കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഭീകരര്‍ക്ക് പരോളും ജാമ്യവുമില്ല!! പ്രതികള്‍ കോടതിയുടെ കരുണ പ്രതീക്ഷിക്കേണ്ടെന്ന് സുപ്രീം കോടതി

തിങ്കളാഴ്ചയാണ് വിഷയത്തില്‍ കോടതി നിലപാട് വ്യക്തമാക്കിയത്

Google Oneindia Malayalam News

ദില്ലി: ഭീകരാക്രമണ കേസുകളില്‍ ദീര്‍ഘകാലത്തേയ്ക്ക് ജയിലിലടയ്ക്കുന്നവര്‍ക്ക് ഇടക്കാല ജാമ്യം നല്‍കാനാവില്ലെന്ന് സുപ്രീം കോടതി. നിഷ്‌കളങ്കരായ ജനങ്ങളെ കൊലപ്പെടുത്തിയവര്‍ക്ക് കുടുംബത്തിന്റെ അടിയന്തര ആവശ്യങ്ങള്‍ക്ക് വേണ്ടി ജാമ്യം അനുവദിക്കാനാവില്ലെന്നും സുപ്രീം കോടതി. തിങ്കളാഴ്ചയാണ് വിഷയത്തില്‍ കോടതി നിലപാട് വ്യക്തമാക്കിയത്.

1996ലെ ലാലാ ലജ്പത് നഗര്‍ ബോംബ് സ്‌ഫോടനക്കേസിലെ പ്രതി മുഹമ്മദ് നൗഷാദിന്റെ ജാമ്യാപേക്ഷ തള്ളിക്കൊണ്ടായിരുന്നു ചീഫ് ജസ്റ്റിസ് ജെ എസ് ഖേഹര്‍, ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്, സഞ്ജയ് കിഷന്‍ കൗള്‍ എന്നിവരടങ്ങിയ ബെഞ്ചിന്റെ പ്രതികരണം. 13 പേരുടെ മരണത്തിനിടയാക്കിയ സ്‌ഫോടനത്തില്‍ 38 പേര്‍ക്ക് പരിക്കേറ്റിരുന്നു. വിചാരണ കോടതിയുടെ വധശിക്ഷ തള്ളിയ ഹൈക്കോടതി പിന്നീട് പ്രതിയ്ക്ക് ജീവപര്യന്തം വിധിയ്ക്കുകയായിരുന്നു.

 തെറ്റിന് ശിക്ഷ തന്നെ

തെറ്റിന് ശിക്ഷ തന്നെ

വിവേചനമില്ലാതെ നിഷ്‌കളങ്കരായ ആളുകളെ കൊലപ്പെടുത്തിയ ഹീന കുറ്റകൃത്യം നിര്‍വ്വഹിച്ചിട്ടുണ്ടെങ്കില്‍ നിങ്ങള്‍ക്ക് കുടുംബമോ ഉത്തരവാദിത്തങ്ങളോ ഉണ്ടെന്ന് കരുതി ക്ഷമ നല്‍കാനാവില്ലെന്നും സുപ്രീം കോടതി ചൂണ്ടിക്കാ ണിക്കുന്നു. ചെയ്ത കുറ്റകൃത്യങ്ങളുടെ പേരില്‍ ഒരിക്കല്‍ നിങ്ങള്‍ ശിക്ഷിക്കപ്പെട്ടിട്ടുണ്ടെങ്കില്‍ അത് നിങ്ങളുടെ കുടുംബ ബന്ധങ്ങളുടേയും കുടുംബ ജീവിതത്തിന്റേയും അവസാനമായിരിക്കുമെന്നും കോടതി പറയുന്നു.

മകളുടെ വിവാഹത്തിന്

മകളുടെ വിവാഹത്തിന്

മകളുടെ വിവാഹത്തില്‍ പങ്കെടുക്കുന്നതിന് വേണ്ടി അഭിഭാഷകന്‍ ഫറൂഖ് റഷീദ് വഴിയാണ് നൗഷാദ് ഒരു മാസത്തെ ഇടക്കാല ജാമ്യത്തിന് അപേക്ഷിച്ചത്. ഫെബ്രുവരി 27നാണ് വിവാഹം.

ചട്ടവിരുദ്ധമെന്ന് കോടതി

ചട്ടവിരുദ്ധമെന്ന് കോടതി

നൗഷാദിന് ഇടക്കാല ജാമ്യം അനുവദിക്കുന്നത് ശിക്ഷാ വിധിയ്ക്ക് എതിരാണെന്നും നൗഷാദിന്റെ ജീവപര്യന്തം വധശിക്ഷയാക്കി ഉയര്‍ത്തണമെന്ന സിബിഐയുടെ അപ്പീല്‍ സുപ്രീം കോടതിയുടെ പരിഗണനയില്‍ ഇരിക്കുന്നതിനാല്‍ ജാമ്യം അനുവദിക്കാന്‍ കഴിയില്ലെന്നും കോടതി വ്യക്തമാക്കി. എന്നാല്‍ ആദ്യത്തെ ബോംബ് സ്‌ഫോടത്തില്‍ പങ്കാളിയായതല്ലാചെ മറ്റൊരു ക്രിമിനല്‍ കേസുകളിലും താന്‍ പങ്കാളിയാട്ടില്ലെന്നും ഇതിനകം തന്നെ 20 വര്‍ഷം തടവ് അനുവദിച്ച് കഴിഞ്ഞതായും നൗഷാദ് വാദിയ്ക്കുന്നു.

കുടുംബ ബന്ധത്തിന്റെ അന്ത്യം

കുടുംബ ബന്ധത്തിന്റെ അന്ത്യം

നൗഷാദിന്റെ അഭിഭാഷകന്‍ സമര്‍പ്പിച്ച ഇടക്കാല ജാമ്യാപേക്ഷ തള്ളിയ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് പ്രതി ചെയ്തത് എത്ര ഹീനകരമായ കുറ്റമാണെന്ന് തിരിച്ചറിയുണ്ടെന്നും ഇതെല്ലാം കുടുംബ ബന്ധങ്ങളുടേയും കുടുംബ ബന്ധങ്ങളുടേയും അവസാനമാണെന്ന് തിരിച്ചറിയേണ്ടതുണ്ടെന്നും ചൂണ്ടിക്കാണിക്കുന്നു. വിവേകമില്ലാതെ നിഷ്‌കളങ്ങരായ ജനങ്ങള്‍ക്ക് എന്റെ മകനെന്നോ കുടുംബമെന്നോ പറയാനുള്ള അവകാശമില്ലെന്നും ചീഫ് ജസ്റ്റിസ് ചൂണ്ടിക്കാണിക്കുന്നു.

പരോള്‍ അപേക്ഷയും തള്ളി

പരോള്‍ അപേക്ഷയും തള്ളി

നേരത്തെ ജയില്‍ അധികൃതര്‍ വഴി ദില്ലി സര്‍ക്കാരിനോട് നൗഷാദ് ഒക്ടോബര്‍ 24ന് പരോളിന് അപേക്ഷ നല്‍കിയിരുന്നു. മകളുടെ വിവാഹത്തിന് പങ്കെടുക്കുന്നതിന് വേണ്ടിയായിരുന്നു ആവശ്യമുന്നയിച്ചതെങ്കിലും പരോള്‍ അനുവദിച്ചിരുന്നില്ല.

English summary
Criminals who have been killing people could not be given parole or interim bail because of family exigencies.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X