കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിബിഎംപി തിരഞ്ഞെടുപ്പ് ആഗസ്ത് 22ന്

  • By Sruthi K M
Google Oneindia Malayalam News

ബെംഗളൂരു: ബൃഹത് ബെംഗളൂരു മഹാനഗര പാലികെ(ബിബിഎംപി) തിരഞ്ഞെടുപ്പ് ആഗസ്ത് 22ന് നടക്കും. ദിവസങ്ങള്‍ നീണ്ട അനിശ്ചിതത്വത്തിനൊടുവില്‍ സംസ്ഥാന സിവിക് കമ്മീഷണര്‍ ജി.കുമാര്‍ നായിക്കാണ് തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചത്. വോട്ടെടുപ്പ് അറിയിപ്പ് പ്രകാരം ജൂലൈ 17ന് പ്രാബല്യത്തില്‍ വന്ന പെരുമാറ്റച്ചട്ടം ആഗസ്ത് 26ന് അവസാനിക്കുന്നതാണ്.

വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാന്‍ ആഗസ്ത് പത്ത് വരെ സമയമുണ്ട്. 71.8 ലക്ഷം വോട്ടര്‍മാരാണ് നഗരത്തിലുള്ളത്. 198 വാര്‍ഡുകളിലായി 6733 വോട്ടിങ് സ്‌റ്റേഷന്‍ സൗകര്യവും ഒരുക്കുന്നുണ്ട്. 71.8 ലക്ഷം വോട്ടര്‍മാരില്‍ 37.68 ലക്ഷം പേര്‍ പുരുഷന്മാരും 34.10 ലക്ഷം പേര്‍ സ്ത്രീകളുമാണ്.

bangalore

ആഗസ്ത് പത്ത് വരെ പത്രിക സമര്‍പ്പിക്കാം. ആഗസ്ത് പതിമൂന്നിനകം പിന്‍വലിക്കാനും അവസരമുണ്ട്. 198 വാര്‍ഡുകളിലെയും വോട്ടെടുപ്പ് ഒറ്റ ഘട്ടമായാണു നടത്തുന്നത്. റീ പോള്‍ ആവശ്യമായി വരികയാണെങ്കില്‍ അത് ആഗസ്ത് 24ന് നടക്കും. ഫലം ആഗസ്ത് 25ന് പ്രഖ്യാപിക്കുകയും ചെയ്യും.

തിരഞ്ഞെടുപ്പിന്റെ ഭാഗമായി മൂന്ന് കണ്‍ട്രോള്‍ റൂമുകള്‍ തുറക്കുന്നതാണ്. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വിവരങ്ങള്‍ക്ക് പൗരന്മാര്‍ക്ക് 080-22374740, 080-22224748, 080-22221188 എന്നീ നമ്പറിലേക്ക് വിളിക്കാവുന്നതാണ്.

ജൂലൈ 28നു തിരഞ്ഞെടുപ്പ് നടത്താനായിരുന്നു തിരഞ്ഞെടുപ്പു കമ്മീഷന്റെ ആദ്യപ്രഖ്യാപനം. എന്നാല്‍ വാര്‍ഡ് പുനര്‍നിര്‍ണയത്തിനു കൂടുതല്‍ സമയം അനുവദിക്കണമെന്ന കര്‍ണാടക സര്‍ക്കാരിന്റെ ആവശ്യത്തെ തുടര്‍ന്നാണ് സുപ്രീംകോടതി സാവകാശം അനുവദിച്ചത്.

English summary
The election notification for the Bruhat Bangalore Mahanagara Palike (BBMP) polls scheduled on August 22 was issued by the civic body’s commissioner G. Kumar Naik.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X