കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കാശ്മീരില്‍ തീവ്രവാദി ആക്രമണം; 10 പേര്‍ മരിച്ചു

  • By Gokul
Google Oneindia Malayalam News

ശ്രീനഗര്‍: സൈനികരുടെ വേഷത്തിലെത്തിയ തീവ്രവാദികള്‍നടത്തിയ മിന്നലാക്രമണത്തില്‍ കാശ്മീരില്‍ 10 പേര്‍ മരിച്ചു. ജമ്മുകശ്മീര്‍ അന്താരാഷ്ട്ര അതിര്‍ത്തിയില്‍ അര്‍ണിയ നഗരത്തിനരികെയുള്ള സൈനിക കേന്ദ്രത്തിനു നേരെയായിരുന്നു തീവ്രവാദികളുടെ ആക്രമണം. രണ്ടു ഗ്രൂപ്പുകളായി തിരിഞ്ഞായിരുന്ന തീവ്രവാദികളുടെ ആക്രമണം. മറ്റൊരു സംഘം ഗ്രാമത്തിലെ ഒരു വീട്ടില്‍ പതിയിരുന്നാണ് ആക്രമണം നടത്തിയത്.

സംഭവത്തില്‍ 10 പേര്‍ മരിച്ചു. 4 തീവ്രവാദികളും 3 സൈനികരും 3 സിവിലിയന്മാരുമാണ് കൊല്ലപ്പെട്ടത്. കാഠ്മണ്ഡുവില്‍ ഇന്ത്യപാക് പ്രധാനമന്ത്രിമാര്‍ ഉള്‍പ്പെടെയുളളവര്‍ സാര്‍ക് ഉച്ചകോടിയില്‍ പങ്കെടുത്തുവരവെയാണ് തീവ്രവാദികളുടെ ആക്രമണമെന്നത് ശ്രദ്ധേയമാണ്. ഇന്ത്യാ പാക് അതിര്‍ത്തിയില്‍നിന്നും 4 കിലോമീറ്റര്‍ മാത്രം അകലെയാണ് അര്‍ണിയ.

terrorist

ഗ്രാമത്തിലേക്ക് തീവ്രവാദികള്‍ നുഴഞ്ഞുകയറിയവിവരം തദ്ദേശവാസികള്‍ സൈനികരെ അറിയിച്ചിരുന്നു. പ്രദേശം വളഞ്ഞ് സൈനികര്‍ തിരച്ചില്‍ നടത്തുന്നതിനിടെയാണ് തീവ്രവാദികള്‍ ഒരു വീട്ടില്‍ ഒളിച്ചിരിക്കുന്നതായി കണ്ടെത്തിയത്. തുടര്‍ന്ന് സൈന്യവും തീവ്രവാദികളും തമ്മില്‍ കനത്ത ഏറ്റുമുട്ടലാണ് നടന്നത്.

വ്യാഴാഴ്ച പുലര്‍ച്ചെ പാക് സൈന്യം അര്‍ണിയ പ്രദേശത്ത് ഷെല്ലാക്രമണം നടത്തിയിരുന്നു. ഇതിന്റെ മറവില്‍ തീവ്രവാദികളെ അതിര്‍ത്തി കടത്തുകയായിരുന്നെന്നാണ് വിവരം. പാക് സൈന്യം സ്ഥിരമായി വെടിനിര്‍ത്തല്‍കരാര്‍ ലംഘിക്കുന്ന സ്ഥലമാണ് ഈ മേഖല. പലപ്പോഴും ഷെല്ലാക്രമണത്തിന്റെ മറവില്‍ തീവ്രവാദികള്‍ നുഴഞ്ഞുകയറുന്നതായി സൈന്യം കണ്ടെത്തിയിരുന്നു. സംസ്ഥാന നിയമസഭയിലേക്കുനടന്ന തെരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കാനുള്ള തീവ്രവാദികളുടെ ആഹ്വാനം ജനങ്ങള്‍ തള്ളിക്കളഞ്ഞതിനെ തുടര്‍ന്ന് തീവ്രവാദി ആക്രമണം ഉണ്ടായേക്കുമെന്ന് രഹസ്യവിവരമുണ്ടായിരുന്നു.

English summary
Terrorists attacks in Kashmir
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X