കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തെലങ്കാനയിലെ ആ ഗ്രമത്തിന്റെ പേര് ഇനി കവിതപുരം, ആരാണ് കവിത എന്ന് അറിയാമല്ലോ അല്ലേ...

  • By Rohini
Google Oneindia Malayalam News

തെലങ്കാന: തെലങ്കാനയിലെ ഖനപ്പൂര്‍ എന്ന ഗ്രാമം ഇനി അറിയപ്പെടുക കവിതപുരം എന്നാണ്. ആരാണ് കവിത, എങ്ങിനെ ഈ പേര് വന്നു എന്നായിരിയ്ക്കും എല്ലാവരുടെയും ചോദ്യം.

തെലങ്കാന രാഷ്ട്ര സമിതി പ്രസിഡന്റും മുഖ്യമന്ത്രിയുമായ കെ ചന്ദ്രശേഖര്‍ റാവുവിന്റെ (കെസിആര്‍) മകളാണ് കല്‍വുകുന്തള കവിത. പാര്‍ലമെന്റ് അംഗം കൂടെയായ കവിതയുടെ പേരാണ് ഗ്രാമത്തിന് നല്‍കിയിരിയ്ക്കുന്നത്. ഖനപ്പൂര്‍ കവിതപുരമായ തീര്‍പ്പ് രണ്ട് ദിവസങ്ങള്‍ക്ക് മുന്‍പ് പ്രഖ്യാപിച്ചു.

 kavitha

274 കുടുംബങ്ങള്‍ അടങ്ങുന്നതാണ് ഖനപ്പൂര്‍ എന്ന ഗ്രാമം. ഗോധാവരി നദിയുടെ സമീപത്തായിരുന്ന ഇവരെ ശ്രീ റാം സാഗര്‍ പദ്ധതിയുടെ ഭാഗമായി മാറ്റിതാമസിപ്പിച്ചു. ഈ 274 കുടുംബങ്ങളും ഗോധാവരി നദിയിലെ വെള്ളത്തെ ആശ്രയിച്ച് ജീവിയ്ക്കുന്നവരാണ്. പുതിയ സ്ഥലത്ത് നിന്ന് ഇവരുടെ യഥാര്‍ത്ഥ സ്ഥലത്തേക്ക് കിലോമീറ്ററുകളോളം ദൂരമുണ്ട്.

ദിവസങ്ങള്‍ക്ക് മുന്‍പാണ് ഗ്രാമവാസികള്‍ എംപി കൂടെയായ കവിതയെ ചെന്നു കണ്ട് പ്രശ്‌നം പറഞ്ഞത്. എല്ലാവര്‍ക്കും രണ്ട് മുറികളുള്ള വീട് വേണം എന്ന ആവശ്യം ബോധിപ്പിച്ചു. കവിതയുടെ ഇടപെടലോടെ തങ്ങള്‍ക്ക് താമസസ്ഥലം തിരിച്ചുകിട്ടി എന്നാണ് ഗ്രാമവാസികള്‍ പറയുന്നത്. എംപിയ്ക്ക് തങ്ങളിലുള്ള പരിഗണന മനസ്സിലാക്കിയാണ് ഗ്രാമവാസികള്‍ അവരുടെ പേര് ഗ്രാമത്തിന് നല്‍കിയത്.

English summary
Villagers of Khanapur in Telangana’s Nizamabad district have renamed their village as Kavithapuram after Kalvakuntla Kavitha, the daughter of Telangana Rashtra Samithi president and chief minister K Chandrasekhar Rao.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X