കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കുപ് വാരയിലെ സൈനിക ക്യാമ്പിന് നേരെ ഭീകരാക്രമണം!! 3 സൈനികർക്ക് വീരമൃത്യു

ഒരു ഓഫീസർ ഉള്‍പ്പെടെ 3 സൈനികരാണ് കൊല്ലപ്പെട്ടത്.

  • By മരിയ
Google Oneindia Malayalam News

ശ്രീനഗര്‍: ജമ്മു കശ്മീരിലെ കുപ്വാര ജില്ലയില്‍ പന്‍ഗ്രാം സൈനിക ക്യാമ്പിന് നേരെ ഉണ്ടായ ഭീകരാക്രമണത്തില്‍ 3 സൈനികർ മരിച്ചു. അഞ്ച് പേർക്ക് ഗുരുതരമായി പരിക്കേറ്റു. പുലർച്ചെ സൈനികർ ഉറങ്ങുന്ന സമയത്താണ് ഭീകരർ ആക്രമണം നടത്തിയത്. സൈന്യം നടത്തിയ പ്രത്യാക്രമണത്തിൽ രണ്ട് ഭീകരർ കൊല്ലപ്പെട്ടു.

മഞ്ഞിന്റെ മറവില്‍

വ്യാഴാഴ്ച പുലര്‍ച്ചെയാണ് കുപ് വാരയിലെ സൈനിക ക്യാമ്പിന് നേരെ ആക്രമണം ഉണ്ടായത്. നാല് ഭീകരരാണ് ആക്രമണത്തിന് പിന്നില്‍ കനത്ത് മൂടല്‍ മഞ്ഞ് ആയതിനാല്‍ പെട്ടന്നുള്ള ആക്രമണത്തെ പ്രതിരോധിയ്ക്കാന്‍ സൈന്യത്തിന് ആയില്ല.

ഉറക്കത്തില്‍

പുലര്‍ച്ചെയുള്ള ആക്രമണം ആയതിനാല്‍ സൈനികരില്‍ പലരും ഉറക്കത്തില്‍ ആയിരുന്നു. ക്യാപ്റ്റന്‍ ആയുഷ് ഉള്‍പ്പെടെ മൂന്ന് സൈനികരാണ് ആക്രമണത്തില്‍ മരിച്ചത്.

തിരിച്ചടിച്ചു

വൈകാതെ സൈന്യം തിരിച്ചടിച്ചു. രണ്ട് ഭീകരരെ വധിച്ചു.

ഉറി ആക്രമണത്തിന് ശേഷം

സെപ്റ്റംബറില്‍ നടന്ന ഉറി ഭീകരാക്രമണത്തിന് ശേഷം സൈനിക ക്യാമ്പിന് നേരെ നടക്കുന്ന ആക്രമണമാണ് കുപു വരായിലേത്. ഉറി ആക്രമണത്തില്‍ 19 സൈനികരായിരുന്നു മരിച്ചത്. ഇതേ തുടര്‍ന്നാണ് നിയന്ത്രണ രേഖ മറികട്ന്ന് പാക് സൈന്യത്തിന് നേ ഇന്ത്യ സര്‍ജിക്കല്‍ സ്‌ട്രൈക്ക് നടത്തിയത്.

ഉന്നതതല യോഗം

ആക്രണത്തിന്റെ പശ്ചാത്തലത്തില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് ്‌സിംഗ് ഉന്നതതല യോഗം വിളിച്ചിട്ടുണ്ട്. ആഭ്യന്തര വകുപ്പിലേയും ഇന്റലിജന്‍സ് ബ്യൂറോയിലേയും മുതിര്‍ന്ന ഓഫീസര്‍മാര്‍ യോഗത്തില്‍ പങ്കെടുക്കും.

സംഘര്‍ഷങ്ങള്‍ക്ക് അയവില്ലാത്ത കശ്മീരില്‍ വിഘടനവാദ നേതാവായ അസിയ അന്ദ്രാബിയെ സുരക്ഷാ സേന അറസ്റ്റ് ചെയ്തു. ദുഖ്രത്‌നെ മിഖത് എന്ന വിഘടനവാദ സംഘടനയുടെ അധ്യക്ഷയാണ് ഇവര്‍.

English summary
Terrorist attack in Kupvara Army Camp, 5 Soldiers killed.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X