുവരെ മൂന്നു ട്രിപ്പുകളാണ് നടത്തിയത്. റെയില്‍വെയുടെ വാഗ്ദാനത്തില്‍ മയങ്ങി യാത്രക്കാര്‍ എത്തുന്നുണ്ടെങ്കിലും ടോയ്‌ലറ്റ് ഉള്‍പ്പെടെയുള്ള സര്‍വീസുകള്‍ സാധാരണ ട്രെയിനുകളില്‍ നിന്നും ഭിന്നമല്ലെന്നാണ് യാത്രക്കാരുടെ പരാതി. ഇതോടെ ഇക്കാര്യം പരിഹരിക്കാനുള്ള ഒരുക്കത്തിലാണ് റെയില്‍വെ.
English summary
Mumbai-Goa Tejas Express passengers’ grouse: Bad WiFi, music and movies
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X