കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആരാണ് കലാം എന്ന പുസ്തകത്തിന് പിന്നില്‍ ഒരു കഥയുണ്ട്

  • By Muralidharan
Google Oneindia Malayalam News

ആരാണ് എ പി ജെ അബ്ദുള്‍ കലാം - കടുപ്പമുള്ള ചോദ്യമാണ്. പക്ഷേ ഈ ചോദ്യത്തിന് കലാം പറഞ്ഞ ഒരുത്തരമുണ്ട്. ഒരു നല്ല മനുഷ്യന്‍ എന്നായിരുന്നു ആ ഉത്തരം. കഴിഞ്ഞില്ല ചോദ്യം ചോദിച്ച കൊച്ചുമിടുക്കിയോടുള്ള ഇഷ്ടം ഒരു പുസ്തകത്തിലൂടെയാണ് കലാം പ്രകടിപ്പിച്ചത്. 'ആരാണ് കലാം, ഒരു നല്ല മനുഷ്യന്‍' എന്ന പുസ്തകത്തിന്റെ പിന്നിലുള്ള മിടുക്കിക്കുട്ടിയെക്കുറിച്ചാണ് ഈ പറയുന്നത്.

അബ്ദുള്‍ കലാമിന്റെ കൂടുതല്‍ ചിത്രങ്ങള്‍ കാണാം....

2001 ല്‍ തമിഴ്‌നാട്ടിലെ വെല്ലൂര്‍ ജില്ലയില്‍ നിന്നുള്ള സുദര്‍കോടി സുകുമാര്‍ എന്ന 14 കാരിയാണ് അബ്ദുള്‍ കലാമിനോട് ഈ ചോദ്യം ചോദിച്ചത്. താഴെപറയുന്നവയില്‍ നിന്നും നിങ്ങള്‍ ആരെന്ന് തിരഞ്ഞെടുക്കുക - ശാസ്ത്രജ്ഞന്‍, തമിഴന്‍, മനുഷ്യന്‍, ഇന്ത്യക്കാരന്‍ എന്നിവയായിരുന്നു ഓപ്ഷനുകള്‍. കലാമിന്റെ ഉത്തരം ഇങ്ങനെയായിരുന്നു - മറ്റ് മൂന്നും കാണാവുന്ന ഒരു നല്ല മനുഷ്യന്‍. കലാം കുട്ടികളുടെ ചോദ്യങ്ങള്‍ക്ക് ഉത്തരം പറയുന്ന ഒരു മാസികയിലാണ് ഈ ചോദ്യവും ഉത്തരവും അച്ചടിച്ചുവന്നത്.

apjabdulkalam

ഈ ചോദ്യവും ഉത്തരവും പക്ഷേ അവിടം കൊണ്ട് തീര്‍ന്നില്ല. 2003ല്‍ ദില്ലിയില്‍ വെച്ച് നടക്കുന്ന ഒരു പുസ്തക പ്രകാശനത്തിന് സുദര്‍കോടിക്ക് ക്ഷണം കിട്ടി. പുസ്തകം പ്രകാശനം ചെയ്യുന്നത് പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്‌പേയി. കലാമിന്റെ സഹായിയും സുഹൃത്തുമായ ആര്‍ രാമനാഥനാണ് പുസ്തകം എഴുതിയത്. എ പി ജെ അബ്ദുള്‍ കലാം അപ്പോഴേക്കും ഇന്ത്യയുടെ രാഷ്ട്രപതി ആയിരുന്നു.

പുസ്തക പ്രകാശനവും കഴിഞ്ഞ് രാഷ്ട്രപതി ഭവനിലെത്തി സുദര്‍കോടിയും കുടുംബവും എ പി ജെ അബ്ദുള്‍ കലാമിനെ കണ്ടു. പുസ്തകത്തിന് ഈ പേര് മതിയെന്ന് രാമനാഥനോട് കലാം തന്നെയാണത്രെ നിര്‍ദേശിച്ചത്. ചെന്നൈയിലെ അണ്ണാ യൂണിവേഴ്‌സിറ്റിയില്‍ നിന്നും ബി ടെകും സിംഗപ്പൂരില്‍ നിന്നും പി എച്ച് ഡിയും കഴിഞ്ഞ ശേഷം ഇപ്പോള്‍ ചെന്നൈ ഐ ഐ ടിയില്‍ ഗവേഷകയാണ് 12 ഭാഷകളിലേക്ക് വിവര്‍ത്തനം ചെയ്യപ്പെട്ട ഈ പുസ്തകത്തിന് കാരണക്കാരിയായ സുദര്‍കോടി.

English summary
The book title "Who is Kalam?" may be intriguing but has a heart-warming story behind it -- of a teenaged schoolgirl who asked the tough question to the former president and was in turn inspired by him and went on to become a scientist.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X