കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മണ്ണെണ്ണ വിളക്ക് തനിയ്ക്കായി മാറ്റിവച്ച അമ്മയ്ക്ക് കലാം നല്‍കാനാഗ്രഹിച്ചത്, അത് ഇന്നും വേദനയായി...

Google Oneindia Malayalam News

ദില്ലി: ജീവിതത്തില്‍ ദുഖങ്ങളില്ലാത്ത മനുഷ്യരില്ലല്ലോ. അന്തരിച്ച മുന്‍ രാഷ്ട്രപതി എപിജെ അബ്ദുള്‍ കലാമിനും ഇത്തരത്തില്‍ ഒരു ദുഖം ഉണ്ടായിരുന്നു. ജീവിതത്തിലെ തന്റെ ഏറ്റവും വലിയ ദുഖത്തെപ്പറ്റി അദ്ദേഹം അടുത്തിടെയാണ് വെളിപ്പെടുത്തയത്. അതും പുസ്തകത്തിലൂടെ

Reignited : Scientific Pathways to a Brighter Future എന്ന പുസ്തകത്തിലാണ് തന്റെ ജീവിത്തിലെ ഏറ്റവും വലിയ ദുഖത്തെപ്പറ്റി കലാം പ്രതിപാദിച്ചത്. മെയ് മാസത്തില്‍ പുറത്തിറങ്ങിയ പുസ്തകത്തിലാണ് സമാനമായ ഒട്ടേറെ കാര്യങ്ങളെപ്പറ്റി കലാം പ്രതിപാദിച്ചത്...

വൈദ്യുതി

വൈദ്യുതി

മാതാപിതാക്കള്‍ക്ക് വീട്ടില്‍ 24മണിയ്ക്കൂറും വൈദ്യുതി നല്‍കാന്‍ കഴിയാതിരുന്നതില്‍ തനിയ്‌ക്കേറെ വിഷമമുണ്ടെന്ന് എപിജെ അബ്ദുള്‍ കലാം തന്റെ ഏറ്റവും പുതിയ പുസ്തകത്തില്‍ എഴുതി

മാതാപിതാക്കള്‍

മാതാപിതാക്കള്‍

പിതാവ് സൈനുലാബ്ദീന്‍ 103 വയസുവരെയും മാതാവ് ആഷിയമ്മ 93 വയസുവരേയും ജീവിച്ചു. എന്നാല്‍ അവര്‍ക്ക് വീട്ടില്‍ 24 മണിയ്ക്കൂറും വൈദ്യുതി ലഭ്യമാക്കാന്‍ തനിയ്ക്ക് കഴിഞ്ഞില്ലെന്ന് കലാം

പക്ഷേ...

പക്ഷേ...

പക്ഷേ തന്റെ സഹോദരന്‍ എപിജെ മരൈയ്ക്കാരുടെ വീട്ടില്‍ 24 മണിയ്ക്കൂറും വൈദ്യുതിയുണ്ട്. മരൈയ്ക്കാരുടെ വീടിന് മുകളില്‍ താന്‍ സൗരോര്‍ജ്ജ പാനല്‍ സ്ഥാപിച്ചിട്ടുണ്ടെന്നും കലാം പുസ്തകത്തില്‍ പ്രതിപാദിയ്ക്കുന്നു

സാങ്കേതിക വിദ്യ

സാങ്കേതിക വിദ്യ

24 മണിയ്ക്കൂറും സഹോദരന്റെ വീട്ടില്‍ വൈദ്യുതി ഉണ്ടാകുന്നതിന് കാരണം സാങ്കേതിക വിദ്യയുടെ മികവാണെന്നും കലാം

പഠനം...

പഠനം...

സ്‌കൂള്‍ പഠനകാലത്ത് അദ്ദേഹത്തിന്റെ വീട്ടില്‍ വൈദ്യുതി ഉണ്ടായിരുന്നില്ല. പഠനത്തില്‍ മിടുക്കനായിരുന്ന ഇളയമകന് വേണ്ടി അമ്മ മാറ്റി വച്ച മണ്ണെണ്ണ വിളക്കായിരുന്നു കലാമിന്റെ ജീവിത്തിന് മുതല്‍ക്കൂട്ടായത്. ആ അമ്മയ്ക്കും അച്ഛനും മുടങ്ങാതെ വൈദ്യുതി നല്‍കാന്‍ കഴിയാത്തത് അദ്ദേഹത്തെ വേദനിപ്പിച്ചത്.

English summary
What is the biggest lost in Kalam's Life
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X