കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മറ്റൊരു കസബ്? കാശ്മീരില്‍ ഭീകരന്‍ ഉസ്മാനെ പിടിച്ചത് നാട്ടുകാര്‍

  • By Muralidharan
Google Oneindia Malayalam News

ഉദ്ദംപൂര്‍: രാജ്യത്തെ നടുക്കിയ മുംബൈ ഭീകരാക്രമണക്കേസില്‍ പിടിയിലായ ഏക തീവ്രവാദി അജ്മല്‍ കസബിനെ ഓര്‍മയില്ലേ. ഏറെ നാളത്തെ വിചാരണയ്ക്ക് ശേഷം ഇന്ത്യ തൂക്കിലേറ്റിയ അജ്മല്‍ കസബ്. കസബിന് ശേഷം മറ്റൊരു തീവ്രവാദി കൂടി പിടിയിലായി. ജമ്മു കാശ്മീരില്‍ 2 ബി എസ് എഫ് ജവാന്മാരെ വധിച്ച തീവ്രവാദികളില്‍ ഒരാളായ ഖാസിം ഖാന്‍ എന്ന ഉസ്മാനാണ് പിടിയിലായിരിക്കുന്നത്.

ഉദ്ദംപൂര്‍ ജില്ലയിലെ സാംരുലി ഹൈവേയിലാണ് ജവാന്മാര്‍ സഞ്ചരിച്ച വാഹനവ്യൂഹത്തിന് നേരെ തീവ്രവാദി ആക്രമണമുണ്ടായത്. ശക്തമായി തിരിച്ചടിച്ച ബി എസ് എഫ് ഒരു തീവ്രവാദിയെ നേരത്തെ വധിച്ചു. തീവ്രവാദികളുടെ കൂട്ടത്തിലുണ്ടായിരുന്ന ഉസ്മാനെ നാട്ടുകാരാണ് പിടികൂടി പോലീസിനെ ഏല്‍പിച്ചത്.

മറ്റൊരു കസബാണോ

മറ്റൊരു കസബാണോ

അജ്മല്‍ കസബിന് ശേഷം ഇന്ത്യയുടെ പിടിയിലാകുന്ന ആദ്യത്തെ പാക് തീവ്രവാദിയാണ് ഉസ്മാന്‍. രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ നാട്ടുകാരാണ് ഉസ്മാനെ കീഴടക്കിയത്. 20 വയസ്സേയുള്ളൂ ഇയാള്‍ക്ക്. ഇയാളെ സുരക്ഷാ സേന ചോദ്യം ചെയ്തുവരികയാണ്.

നാട്ടുകാരെ ഉപദ്രവിച്ചില്ല

നാട്ടുകാരെ ഉപദ്രവിച്ചില്ല

ഉസ്മാന്‍ തങ്ങളെ ആരെയും ഉപദ്രവിച്ചില്ല എന്നാണ് നാട്ടുകാര്‍ പറഞ്ഞത്. ഓടിരക്ഷപ്പെടാനുള്ള ശ്രമത്തിലായിരുന്നു ഉയാള്‍. പോലീസ് സേനയ്ക്ക് നേരെ ഉന്നം വെയ്ക്കുന്നതിനിടെയാണ് നാട്ടുകാര്‍ ഇയാളെ പിടികൂടിയത്.

എന്നെ വെറുതെ വിടൂ

എന്നെ വെറുതെ വിടൂ

ഞാന്‍ ഉസ്മാന്റെ കഴുത്തിന് പിടികൂടി. മറ്റൊരാള്‍ കൂടി വന്ന് സഹായിച്ചു. കൂടെയുണ്ടായിരുന്നവരില്‍ ചിലര്‍ തോക്ക് പിടിച്ചുവാങ്ങി. എന്നെ വിട്ടയക്കു എന്ന് ഇയാള്‍ അപേക്ഷിച്ചെങ്കിലും ഞങ്ങള്‍ വിട്ടില്ല. തനിക്ക് വിശക്കുന്നു എന്നും ഇയാള്‍ നാട്ടുകാരോട് പറഞ്ഞത്രെ.

മുഖ്യമന്ത്രിക്ക് ഇഷ്ടപ്പെട്ടു

മുഖ്യമന്ത്രിക്ക് ഇഷ്ടപ്പെട്ടു

തീവ്രവാദിയെ പിടികൂടാന്‍ നാട്ടുകാര്‍ കാണിച്ച ധൈര്യം മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ളയ്ക്കും ഇഷ്ടപ്പെട്ടു. നാട്ടുകാര്‍ക്ക് തക്ക പ്രതിഫലം നല്‍കണമെന്നും ഒമര്‍ അബ്ദുള്ള ട്വിറ്ററില്‍ പറഞ്ഞു.

കസബ് വന്നതും ഇങ്ങനെ

കസബ് വന്നതും ഇങ്ങനെ

മുംബൈ ഭീകരാക്രമണസമയത്ത് തോക്കും ചൂണ്ടി നടക്കുന്ന അജ്മല്‍ കസബിന്റെ ചിത്രങ്ങള്‍ അക്കാലത്ത് സോഷ്യല്‍ മീഡിയയിലും മറ്റും ഏറെ പ്രചരിച്ചിരുന്നു.

ബന്ദികളാക്കിയവരെ രക്ഷിച്ചു

ബന്ദികളാക്കിയവരെ രക്ഷിച്ചു

സ്വദേശികളായ 3 പേരെ തീവ്രവാദികള്‍ ബന്ദികളാക്കിയിരുന്നു. ഏറെ നേരത്തെ പോരാട്ടത്തിനൊടുവില്‍ ഇവരെ സൈന്യം രക്ഷിച്ചു. ഏറ്റുമുട്ടലില്‍ ഒരു തീവ്രവാദിയെ സൈന്യം കൊന്നു.

English summary
Terrorist from Pakistan caught alive in Jammu and Kashmir. Kasim Khan is in his early 20s and is believed to be part of the new breed of militants in Jammu and Kashmir.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X