കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തേജസ് എക്‌സ്പ്രസിലെ ഹെഡ്‌ഫോണുകള്‍ മോഷണം പോകുന്നു; ഇനി 30 രൂപയുടെ ഹെഡ്‌ഫോണ്‍

  • By Anwar Sadath
Google Oneindia Malayalam News

ദില്ലി: പുതുതായി ട്രാക്കിലിറക്കിയ തേജസ് എക്‌സ്പ്രസിലെ ഹെഡ്‌ഫോണുകള്‍ വ്യാപകമായി മോഷണം പോകാന്‍ തുടങ്ങിയതിനെ തുടര്‍ന്ന് വിലകുറഞ്ഞ ഹെഡ്‌ഫോണുകള്‍ വിതരണം ചെയ്യാന്‍ തീരുമാനം. കഴിഞ്ഞ തിങ്കളാഴ്ച മുതലാണ് മുംബൈ ഗോവ റൂട്ടില്‍ അത്യാധുനിക സൗകര്യങ്ങളുമായി തേജസ് എക്‌സ്പ്രസ് ഓട്ടം ആരംഭിച്ചത്.

എന്നാല്‍, രണ്ടുദിവസത്തിനകംതന്നെ ഇന്ത്യക്കാര്‍ ട്രെയിനിലെ സൗകര്യങ്ങളെല്ലാം നശിപ്പിച്ചു തുടങ്ങിയിരുന്നു. അഞ്ച് തവണ ട്രിപ്പ് കഴിയുമ്പോഴേക്കും 337 ഹെഡ്‌ഫോണുകളാണ് മോഷണം പോയത്. യാത്രക്കാരുടെ മുന്നില്‍ സ്ഥാപിച്ചിരുന്ന സ്‌ക്രീനുകള്‍ നശിപ്പിക്കുകയും ചെയ്തിരുന്നു. 200 രൂപ വിലവരുന്ന മികച്ച ഹെഡ്‌ഫോണുകളാണ് മോഷണം പോയതെന്നാണ് റിപ്പോര്‍ട്ട്.

tejastrain

ഹെഡ്‌ഫോണുകളുടെ വില ടിക്കറ്റില്‍ ഈടാക്കിയിട്ടുണ്ടെന്നും ആയതിനാല്‍ അവ കൊണ്ടുപോകാമെന്നാണ് പലരും ധരിച്ചിരിക്കുന്നതെന്ന് റെയില്‍വെ പറയുന്നു. മോഷണം പോയ ഹെഡ്‌ഫോണുകള്‍ക്ക് പകരം 30 രൂപയുടെ ഹെഡ്‌ഫോണുകളാണ് ഇനി വിതരണം ചെയ്യുക. ഇവ മോഷ്ടിച്ചാലും റെയില്‍വേയ്ക്ക് നഷ്ടമുണ്ടാകില്ലെന്നാണ് അധികൃതരുടെ നിലപാട്.

അതേസമയം, ഹെഡ്‌ഫോണുകള്‍ മോഷ്ടിക്കുന്നതും സ്‌ക്രീനുകള്‍ കേടുവരുത്തുന്നതും ട്രെയിനില്‍ വാഗ്ദാനം ചെയ്ത സൗകര്യങ്ങള്‍ ലഭിക്കാത്തതുകൊണ്ടാണെന്നും റിപ്പോര്‍ട്ടുണ്ട്. മോശം ഭക്ഷണവും വൈഫൈ ലഭിക്കാത്തതും വ്യാപകമായ പരാതിക്കിടയാക്കിയിരുന്നു. വലിയ തുക ഈടാക്കുന്ന ട്രെയിനിലെ അസൗകര്യത്തില്‍ യാത്രക്കാര്‍ രോഷാകുലരാണ്. ഇതേ നിലവാരമാണ് തുടരുന്നതെങ്കില്‍ സാധാരണ ട്രെയിനിന്റെ അവസ്ഥയിലേക്ക് തേജസ് ട്രെയിനും ദിവസങ്ങള്‍ക്കുള്ളില്‍ മാറിയേക്കുമെന്നും യാത്രക്കാര്‍ പറയുന്നു.

English summary
Tejas Express: Railways to provide Rs 30 headphones after 337 stolen.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X